"യു പി എസ് പാതിരിപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു പി എസ് പാതിരിപ്പറ്റ (മൂലരൂപം കാണുക)
23:31, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 27: | വരി 27: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ഒന്നര നൂറ്റാണ്ടിന്റെ കഥ പറയാനുണ്ട്, പാതിരിപ്പറ്റ യു. പി സ്കൂളിന്. 1864 ല്‍ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. സ്കൂള്‍ പറമ്പിന് ചിലങ്കയണിഞ്ഞതു പോലെ രണ്ട് തോടുകള്‍ രണ്ടു ഭാഗത്തുകൂടി ഒഴുകുന്നു. പണ്ടിവിടെ നോക്കാത്താദൂരത്തോളം വയലുകളായിരുന്നു. ഒപ്പം, ഒരു സിന്ദൂരപൊട്ടുകണക്കെ 'എലിയാട്ട്' എന്ന പഴയപേരില്‍ അറിയപ്പെട്ട പാതിരിപ്പറ്റ യു പി യും. പിലാവുള്ളതില്‍ കണാരന്‍ ഗുരുക്കള്‍, കുട്ടോത്ത് കണ്ടി ഗോവിന്ദന്‍ ഗുരുക്കള്‍ എന്നീ മഹത് വ്യക്തികളായിരുന്നു പാതിരിപ്പറ്റ യു പി സ്കൂള്‍ സ്ഥാപിച്ചത്. | |||
സ്വാതന്ത്ര്യ സമരത്തിന്റെ അലയടികള്‍ ഈ സ്കൂളിലും ഉണ്ടായിരുന്നു. ബ്രിട്ടനിലെ അഞ്ചാം ജോര്‍ജ്ജ് മഹാരാജാവ് ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ വാഴ്ത്തികൊണ്ട്- "ലോക വന്ദ്യനഞ്ചാം ജോര്‍ജ്ജ ങ്ങേറെക്കാലം വാണീടട്ടെ"എന്ന പ്രാര്‍ത്ഥന നിത്യേനെ ഈ സ്കൂളില്‍ ചൊല്ലാറുണ്ടായിരുന്നു. സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ട 1930 കളിലും നാല്‍പ്പതുകളിലും ഈ വിദ്യാലയം അനുസ്മരണീയമായ സംഭവങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. ഹരിജനോദ്ധാരണത്തിന്റെ ഭാഗമായി രണ്ട് ഹരിജന്‍ വിദ്യാര്‍ത്ഥികളെ ഇവിടെ ചേര്‍ത്ത് പഠിപ്പിച്ചത് വലിയ കോളിളക്കങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അതു പോലെ ഹരിജനായിരുന്ന കക്കട്ട് പോസ്റ്റോഫീസിലെ ശ്രീ. ചെക്കുവിന്റെ ഭാര്യ മാധവിയെ ഇവിടെ അധ്യാപികയായി ചേര്‍ത്തതും അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു. ഈ സ്കൂളില്‍ വച്ച് അക്കാലത്തൊരു വൈകുന്നേരം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടൊരു പൊതു യോഗം നടന്നതും എം എസ് പി കാര്‍ വന്ന് ക്രൂരമായി മര്‍ദ്ദനം നടത്തിയതായും പലര്‍ക്കും പരിക്കേറ്റതായും വാ മൊഴിയായി പറയപ്പെടുന്നു. ജോര്‍ജ്ജ് അഞ്ചാമന് സ്തുതി ഗീതം പാടേണ്ടി വന്ന അതേ സ്ഥലത്തു തന്നെ അയാളെ കെട്ടു കെട്ടിച്ച പ്രവര്‍ത്തനങ്ങളും നടന്നുവെന്നത് ചരിത്രത്തിന്റെ മധുരമായ പ്രതികാരമായിരിക്കാം. | |||
മേല്‍ സൂചിപ്പിച്ചതുപോലെ, നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് വേദിയാകേണ്ടി വന്ന പാതിരിപ്പറ്റ യു. പി സ്കൂള്‍ അതിന്റെ മഹത്തായ നൂറ്റി അന്‍പത് വര്‍ഷങ്ങള്‍ പിന്നിട്ട് ഇന്ന്, ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക മേഖലയില്‍ ഒരു വെള്ളി നക്ഷത്രം കണക്കെ ജ്വലിച്ചു നില്‍ക്കുന്നു. ഇക്കണ്ട കാലമത്രയും ഒരു നിഴല്‍ കണക്കെ ഞങ്ങളോടൊപ്പം നടന്ന എല്ലാവരേയും താഴ്മയോടെ സ്മരിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |