"ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/ഗ്രന്ഥശാല (മൂലരൂപം കാണുക)
15:57, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022ഉള്ളടക്കം ചേർത്തു
(നേർക്കാഴ്ച) |
(ഉള്ളടക്കം ചേർത്തു) |
||
വരി 1: | വരി 1: | ||
* | ലോകം വിജ്ഞാനാർജ്ജനത്തിൽ അതിവേഗം മുന്നോട്ടു പോകുന്നുവെങ്കിലും, പുസ്തകങ്ങൾക്കും ഗ്രന്ഥശാലകൾക്കും ഉള്ള പ്രസക്തി പാടെ നഷ്ടപ്പെട്ടിട്ടില്ല എന്ന് ഒരു വികസ്വരരാജ്യത്തെ ജനതയ്ക്ക് നിശ്ചയമായും പറയാൻ കഴിയും. സാമൂഹികവും സാംസ്കാരികവുമായ പിന്നാക്കാവസ്ഥ നേരിടുന്ന ഒരു ഗ്രാമീണ വിദ്യാഭ്യാസസ്ഥാപനമെന്ന നിലയിൽ ഈ വിദ്യാലയത്തിൻ്റെ ബൗദ്ധിക, വൈജ്ഞാനിക വിനിമയങ്ങളിൽ ചെറുതല്ലാത്ത പങ്ക് ഇവിടുത്തെ ലൈബ്രറിക്ക് ഉണ്ട്. 6000 ത്തോളം പുസ്തകങ്ങളാണ് ആകെയുള്ളത്. ലോകസാഹിത്യത്തിലേക്ക് ചുവടെടുത്തു വയ്ക്കുന്നവർക്കും മലയാളസാഹിത്യത്തിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങാനാഗ്രഹിക്കുന്നവർക്കും ആശ്രയിക്കാവുന്ന, നല്ല ഒരു ഗ്രന്ഥസഞ്ചയം ഇവിടെയുണ്ട്. സാഹിത്യേതര വിഷയങ്ങൾ (ശാസ്ത്രം, സാങ്കേതികവിദ്യ, ഭാഷാശാസ്ത്രം, വ്യാകരണം, ചരിത്രം, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം എന്നിങ്ങനെ...) പ്രമേയമായ ഒട്ടേറെ കൃതികളും പഠനഗ്രന്ഥങ്ങളും ലഭ്യമാണ്. ഇതു കൂടാതെ വിജ്ഞാനകോശങ്ങൾ, സാഹിത്യചരിത്രങ്ങൾ, നിഘണ്ടു ക്കൾ എന്നിവയുൾപ്പെടുന്ന വിപുലമായ ഒരു റഫറൻസ് ശേഖരമായ ഈ ലൈബ്രറി, എൽ. പി, യു.പി വിഭാഗങ്ങളിലെ ക്ലാസ് ലൈബ്രറികളുടെ സ്രോതസ്സുകൂടിയായി പ്രവർത്തിക്കുന്നു. | ||
പുതിയ ഇടത്തിലേക്ക് | |||
2018 ലാണ് വിദ്യാർഥികൾ ക്ക് ഇരുന്നു വായിക്കാൻ സൗകര്യമുള്ള കുറച്ചുകൂടി വിശാലമായ ഒരു മുറിയിലേക്ക് ലൈബ്രറി മാറുന്നത്. അതെ തുടർന്ന് വിപുലമായ വായനാവാരാഘോഷപരിപാടികൾ, സെമിനാറുകൾ, തുടങ്ങിയ വിവിധ അക്കാദമിക കൂടിച്ചേരലുകളുടെ ഇടമായി ലൈബ്രറി മാറിത്തീർന്നു. | |||
ഡിജിറ്റൈസേഷൻ | |||
ഉപയോഗയോഗ്യമല്ലാത്തതും നിലവിൽ ലഭ്യമല്ലാത്തതുമായ കുറെയേറെ പഴയ പുസ്തകങ്ങൾ ഉള്ളതിൽ ചിലതെങ്കിലും നിർബന്ധമായും സംരക്ഷിക്കപ്പെടേണ്ടവയാണ്. അതിനാലാണ് അവ ശ്രീ ഷിജു അലക്സി (ഗ്രന്ഥപ്പുര) ൻ്റെ സഹായത്തോടെ ഡിജിറ്റൈസ് ചെയ്യാൻ തീരുമാനിക്കുകയും, പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തത്. | |||
ഡിജിറ്റൽ കാറ്റലോഗ് | |||
"സ്മാർട്ടാ"വുന്ന വിദ്യാലയത്തിലെ ലൈബ്രറി കൂടി അങ്ങനെയാകേണ്ടതുണ്ട്. അത്തരമൊരു പുതിയ ശൈലിയിലേക്ക് സന്നിവേശിപ്പിക്കാനുള്ള പ്രവർത്തനങ്ങളുടെ ആദ്യ പടിയെന്ന നിലയിൽ ആരംഭിച്ച ഒന്നാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം | |||
* |