"ഗവ.എൽ.പി.എസ് .തളിയാപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ് .തളിയാപറമ്പ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:28, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''<u>തിരുമുറ്റം കൃഷി മുറ്റം</u>''' | ||
മണ്ണിനെ അറിയുന്ന കൃഷിയെ സ്നേഹിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ 2015 ൽ തുടങ്ങിയ സംരംഭം. വെള്ളമില്ലാത്ത വളമില്ലാത്ത ഈ മണ്ണിൽ കൃഷി ഇറക്കിയപ്പോൾ നിരുത്സാഹപ്പെടുത്തി വരുണ്ട്. ഇന്ന് അവർ ഞങ്ങളോടൊപ്പം ഉണ്ട്. ചാണകവും ഉണക്കച്ചെമ്മീൻ തലയും പച്ച പപ്പായയും ചേർത്ത് തളിയാപറമ്പ് മോഡൽ ജൈവവളത്തിൽ വിരിയുന്നത് നൂറുമേനി ആണ്. ചീര, കപ്പ, പയർ, വെണ്ട, പടവലം, പീച്ചിൽ, മത്തൻ ,വാഴ,പാഷൻഫ്രൂട്ട്, പൂക്കൾ എന്നിവ വിളവെടുത്തു. ഒരു രൂപ പോലും കൃഷിവകുപ്പിൻ്റെ സഹായമില്ലാതെ നല്ലപാഠം നിധിയിലൂടെ കിട്ടിയ ഫണ്ട് ഉപയോഗിച്ച് കുട്ടികളും രക്ഷിതാക്കളും ചേർന്ന് കൃഷിചെയ്തു. | |||
'''<u>ആരോഗ്യനികേതൻ ( ഔഷധസസ്യ പരിപാലനം )</u>''' | |||
ഔഷധസസ്യങ്ങൾക്കും പരമ്പരാഗത ആയുർവേദ ചികിത്സയും പേരുകേട്ട നാടാണ് തളിയാപറമ്പ്. പ്രശസ്തരായ നിരവധി നാട്ടുവൈദ്യന്മാരും അവരുടെ പിൻതലമുറക്കാരും ചേർന്ന് ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നു. ഇന്നും നാട്ടുകാർ അസുഖം വന്നാൽ ഔഷധസസ്യം അന്വേഷിച്ച് ആദ്യമെത്തുന്നത് സ്കൂൾ വളപ്പിലേക്ക് ആണ്. സ്കൂളിൽ കൃഷി തുടങ്ങിയപ്പോൾ ചില ഔഷധസസ്യങ്ങൾ നഷ്ടപ്പെട്ടു പോയെങ്കിലും ദന്തപാല, നാരകം, ശംഖുപുഷ്പം, കർപ്പൂരതുളസി, ആരിവേപ്പ്, കുറുകുറ്റി, ചെറുപൂള, ലക്ഷ്മിതരൂ, വിഷപോള, കറുക, തഴുതാമ, മുക്കുറ്റി, മുയൽച്ചെവിയൻ, ശതാവരി, അശോകം, രാമച്ചം, സർവ്വസുഗന്ധി,അത്തി,ഞാവൽ തുടങ്ങിയവ ഇന്നും സംരക്ഷിച്ചുപോരുന്നു. | |||
'''<u>വൃത്തിയുള്ള നാടും രോഗമില്ലാത്ത മനുഷ്യനും</u>''' | |||
മലയാളിക്ക് മഴക്കാലം രോഗകാലമാണ്. വ്യക്തി ശുചിത്വത്തിൽ മലയാളി ലോകോത്തര നിലവാരം പുലർത്തുന്നു.പരിസരശുചിത്വത്തിൽ ഏറ്റവും പിന്നിലും. ഞങ്ങളുടെ വിദ്യാലയത്തിലെ ഒരു കുട്ടിയുടെ പിതാവ് എലിപ്പനി ബാധിച്ചും നാട്ടിലെ മറ്റ് നാലുപേർ ഡെങ്കിപ്പനിയും വന്ന് മരണമടഞ്ഞു. തുടർന്ന് സമൂഹത്തെ ബോധവൽക്കരിക്കാൻ ഉള്ള ഇടപെടൽ നടത്തുവാൻ തീരുമാനിക്കുകയും ഇതിനായി ഒരു പദ്ധതി രൂപീകരിക്കുകയും ചെയ്തു അതാണ് "'''''വൃത്തിയുള്ള നാട് രോഗമില്ലാത്ത മനുഷ്യൻ'''''". ഇതിൻ്റെ ഭാഗമായി ബോധവൽക്കരണ ക്യാമ്പയിനും ക്ലീനിങ് ക്യാമ്പയിനും എല്ലാ വർഷവും നടത്തി വരുന്നു. |