സെന്റ് ജോസഫ് .എച്ച് .എസ്.കുന്നോത്ത്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം അതിജീവിക്കാം


അറിഞ്ഞിടാം കൂട്ടരെ അകന്നിടാം കൂട്ടരെ
സ്നേഹസന്ദർശനമതൊഴിവാക്കീടാം
അലി‍ഞ്ഞിടാം നൻമയിൽ അഴിച്ചടാം കണ്ണിയെ
പാരിൻെറ നൻ്മയതു ലക്ഷ്യമാക്കി

കരങ്ങൾ കഴുകാം മുഖങ്ങൾ മറയ്ക്കാം
നശിപ്പിച്ചിടാമീ വിഷപാമ്പിനെ
അകന്നിരുന്നെന്നാൽ പരിഭ്രമം വേണ്ടാ
അടുത്തിരിക്കാനുള്ള മാർഗ്ഗമല്ലേ....

ആരോഗ്യനിർദ്ദേശം പാലിക്കുവിൻ നിങ്ങൾ
ആരോഗ്യ രക്ഷകരെ മാനിക്കുവിൻ
ഹസ്തങ്ങൾ കോർക്കേണ്ട അടുത്തിരിക്കേണ്ട
മനസ്സുകൾ കോർത്തിന്ന് മുന്നേറിടാം

നിസ്സാരമാം കാര്യമെന്നോതി നടക്കേണ്ട
പരിഹാസ ഭാവങ്ങൾ കാട്ടിടേണ്ട
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ആയിരമായിരം ജീവനത്രേ ! !.....

പോരിടാം നമുക്കൊന്നായിടാം
പ്രതിരോധ ഭാവത്തിൽ പോരാരിടാം
ആശ്വാസവാർത്തകൾ ഏറ്റുചൊല്ലട്ടെയീ
സമൂഹവും ലോകവും മാനവരും

അജല്യ കെ
9D സെൻ്റ് ജോസഫ്സ് ഹൈസ്ക്കൂൾ കുന്നോത്ത്)
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത