"ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:16, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2022ഭൗതിക സൗകര്യം
(ചെ.) (സൗകര്യങ്ങൾ ലിങ്ക് ഉണ്ടാക്കി) |
(ഭൗതിക സൗകര്യം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''തുടക്കം വാടകക്കെട്ടിടത്തിൽ :''' | ||
ചാലിയാറിൻ്റെ വൈജ്ഞാനിക നവോത്ഥാനത്തിന് തിലകക്കുറി ചാർത്തി കൊണ്ട് പതിറ്റാണ്ടുകളായി ഗവൺമെൻറ് യുപിസ്കൂൾ എരഞ്ഞിമങ്ങാട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. പ്രാദേശിക വൈജ്ഞാനിക പുരോഗതിക്ക് ചുക്കാൻ പിടിക്കുന്നുവെങ്കിലും പ്രവർത്തിക്കാൻ സ്വന്തമായി ഒരു കെട്ടിടം ഇല്ലാത്ത ഈ വിജ്ഞാന കേ താരം വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. | |||
'''സ്വന്തം കെട്ടിടത്തിലേക്ക്:''' | |||
ഇല്ലായ്മയിൽ വീർപ്പുമുട്ടി കൊണ്ടിരിക്കുമ്പോഴാണ് നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി 1999- 2000 കാലഘട്ടത്തിൽ 8 ക്ലാസ് മുറികളോടു കൂടിയ ഒരു കെട്ടിടം അനുവദിച്ചത്. | |||
'''പുരോഗതിയുടെ പടവുകൾ:''' | |||
കുറവുകളിൽ നിന്ന് അല്പം ഒരു ആശ്വാസം നൽകിയെങ്കിലും വാടകക്കെട്ടിടത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും ഉൾക്കൊള്ളാൻ ഈ കെട്ടിടവും അപര്യാപ്തമായിരുന്നു. ഈ ഒരു അവസ്ഥയിലാണ് 2004-2005 വർഷത്തിൽ ബഹു ടി കെ ഹംസ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും മനോഹരമായുള്ള ഒരു കെട്ടിടം ക്യാംപസിൽ ഉയർന്നുവന്നത്. എങ്കിലും വിദ്യാർത്ഥികളുടെ ആധിക്യം കാരണത്താൽ നിലവിലുള്ള സൗകര്യങ്ങൾ മതിയായത് ആയിരുന്നില്ല. 2004 - O5, 2005 -06 വർഷങ്ങളിലായി എസ് എസ് എ യുടെ 8 ക്ലാസ് മുറികൾ വിദ്യാലയത്തിന് അനുവദിച്ചു കിട്ടി .എസ് എസ് എ അനുവദിച്ച ഈ കെട്ടിടത്തിന് കൂടുതൽ ഭൗതികസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് മേജർ റിപ്പയറിൽ ഉൾപ്പെടുത്തി 2012 ൽ എസ് എസ് എ തന്നെ ഫണ്ട് അനുവദിച്ചു. | |||
'''എല്ലാ ക്ലാസുകളും സ്വന്തം കെട്ടിടത്തിലേക്ക്:''' | |||
2013 -14 വർഷത്തിൽ ബഹു പി രാജീവ് എംപിയുടെ പ്രാദേശിക വികസന ഫണ്ട് വഴി ലഭിച്ച കെട്ടിട നിർമ്മാണ ത്തോടൊപ്പം മുമ്പ് എസ് എസ് എ ഫണ്ട് അനുവദിച്ച കെട്ടിടത്തിൻ്റെ ഭിത്തി കൂടി കെട്ടി പൂർത്തിയാക്കാനായതോടെ ഏറെ ആശ്വാസമായി. ഇതോടെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ക്ലാസ്സുകൾ കൂടി ഈ ക്യാമ്പസിലേക്ക് മാറ്റാൻ സാധിച്ചു. | |||
'''ഭൗതിക സൗകര്യം മികവിലേക്ക് :''' | |||
