സെന്റ് ജോസഫ്സ് യു പി എസ് പേരയം/അക്ഷരവൃക്ഷം/പ്രകൃതിയുടെ മടിത്തട്ടിൽ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ മടിത്തട്ടിൽ

കൂട്ടുകാരെ ഒരിടത്തു രാജു എന്നൊരു കുട്ടി ഉണ്ടായിരുന്നു, അവന്റെ വീടിനു ചുറ്റും ഒരുപാട് മരങ്ങളും ചെടികളും ഒക്കെ ഉണ്ടായിരുന്നു .ആ കൂട്ടത്തിൽ ഒരു വലിയ ആപ്പിൾ മരവും,ധാരാളം പക്ഷികൾ ആ മരത്തിൽ കൂടു കൂട്ടിയിരുന്നു. ആപ്പിൾ മരം രാജുവിന് ഒരുപാട് ഇഷ്ടമായിരുന്നു കാരണം മരം രാജുവിന് ധാരാളം ആപ്പിൾ കഴിക്കുവാൻ കൊടുക്കാമായിരുന്നു.ആ മരത്തിൽ കൂടു കൂട്ടിയ കിളികളും തേനീച്ചയും അണ്ണാനും ചിത്രശലഭവും തത്തമ്മയും ഒക്കെ രാജുവിന്റെ കൂട്ടുകാർ ആയിരുന്നു , ആപ്പിൾ കഴിച്ചും തേൻ കുടിച്ചും ഒരുമിച്ചു കളിച്ചും ഒക്കെ കാലം കടന്നു പോയ്കൊണ്ടേ ഇരുന്നു. വർഷങ്ങൾ കുറെ കഴിഞ്ഞു രാജു വളർന്നു വലുതായി ആപ്പിൾ മരം വയസായി കായ്ക്കാതെയും ആയി, ഇനി ഈ മരം കൊണ്ട് ഉപയോഗം ഒന്നുമില്ല മുറിച്ചു വിൽകാം കുറെ പൈസ കിട്ടും രാജു വിചാരിച്ചു. രാജു മരം മുറിക്കാൻ കോടാലിയുമായി എത്തി,ഇത് കണ്ട ചിത്രശലഭവും അണ്ണനും തത്തമ്മയും ഒക്കെ രാജുവിന് ചുറ്റും കൂടി 'ആപ്പിൾ മരം മുറിക്കരുതേ മുറിച്ചാൽ ഞങ്ങൾക്ക് താമസ സ്ഥലം നഷ്ടമാകും' എന്ന് രാജുവിനോട് അപേക്ഷിച്ചു , പക്ഷെ രാജു അതൊന്നും കേട്ടില്ല മുറിക്കാൻ തുടങ്ങി, മരം കുലുങ്ങിയപ്പോൾ തേനീച്ച കൂടിൽ നിന്നും തേൻ തുള്ളിതുള്ളിയായി രാജുവിന്റെ മുഖത്ത് ഇറ്റിറ്റു വീണു, അവൻ അത് നുണഞ്ഞു നോക്കി ഹായ് എന്തൊരു മധുരം കുറച്ചു സമയത്തേക്ക് രാജു കുട്ടികാലത്തെ ഓർമകളിലേക്ക് പോയി. ആപ്പിൾ മരവും തനിക്കൊപ്പം കളിച്ച ചിത്രശലഭത്തെയും തത്തമ്മയെയും ഒക്കെ ഓർത്തു അവനു അവന്റെ തെറ്റ് മനസിലായി അവൻ ആപ്പിൾ മരത്തോട് മാപ്പ് പറഞ്ഞു. ഇത് കണ്ടു നിന്ന കൂടകൂട്ടുകാർക്ക് ഒക്കെ സന്തോഷമായി.

ഗുണപാഠം1 : ഈ പ്രകൃതിയിലെ എല്ലാ വസ്തുക്കളും മനുഷ്യന് മാത്രം അവകാശപെട്ടത് അല്ല, എല്ലാ ജീവജാലങ്ങൾക്കും അതിൽ തുല്യ അവകാശം ഉണ്ട്. ഗുണപാഠം 2: സ്വാർത്ഥ നേട്ടങ്ങൾക്കു വേണ്ടി മനുഷ്യൻ പരിസ്ഥിയെ നശിപ്പിക്കുന്നത് കാലക്രമത്തിൽ അത് മനുഷ്യന്റെ തന്നെ വിനാശത്തിന് കാരണമാകും

നിള വിപിൻ. എ
1 A സെന്റ് ജോസഫ്സ് യുപിഎസ് പേരയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