സെന്റ് ജോസഫ്‌സ് എൽ പി എസ് കൊങ്ങാണ്ടൂർ/അക്ഷരവൃക്ഷം/മഹാമാരിയെ നമുക്ക് കീഴടക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
തലക്കെട്ട്=  മഹാമാരിയെ നമുക്ക് കീഴടക്കാം       

| color= 1 }} നമ്മുടെ ലോകം അതിഭീകരമായ ഒരു മഹാരോഗത്തെ നേരിട്ടു കൊണ്ടിരിക്കുകയാണ്. അതാണ് കോവിഡ് 19.ചൈനയിൽ വുഹാൻ എന്ന ചെറിയ നഗരത്തിൽ ഉത്ഭവിച്ച ഈ രോഗം ഇന്ന് ലോകം മുഴുവൻ വ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്.

പൂർവ്വ കാലത്ത് വസൂരി, കോളറ എന്നീ രോഗങ്ങൾ നമ്മുടെ നാട്ടിൽ വന്നിട്ടുണ്ടെന്ന് നാം പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും ഇന്ന് അത്തരം രോഗങ്ങൾ നാം നേരിട്ടു കണ്ട് മനസ്സിലാക്കുകയാണ്. ഈ രോഗത്തിൻ്റെ വരവോടു കൂടി നമ്മുടെ പൂർവ്വികർ പറഞ്ഞു തന്നിട്ടുള്ള പഴമയുടെ ഉന്മറത്തേക്ക് നാം കടന്നു പോകുന്നു.

നമ്മുടെ പൂർവികർ പറഞ്ഞു തന്നിട്ടുള്ള ഒരു ആപ്ത വാക്യമുണ്ട്,'രോഗം വന്ന് ഭേദമാകുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുക എന്നതാണ്'.അതിന് എറ്റവും പ്രധാനമായി വേണ്ടത് ശുചിത്വമാണ്. ബാല്യകാലത്തിൽ മാതാപിതാക്കൾ, അധ്യാപകർ എന്നിവരിൽ നിന്നും ശുചിത്വം എന്ന വാക്ക് പഠിച്ചിട്ടുണ്ട്. എന്നാൽ ശുചിത്വ ബോധം നമ്മിൽ വന്നിട്ടില്ല.തന്മൂലം പരിസ്ഥിതി മലിനമാകുകയും കൊറോണ പോലുള്ള വൈറസുകൾ പകരുകയും ചെയ്യുന്നു. ശുചിത്വ ബോധം ഉണ്ടാകുമ്പോൾ മനസ്സ്, വാക്ക്, പ്രവൃത്തി എന്നിവയുടെ ശുദ്ധിയാണ് ഉണ്ടാകേണ്ടത്.എന്നാൽ ഈ മൂന്നു ശുദ്ധികളും നമ്മിൽ നിന്നും മാറി പോയിരിക്കുന്നു. എന്നാൽ ഇവയെ നാം പരിപോഷിപ്പിച്ചാൽ ബാഹ്യവും ആന്തരികവുമായ ശുദ്ധി സ്വതവേ വന്നുചേരുന്നു.തന്മൂലം നമ്മുടെ പരിസ്ഥിതി സന്തുലിതവും സുന്ദരവും ആവുകയും നമ്മുടെ നാട് രോഗവിമുക്തമാകുകയും ചെയ്യും.

ലോകജനത ഒന്നടങ്കം ഈ മഹാമാരിയെ ജാഗ്രതയോടെ അഭിമുഖീകരിക്കുന്ന ഈ വേളയിൽ കേരള ജനതയെ ഈ വിപത്തിൽ നിന്നും രക്ഷപ്പെടുത്തുവാൻ നമ്മുടെ സർക്കാർ കൈകൊണ്ടിരിക്കുന്ന എല്ലാ പ്രവർത്തനങ്ങളോടും ചേർന്ന് നമുക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാം. ഈ മഹാവിപത്തിനെ നമ്മുടെ നാട്ടിൽ നിന്നും തുടച്ചു നീക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.



പേര്= അർച്ചന റ്റി.എ | ക്ലാസ്സ്= 2 A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ കൊങ്ങാണ്ടൂർ | സ്കൂൾ കോഡ്= 31416 | ഉപജില്ല= ഏറ്റുമാനൂർ | ജില്ല= പാല | തരം= ലേഖനം | color= 1 }}