കുട്ടികളുടെ പഠന പുരോഗതി മുൻനിർത്തി സാങ്കേതികതയുടെ മികവിലേക്കായി സ്മാർട്ട് ക്ലാസ് റൂമിലേക്ക് ആവശ്യമായ എൽസിഡി പ്രൊജക്ടർ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഡിവൈസുകൾ ബഹു.PK ബഷീർ MLA അനുവദിച്ചു. | |||
അനുദിനം പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൻ്റെ മികവ് നേരിൽകണ്ട ബഹു.ഏറനാട് എംഎൽഎ പി കെ ബഷീർ 2015 -16 വർഷത്തിൽ ആസ്തി വികസന ഫണ്ടിൽ നിന്നും 2 ക്ലാസ് മുറികൾ കൂടി അനുവദിച്ചു. | |||
ഏറനാട് മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളുടെയും സമഗ്ര മുന്നേറ്റം ലക്ഷ്യം വെച്ചുകൊണ്ട് ബഹു ഏറനാട് എം എൽ എ പി കെ ബഷീർ നടപ്പാക്കിയ "ഏറ്റംമുന്നേറ്റം " പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ മുഴുവൻ ക്ലാസ് റൂമുകളും ടൈൽ പതിച്ചു നൽകി, ഇതിലേക്കായി പി.റ്റി എ വിഹിതം ഒരു ലക്ഷം കൂടി ചേർത്തു കൊണ്ടാണ് പദ്ദതി പൂർത്തിയാക്കിയത് . | |||
ബഹു .പി .വി അബ്ദുൽ വഹാബ് MP യുടെ നേതൃത്വത്തിലുള്ള നിലമ്പൂർ യതീംഖാന കമ്മിറ്റി സ്പോൺസർ ചെയ്തതാണ് നിലവിലുള്ള സ്റ്റേജ് കം ക്ലാസ് റൂം. | |||
'''അവാർഡുകളുടെ തുകയും അധ്യാപക രക്ഷകർതൃ ഫണ്ടും കൊണ്ട് ഒരു കെട്ടിടം:''' | |||
വിദ്യാലയത്തിൽ നടപ്പാക്കിയ എൻ്റെ മണ്ണ് നല്ല മണ്ണ് - ശുചിത്വ ഹരിതവിദ്യാലയം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2015ൽ ലഭിച്ച മാതൃഭൂമി സീഡ് - ശ്രേഷ്ഠ ഹരിതവിദ്യാലയം അവാർഡ് തുക ഒരു ലക്ഷം രൂപയും, "വന സംരക്ഷണം ജീവൻ്റെ നന്മയ്ക്ക് " , "ചാലിയാറിന് ഒരു പച്ചപ്പുതപ്പ് " തുടങ്ങിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ഒരു വിദ്യാലയത്തിന് ആദ്യമായി നൽകുന്ന വനമിത്ര അവാർഡ് തുക 25000 രൂപയും അധ്യാപക രക്ഷകർതൃ സമിതി സ്വരൂപിച്ച തുകയും ചേർത്തുകൊണ്ട് രണ്ട് ക്ലാസ് മുറികൾ കൂടി നിർമിച്ചു . | |||
'''സൗകര്യങ്ങളോടുകൂടിയ കിച്ചൺ & സ്‌റ്റോർ റൂം''' | |||
വിവിധ കാലഘട്ടങ്ങളിൽ ചാലിയാർ ഗ്രാമ പഞ്ചായത്ത് അനുവദിച്ച ഫണ്ടുകളും പിടിഎ കമ്മിറ്റി കണ്ടെത്തിയ ഫണ്ടുകളും ചേർത്തുകൊണ്ട് ഘട്ടം ഘട്ടങ്ങളിലായി നവീകരിച്ച എടുത്തതാണ് നിലവിലുള്ള സൗകര്യങ്ങളോടുകൂടിയ വിശാലമായ കിച്ചണും സ്റ്റോർ റൂമും . | |||
'''ലൈബ്രറി / വായനാമുറി:''' | |||
ലൈബ്രറി ശാക്തീകരണത്തിൻ്റെ ഭാഗമായി വർഷാവർഷങ്ങളിൽ SSA അനുവദിക്കുന്ന ഫണ്ടുകളുപയോഗിച്ച് വാങ്ങിയ പുസ്തകങ്ങളും, അധ്യാപകർ ,രക്ഷിതാക്കൾ, കുട്ടികൾ, നാട്ടുകാർ എന്നിവരിൽ നിന്നും ശേഖരിച്ച പുസ്തകങ്ങളും ചേർത്ത് 5000 ത്തിലധികം പുസ്തങ്ങൾ അടങ്ങുന്ന വിശാലമായ ഒരു ലൈബ്രറിയും അതിനോടനുബന്ധിച്ച വായനാമുറിയും നിലവിലുണ്ട് .എരഞ്ഞിമങ്ങാടിലെ NTഅബു ,റിട്ടയേർഡ് അധ്യാപിക VP സൈനബ ടീച്ചർ ,അധ്യാപകർ എന്നിവരുടെ സംഭാവന ആവശ്യമായ ഫർണിച്ചറുകൾ വാങ്ങുന്നതിനും ലൈബ്രറിയെ മികവുറ്റതാക്കുന്നതിന്നും ഏറെ സഹായിച്ചിട്ടുണ്ട്. | |||
'''അസംബ്ലി ഹാൾ''' | |||
2009 -10 വർഷത്തിലെ അധ്യാപക രക്ഷകർതൃ സമിതി യുടെ നേതൃത്വത്തിൽ മെയിൻ കെട്ടിടത്തോട് ചേർന്ന് ഷീറ്റിട്ടു നിർമ്മിച്ച ഒരു മിനി അസംബ്ലി ഹാൾ നിലവിലുണ്ട് | |||
'''ടൈൽസ് പതിച്ച മുറ്റം''' | |||
ചാലിയാർ ഗ്രാമപഞ്ചായത്ത് 2018 -19 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാലയത്തിൻ്റെ മുറ്റം പൂർണമായും ടൈൽസ് പതിച്ച് നൽകിയിട്ടുണ്ട്. | |||
'''പബ്ലിക് അഡ്രസിംഗ് സിസ്റ്റം''' | |||
വിദ്യാലയ മുന്നേറ്റം ലക്ഷ്യം വെച്ചുകൊണ്ട് ഓരോ വർഷവും വാർഷികാഘോഷത്തോടനുബന്ധിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ മുഴുവൻ ക്ലാസിലെ കുട്ടികൾക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ മുഴുവൻ ക്ലാസ് റൂമുകളിലും ബോക്സോടുകൂടി ഒരു മൈക്ക് സെറ്റ് എരഞ്ഞിമങ്ങാടുള്ള പൂർവ്വ വിദ്യാർത്ഥി കല്ലട അൻവർ സംഭാവനയായി നൽകി. | |||
'''ലബോറട്ടറി''' | |||
ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബുകൾ സമന്വയിപ്പിച്ചുകൊണ്ടുള്ള മികച്ച ലബോറട്ടറി നിലവിലുണ്ട്. | |||
'''കമ്പ്യൂട്ടർ ലാബ്''' | |||
ഓരോ ഡിവിഷനിലെയും കുട്ടികൾക്ക് ഗ്രൂപ്പ് തിരിഞ്ഞിരുന്നു പ്രാക്ടിക്കൽ വർക്കുകൾ ചെയ്യാവുന്ന രൂപത്തിൽ സൗകര്യങ്ങളോടുകൂടിയ ഒരു കമ്പ്യൂട്ടർ ലാബ് നിലവിലുണ്ട്. എസ് എസ് എ ഫണ്ടുകൾ പി വി അബ്ദുൽ വഹാബ് എംപിയുടെ ഫണ്ട്, റിട്ടയേഡ് HM പി ടി മോഹൻദാസ് സാറിൻ്റെ സംഭാവന എന്നിവ ഉപയോഗിച്ചാണ് ഇതിലെ സിസ്റ്റങ്ങൾ വാങ്ങിയിട്ടുള്ളത്. | |||
കൂടാതെ എസ് എസ് എ അനുവദിച്ച അഡാപ്റ്റഡ് ടോയ്ലറ്റുകൾ , ഗേൾസ്ഫ്രണ്ട്ലി ടോയ്ലറ്റുകൾ , പഞ്ചായത്ത് അനുവദിച്ച മിനി മെസ് ഹാൾ ,ജലനിധി കിണർ ,വാട്ടർ പ്യൂരിഫെയർ , ഇരിപ്പിട സൗകര്യങ്ങളോടുകൂടിയ ഉദ്യാനം, സ്കൂൾ ബസ് സൗകര്യം........ ഇങ്ങിനെ നീളുന്നു മികവിൻ്റെ പട്ടിക . | |||
'''ഇനിയും മുന്നോട്ട്...''' | |||
വിദ്യാലയത്തിന് അനുബന്ധിച്ച ഒരു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചുകൊണ്ടുള്ള മൂന്നുനില കെട്ടിടത്തിൻ്റെ നിർമാണവും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചുകൊണ്ടുള്ള 2 ക്ലാസ് റൂമുകളുടെ നിർമ്മാണവും , 2 ടോയ്ലറ്റുകളുടെ നിർമ്മാണവും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. |