Jump to content
സഹായം

"ജി എൽ പി എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
                                      സ്കൂൾ പ്രവർത്തനങ്ങൾ
       
        വയനാട്ടിലെ വിദ്യാഭാസ ഭൂമികയിൽ എന്നും പ്രധാന സ്ഥാനം  അലങ്കരിക്കുന്ന മീനങ്ങാടി ഗവ. എൽ പി സ്കൂളിൽ അക്കാദമിക, നോൺ അക്കാദമിക പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
      അക്കാദമിക പ്രവർത്തനങ്ങൾ
    • വായനവണ്ടി : വായനയുടെ പ്രാധാന്യം കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിന് ആവിഷ്കരിച്ച ഒരു പദ്ധതിയാണിത് . സ്കൂൾ ലൈബ്രറിയിലെ പുസ്‌തകങ്ങൾ സഞ്ചരിക്കുന്ന ഈ വായനവണ്ടിയിലുടെ ക്ലാസ് മുറികളിൽ എത്തിക്കുന്നു. കുട്ടികൾക്കു യഥേഷ്ടം പുസ്‌തകങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം ഇതിലൂടെ ലഭിക്കുന്നു . വായിച്ച പുസ്‌തകങ്ങൾ മാറ്റി എടുക്കുകുയും വായനകുറിപ്പ്  ശേഖരിച് മികച്ചവ തിരഞ്ഞെടുത്ത് മാസത്തിലൊരിക്കൽ അസ്സെംബ്ലിയിൽ വെച്ച് സമ്മാനം നൽകുന്നു. പുസ്‌തകങ്ങളുടെ വിതരണ ചുമതല കുട്ടികൾക്കു തന്നെയാണ് .
    • പിറന്നാളിനൊരു പുസ്‌തകം : കുട്ടികളുടെ പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ മധുര വിതരണത്തിന് പകരം ഒരു പുസ്തകം വായന വണ്ടിയിലേക് സംഭാവന ചെയുന്നു.
    • ക്ലാസ് ലൈബ്രറി : എല്ലാ ക്ലാസ്സ്മുറികളിലും ക്ലാസ് ലൈബ്രറികൾ പ്രവർത്തിക്കുന്നു. എല്ലാ ദിവസവും വായനക്ക്  വേണ്ടി അര മണിക്കൂർ സമയം നീക്കിവെച്ചു ക്ലാസ് ലൈബ്രറി സൗകര്യം പ്രയോജനപ്പെടുത്തുന്നു.
    • കണ്ണാടി : ലോകപ്രശസ്തരായ  മഹദ് വ്യക്തികളെ അടുത്തറിയാൻ  ചിത്ര  സഹിതമുള്ള ജീവ ചരിത്ര കുറിപ്പുകൾ തീയേറ്റർ  റൂമിൽ  പ്രദർശിപ്പിച്ചിരിക്കുന്നു . ഓരോ മഹദ് വ്യക്തിയെ അടുത്തറിയാനും അവരുടെ ജീവിതങ്ങൾ കണ്ടു പ്രചോദനമുൾക്കൊള്ളുവാനും അവസരം സൃഷ്ടിക്കുന്നു .
    • വിദ്യാവാണി : കുട്ടികളുടെ സർഗ്ഗാത്‌മക കഴിവുകൾ  വികസിപ്പിക്കുന്നതിനായി ഓരോ ദിവസവും ഓരോ ക്ലാസ്സിലെ കുട്ടികൾക്കു  ഉച്ചക്ക്  ഒന്നേ  മുപ്പത്  മുതൽ രണ്ടു മണി വരെയുള്ള സമയം കലാപരിപാടികൾ അവതരിപ്പിക്കാൻ  വേണ്ടി നൽകിയിരിക്കുന്നു. മുഴുവൻ ക്ലാസ് റൂമുകളിലും  സ്പീക്കർ  ഘടിപ്പിച്ചിരിക്കുന്നതിനാൽ  എല്ലാ കുട്ടികൾക്കും പ്രസ്തുത പരിപാടികൾ ആസ്വദിക്കാൻ അവസരം ലഭിക്കുന്നു. ഈ  പരിപാടികളെല്ലാം കുട്ടികളുടെ നേതൃത്വത്തിലാണ് നടത്തി വരുന്നത്. കുട്ടികളുടെ സഭാ കമ്പം മാറുന്നതിനും നല്ല ശ്രോതാക്കളായി മാറുന്നതിനും അവസരം ലഭിക്കുന്നു. കുട്ടികൾ  അവതരിപ്പിക്കുന്ന  പ്രോഗ്രാമുകൾ പതിപ്പാക്കി സൂക്ഷിക്കുന്നു.
    • മാലിന്യ സംസ്ക്കരണ കുടുക്ക : ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കുന്നതിനായി ഓരോ ക്ലാസ് മുറികളിലും പച്ച, ചുവപ്പ് സഞ്ചികൾ സജ്ജമാക്കിയിരിക്കുന്നു.
    • നല്ലപാഠം : കുട്ടികളിൽ സഹകരണ മനോഭാവം, സേവന തല്പരത, സാമൂഹിക പ്രതിബദ്ധത മുതലായ ഗുണങ്ങൾ വളർത്തുന്നതിന് മലയാള മനോരമ നല്ല പാഠം  പ്രവർത്തനങ്ങൾ സഹായിക്കുന്നു. അശരണരും ആലംബ ഹീനരുമായവർക്  കൈത്താങ്ങ് ആവാൻ നല്ല പാഠം  പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട് . കുഞ്ഞുങ്ങളുടെ ചെറിയ സമ്പാദ്യങ്ങൾ കാരുണ്യ  പ്രവർത്തനങ്ങൾക്കായി  പ്രയോജനപ്പെടുത്തുന്നു.
    •  വിവിധ ക്ലബ്ബുകൾ: കുട്ടികൾക്കു ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടാനും ഭാഷയോടുള്ള അപരിചിതത്വം മാറാനും ക്ലബ് സഹായിക്കുന്നു. എല്ലാ ക്ലാസിലെയും കുട്ടികളെ ഉൾപ്പെടുത്തി ഇംഗ്ലീഷ് ഭാഷയിൽ കലാപരിപാടികൾ അവതരിപ്പിക്കാനും സംസാരിക്കാനും  ക്ലബ്ബ് അവസരം നൽകുന്നു. ഈ അധ്യയനവർഷം നല്ല രീതിയിൽ  ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.  അതുപോലെ ഇക്കോ ക്ലബ്ബിന്റെ ജൈവ വൈവിധ്യ പാർക്ക് , പച്ചക്കറിതോട്ടം , പൂന്തോട്ടം, എന്നിവ കൊണ്ട് നമ്മുടെ സ്കൂൾ പച്ചപ്പ ണിയുകയും സുന്ദരി ആകുകയും ചെയ്തു.  ചെടികളിലുടനീളം  വിമുക്‌തി ക്ലബ്ബിന്റെ പോസ്റ്ററുകൾ നമുക്കു കാണാം . കുഞ്ഞു പ്രായത്തിൽ തന്നെ ലഹരിക്കെതിരെ കണ്ണടക്കാനും ദൂഷ്യ ഫലങ്ങൾ മനസിലാക്കാനും കുട്ടികൾക്കു സാധിക്കുന്നു. എൽ പി തലത്തിൽ നടക്കുന്ന വിവിധ മേളകളിൽ നമ്മുടെ സ്കൂൾ മികച്ച വിജയം  നേടാറുണ്ട്. കോവിഡ് സാഹചര്യത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസുകൾ അതിജീവനം പദ്ധതിയുടെ ഭാഗമായി  നടത്തിവരുന്നു.   
     
    • ദിനാചരണങ്ങൾ : എല്ലാ പ്രധാനപ്പെട്ട ദിനാഘോഷങ്ങളും ദിനാചരണങ്ങളും സ്കൂളിൽ യഥാവിധം ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യാറുണ്ട്. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക്ക് ദിനാഘോഷം, ഓണം, ക്രിസ്മസ്, ശിശുദിനം, വായനാദിനം, പരിസ്ഥിതി ദിനം എന്നിവ ആഘോഷിക്കാറുണ്ട്.  കുട്ടികളിൽ സാമൂഹിക ഐക്യം വളർത്താനും  നേതൃ പാടവം വികസിപ്പിക്കാനും ഓരോ ദിനാചരണങ്ങളും ദിനാഘോഷങ്ങളും സഹായിക്കുന്നു.
    • ഹലോ ഇംഗ്ലീഷ് : മലയാള തിളക്കം , ഹലോ ഇംഗ്ലീഷ്, ഗണിത വിജയം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ പഠന പിന്നോക്കാവസ്ഥ അനുഭവിക്കുന്ന കുട്ടികളെ മുൻ നിരയിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ഇംഗ്ലീഷ് ഭാഷയിലെ അതിനൂതനമായ പഠന  സങ്കേതങ്ങൾ  ഉപയോഗിച്ച്  കുട്ടികൾക്കു ഇംഗ്ലീഷ് ഭാഷ പഠിക്കാനുള്ള അവസരം നൽകുകയാണ്  ഹലോ ഇംഗ്ലീഷ് . വിവിധ ക്ലാസ്റൂമിതര പ്രവർത്തനങ്ങൾ വഴി കുട്ടികൾക്കു ഇംഗ്ലീഷിൽ വിവിധ പ്രവർത്തനങ്ങൾ ചെയ്യാനും വായിക്കാനും എഴുതാനും സംസാരിക്കാനും സാധിക്കുന്നു.
    • വിദ്യാരംഗം: വിദ്യാരംഗം കല സാഹിത്യ വേദി കുട്ടികളിൽ കലാ പ്രവർത്തനങ്ങളോടും സാഹിത്യത്തോടും അഭിരുചി വളർത്താൻ  സഹായിക്കുന്നു. വിവിധ പുസ്തകങ്ങൾ വായിക്കാനും അവയെ കുറിച്ച്  ചർച്ച ചെയ്യാനും അവസരം ലഭിക്കുന്നു. സർഗ്ഗാത്‌ മക ശേഷികൾ വളർത്താനും സാധിക്കുന്നു.
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1766573" എന്ന താളിൽനിന്ന് ശേഖരിച്ചത്