സെന്റ് മേരീസ് . എൽ. പി. എസ്. കാഞ്ഞൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
കൊറോസ വൈറസ് ലോകത്തെയാകെ ഭീതിയിലാഴ്ത്തുകയാണ്.മനുഷ്യനെ കാർന്നുതിന്നു കൊണ്ടിരിക്കുന്ന ഈ വൈറസ് ആളുകളിൽ നിന്നും ആളുകളിലേക്ക് അതിവേഗം പടരുകയാണ്.ചൈനയിലെ വുഹാൻ നഗരത്തിലാണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തത്. പല രാജ്യങ്ങളിലായി ഇതിനകം ഒരു ലക്ഷത്തിലധികം ആളുകൾ മരണമടഞ്ഞുകഴിഞ്ഞു. നൂറിലധികം ലോകരാജ്യങ്ങളിൽ ഈ വൈറസിൻെറ സാന്നിദ്ധ്യം കണ്ടെത്തുകയും പത്തുലക്ഷത്തിലധികം ആളുകൾ നിരീക്ഷണത്തിൽ കഴിയുകയും ചെയ്യുന്നു. മരണണംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്കി.ഈ ഒരു സാഹചര്യത്തിൽ വൈറസ് ബാ ധയുടെ ലക്ഷണങ്ങൾ എന്തെന്നും അതിൻെറ പ്രതിവിധികൾ എന്തെന്നും അറിഞ്ഞിരിക്കേണ്ടത് അത്യവശ്യമാണ്.ഗവൺമെൻറ് ലോക്ക് ഡൗൺഏർപ്പെടുത്തിയതുകൊണ്ട് ഈരോഗത്തെ കുറെയൊക്കെ പ്രതിരോധിക്കാൻ കഴിഞ്ഞു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |