"വി.വി.യു..പി.എസ്.ചേന്നര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.വി.യു..പി.എസ്.ചേന്നര/ചരിത്രം (മൂലരൂപം കാണുക)
21:46, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച്HISTORY
(Jktavanur എന്ന ഉപയോക്താവ് വി.വി.യു..പി.എസ്.ചേന്നര/ചരിത്രം എന്ന താൾ വി.വി.യു.പി.എസ്.ചേന്നര/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്) റ്റാഗ്: പുതിയ തിരിച്ചുവിടൽ |
(HISTORY) |
||
വരി 1: | വരി 1: | ||
#തിരിച്ചുവിടുക [[വി.വി.യു.പി.എസ്.ചേന്നര/ചരിത്രം]] | #തിരിച്ചുവിടുക [[വി.വി.യു.പി.എസ്.ചേന്നര/ചരിത്രം]] | ||
1918-ൽ ആരംഭിച്ച് 1922-ൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. കരിപ്പായി പറമ്പിലാണ് സ്കൂൾ സ്ഥാപിച്ചതും പ്രവർത്തനം തുടങ്ങിയതും. ചേലോട്ട് ഗോവിന്ദ പണിക്കർ ആയിരുന്നു സ്ഥാപകൻ. എൽ. പി. വിഭാഗം മാത്രമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഏതാണ്ട് 10 വർഷത്തോളം അവിടെ തുടർന്നശേഷം ഇപ്പോൾ സ്ഥിതി ചെയ്യുന്നതിന്റെ വടക്കു ഭാഗത്തേക്കായി ഷെഡ്ഡ് നിർമ്മിച്ച് അങ്ങോട്ടു മാറ്റി. ആ സമയം പ്രത്യേക ഓഫീസ് മുറിയോ മറ്റ് അനുബന്ധ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. പിന്നീടാണ് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്ഥിരം കെട്ടിടവും സൗകര്യങ്ങളും ഒരുക്കി പ്രവർത്തനം തുടങ്ങിയത്.പോത്താഞ്ചേരി പുത്തൻവീട്ടിൽ ഭാസ്കരൻ നമ്പ്യാർ ആയിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി. വിദ്യാലയത്തിന്റെ ജൂബിലി വാർഷികത്തിൽ പി.ടി.എ. ഇദ്ദേഹത്തിന്റെ പേരിൽ ഒരു എൻഡോവ്മെന്റ് ഏർപ്പെടുത്തി. മഠത്തിൻ കീഴിൽ രാവുണ്ണി മാഷ്, നാരായണൻ മാസ്റ്റർ തുടങ്ങിയ പ്രഗൽഭരായിരുന്നു ആദ്യകാല അധ്യാപകർ. കുമാരൻ മാസ്റ്റർ, വള്ളത്തോൾ ഭരതരാജൻ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്ന അധ്യാപകരും വിശ്വവിദ്യാലയത്തിന്റെ സംഭാവനയായിരുന്നു. ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറിയ ശേഷമാണ് യു.പി. വിഭാഗം പ്രവർത്തനം ആരംഭിച്ചത്. | |||
1988-ൽ വള്ളത്തോൾ കുടുംബത്തിൽ നിന്നും വിശ്വവിദ്യാലയം മൗലാന എജുക്കേഷൻ ചാരിറ്റി ട്രസ്റ്റിന് കൈമാറി. ശ്രീ. മുഹമ്മദ് യാസീൻ സ്കൂളിന്റെ മാനേജർ ആയി മാറുകയും ചെയ്തു. അന്നുമുതൽ ഇന്നുവരെ നിരന്തരമായ മാറ്റങ്ങളാണ് കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. പഴകി ജീർണ്ണിച്ച എല്ലാ കെട്ടിടങ്ങളും മാറ്റി പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. ഒന്നൊന്നായി അനുബന്ധ സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. മാനേജ്മെന്റിനൊപ്പം പി.ടി.എ. യും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും ഒറ്റക്കെട്ടായി സ്കൂളിന്റെ വികസനങ്ങളിൽ ഇടപെട്ടു കൊണ്ടിരിക്കുന്നു. |