Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഗോ
ഒരിടത്ത് ഒരു വൈറസ് കുടുംബമുണ്ടായിരുന്നു.ഈ കുടുംബത്തിലെ സഹോദരങ്ങളാണ് നിപ്പയും കൊറോണയും.ഒരു ദിവസം അവർക്കു വിശന്നു.അസഹ്യമായ വിശപ്പ് നിപ്പയെ ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിലെത്തി.കേരളത്തിലെ വവ്വാലുകളെ ലക്ഷ്യമാക്കി നിപ്പ നീങ്ങി.വവ്വാലുകളിൽ അതിക്രമിച്ച് പ്രവേശിച്ച് നിപ്പ കൊതിയന്മാരായ മനുഷ്യരെ ആക്രമിക്കുന്നതിനു ശ്രമിച്ചു.കിണറുകൾ വാസസ്ഥലമാക്കിയ നിപ്പ ബാധിതരായ വവ്വാലുകൾ ഭക്ഷിച്ച് അവശിഷ്ടമാക്കിയ ഫലങ്ങൾ ഭക്ഷണമാക്കിയ മനുഷ്യരുടെ ഉള്ളിൽ കടന്ന് നിപ്പ വീണ്ടും വീണ്ടും വിശപ്പടക്കി കൊണ്ടേയിരുന്നു.എന്നാൽ ഐക്യത്തോടും ഒത്തൊരുമയോടും കൈകോർത്തു നിന്ന മലയാളികൾ നിപ്പയെ കേരളത്തിൽ നിന്നല്ല,ലോകത്തു നിന്നു തന്നെ നശിപ്പിച്ചു കളഞ്ഞു.തൻ്റെ ജ്യേഷ്ഠനെ നശിപ്പിച്ചതറിഞ്ഞ സഹോദര സ്നേഹിയായ കൊറോണ എങ്ങോട്ടെന്നില്ലാതെ പ്രതികാരദാഹിയായി നെട്ടോട്ടമോടി.ആദ്യമായെത്തിയത് ചൈനയിലെ വുഹാനിലാണ്.എന്നാൽ അവൻ്റെ മനസിൽ വീണ്ടും ഒരാശയക്കുഴപ്പം രൂപപ്പെട്ടു.എന്തെന്നാൽ,"ഇവരല്ല തൻ്റെ സഹോദരനെ നശിപ്പിച്ചതല്ലായെങ്കിൽ ഇവരെ കൊല്ലുന്നത് നിഷ്ഫലമായിപ്പോകില്ലേ".കൊറോണ മുഴുവനായി ലോകത്തെ നശിപ്പിക്കുവാൻ തീരുമാനിച്ചു. ഒരാളിൽ നിന്നു० മറ്റൊരാളിലേക്കു० അയാളിൽനിന്നു० വേറൊരാളിലേക്കു० പിന്നെ ലോക० മുഴുവൻ കൊറോണ എത്തി. അവസാന० ഇന്ത്യയിലു० ഇപ്പൊ നിപ്പയെ,തന്റെ ജ്യേഷ്ഠനെ നശിപ്പിച്ച കൊച്ചു കേരളത്തിലുമെത്തി.ലോകമാകെ നടുങ്ങി നഗ്ന നേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിയാത്ത ഇവനെ പേടിച്ചു വിറച്ച ലോക० ഒരു ഹീറോയാക്കി മാധ്യമങ്ങളിലു० സ०സാരങ്ങളിലു० എത്തിച്ചു. ലക്ഷങ്ങളോള० പേരുടെ ജീവനെടുത്തിട്ടു० അനേകായിരങ്ങളെ രോഗികളാക്കിയിട്ടു० അവന്റെ പ്രതികാര ദാഹ० തീർന്നില്ല. കൊറോണ ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടോ എന്നറിയുന്നതിന് രണ്ടാഴ്ചകളോള० വേണമെന്നുള്ള വാർത്ത ഇവനെ വളരെയധിക० ആശ്വാസപ്രദനാക്കി. എന്നാൽ രണ്ട് പ്രളയങ്ങളെയു० നിപ്പയെയു० തുരത്തിയ കേരള० ,മലയാളികൾ വീണ്ടു० വന്ന കൊറോണ എന്ന മഹാമാരിയെ എല്ലാ പ്രതിഷേധങ്ങളെയു० എതിർത്ത് കൈകൾക്ക് പകര० മനസ്സ് കോർത്ത് പോരാടുന്നു. ബ്രേക്ക് ദ ചെയിൻ ആശയത്തിലൂടെ കൊറോണയെ തുടച്ചുനീക്കുവാനുള്ള പോരാട്ടമാണ് കേരള० ലക്ഷ്യമിട്ടിരിക്കുന്നത്. അതിനായി കേരളമല്ല മാതൃ രാജ്യമായ ഇന്ത്യയു० ലോക്ക്ഡൌണിലാണ്. 'എല്ലാവരു० 40 ദിവസ० വീട്ടിൽ വിശ്രമിക്കുക,സാമൂഹ്യ അകല० പാലിക്കുക,*ഹസ്തദാസ०-കെട്ടിപുണരൽ എന്നിവ ഉപേക്ഷിക്കുക,അത്യാവശ്യ യാത്രകളിൽ മാസ്ക് ഉപയോഗിക്കുക,വ്യക്തിശുചിത്വ० പാലിക്കുക,സോപ്പ-ഹാന്റ് വാഷ്-സാനിറ്റൈസർ ഇവ കൈ വൃത്ത്ിയായി സൂക്ഷിക്കുക,എന്നിങ്ങനെയുള്ള അനേക० കാര്യങ്ങളിലൂടെ ഭരണകർത്താക്കളുടെയു० ആരോഗ്യപ്രവർത്തകരുടെയു० നേതൃത്വത്തിൽ മുന്നോട്ട് പോകുന്നു.അങ്ങനെ മരണനിരക്ക് 5 ൽ താഴെ ഒതുക്കി വിജയ० ഒരിക്കലു० കൊറോണയ്ക്കായിരിക്കില്ല എന്ന നീക്കത്തിലാണ് കേരളീയരു० ഇന്ത്യയു०.ഈ പ്രതീക്ഷകളുണ്ടെങ്കിലു० പ്രതികാര० നെഞ്ചിലേറ്റിയ കൊറോണ അടങ്ങിയിട്ടില്ല.അവൻ എപ്പോൾ വേണമെങ്കിലു० പതിന്മടങ്ങ് വർധിച്ചേക്കാ०.ഈ കഥയുടെ അവസാന० നിങ്ങളിലൂടെയാണ്,അല്ല നമ്മിലൂടെയാണ്....ഇതിലെ ഗുണപാഠങ്ങൾ നമ്മുടെ ജീവിതങ്ങളാണ്. കൂട്ടുകാരേ,നിങ്ങൾ ലോക്ക്ഡൌൺ കൃത്യതയോടെ പാലിക്കുക,കഴിവതു० വീട്ടിൽ തന്നെയായിരിക്കുക, നിങ്ങൾ സുരക്ഷിതരാണെന്ന് നിങ്ങൾ തന്നെ ഉമപ്പു വരുത്തുക,പ്രതിരോധ ശേഷികൂടിയ ഭക്ഷ്യസാധനങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുക,സോപ്പിട്ട് 20 സെക്കന്റ് കൈ കഴുകുക, സാമൂഹ്യ അകല० പാലിക്കുക,നമ്മുടെ പ്രാർത്ഥനകൾ അഹോരാത്ര० നമുക്കുവേണ്ടി പണിപ്പെടുന്ന അനേക० പ്രവർത്തകർക്കുകൂടി ഉള്ളതാകുക,സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുക യഥാക്രമ० അനുസരിക്കുക, ഈ സമയവു० കടന്നുപോകു० .......ഒടുവിലെ വിജയവു० നമുക്കായിരിക്കു० ......ഈ പ്രതീക്ഷ നമുക്ക് പോരാട്ട വീര്യമാകട്ടെ .......കൊറോണ ഒരിക്കലു० ഒരു തുടക്കമാകരുത്,അത് തികച്ചു० ഒരു പൂർണ അന്ത്യവു० അവസാനവുമായിരിക്കട്ടെ.......!എല്ലാവരു० വിചാരിക്കുക, പരിശ്രമിക്കുക....വിജയ० സുനിശ്ചിത०..........STAY HOME:STAY SAFE :STAY HEALTHY.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
|