എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/വൈറസുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസുകൾ

ചരിത്രം

സൂക്ഷ്മ ജീവശാസ്ത്രജ്നൻ ആയ ചാൾസ് ചാംബെർലാൻഡ് 1884 ഇൽ ഒരു ഫിൽറ്റർ കണ്ടുപിടിക്കുകയുണ്ടായി . ബാക്റ്റീരിയകളേക്കാൾ ചെറിയ സുഷിരങ്ങളോട് കൂടിയതായിരുന്നു അത് . 1899 ഇൽ ഡച്ച് ബയോളജിസ്റ് ആയ മാർട്ടിനസ് ബിജെറിക്ക് ഈ ഫിൽറ്റർ ഉപയോഗിച്ച് ചില പരീക്ഷണങ്ങൾ നടത്തി . കോശ വിഭജനം വഴി പെരുകുന്ന ഇവ ബാക്ടീരിയ അല്ലെന്നും മറ്റൊരു രൂപമാണെന്നും അദ്ദേഹത്തിന് മനസ്സിലായി . അദ്ദേഹം അതിനു വൈവം ഫ്ലൂഡിയം എന്ന പേര് നൽകി പിന്നീട് ഇതിനെ വൈറസ് എന്നു വിളിച്ചു .

ഒരു ജീവകോശത്തിലല്ലാതെ വളരാനോ പ്രതുല്പാദനം നടത്താനോ കഴിയാത്ത ജീവകണങ്ങളാണ് വൈറസുകൾ . ധാരാളം മാരക രോഗങ്ങൾക് കാരണക്കാരാകുന്നു ഇവക്കു കോശങ്ങളില്ല . ഇവ ജീവനുള്ള ഒരു കോശത്തിൽ പ്രവേശിച് അവിടെയുള്ള വസ്തുക്കൾ ഉപയോഗിച്ച് പെരുകും . അതിനു ശേഷം ആ കോശം നശിപ്പിച് അടുത്ത കോശത്തിലേക്കു കടക്കും .

വൈറസുകളെ കുറിച്ചുള്ള പഠനത്തെ വൈറോളജി എന്നു പറയുന്നു .

ചില വൈറസുകൾ എയ്ഡ്സ് വൈറസ് , ആൽഫ വൈറസ് , എബോള , ഡെങ്കി വൈറസ് , നിപ്പ , കൊറോണ വൈറസ്

കൊറോണ വൈറസ്


ചൈന യി ലെ വുഹാൻ നഗരത്തിൽ നിന്നും 2019 അവസാനം പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 , വൈറസുകളിലെ ഏറ്റവും പുതിയ വകഭേദമാണ് . മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഇത്‌ ഇന്നു ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ് . മനുഷ്യരുടെ ശ്വസന വ്യവസ്ഥയെ ബാധിക്കുന്ന ഇതിന്റെ ലക്ഷണം ചുമ , പനി , ശ്വാസതടസം എന്നിവയാണ് . രോഗ വ്യാപനം വളരെ എളുപ്പമായതിനാൽ സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കുക എന്നത് മാത്രമേ ഫലപ്രദമാവുകയുള്ളു .

                                          SO STAY HOME 
                                          LET US BREAK THE CHAIN
മുഹമ്മദ് നുമാൻ
8 F എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം