Jump to content
സഹായം

"ജി എം യു പി സ്ക്കൂൾ ഏഴോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസത്തിന് മാനവ ചരിത്രത്തോളം പ്രായമുണ്ട് . മനുഷ്യമനസ്സിന്റെ അന്ധകാരം അകറ്റി അറിവിന്റെ നിറദീപം തെളിയിക്കാൻ കണ്ടെത്തിയ അഭയകേന്ദ്രമാണ് വിദ്യാലയം . വ്യക്തിയെ സമൂഹവുമായി ബന്ധപ്പെടുത്തുന്ന വിദ്യാഭ്യാസ കർത്തവ്യത്തിന്റെ കർമ്മരംഗമാണ് ഓരോ വിദ്യാലയവും . ഏഴ് ഓം കാരനാമത്തിന്റെ സങ്കേതമായ [https://ml.wikipedia.org/wiki/%E0%B4%8F%E0%B4%B4%E0%B5%8B%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ഏഴോം] നാടിന്റെ ഹൃദയഭാഗത്താണ് നവതിയുടെ പടിവാതിക്കൽനിൽക്കുന്ന ഏഴോം മാപ്പിള യു . പി സ്കൂൾ സ്ഥിതിചെയ്യുന്നത് .
   
            സമീപ പ്രദേശങ്ങളെ അപേക്ഷിച്ച്‌ വിദ്യാഭ്യാസ രംഗത്ത് വളരെ സജീവമായ ഒരു ചരിത്രം ഏഴോം പ്രദേശത്തിനുണ്ട് . ആദ്യകാല വിദ്യാകേന്ദ്രങ്ങളായിരുന്ന കുടിപ്പള്ളി കൂടങ്ങളും  എഴുത്താശാന്മാരുമായിരുന്നു ഇവിടെയും പൊതുവിദ്യാഭ്യാസത്തിന് തുടക്കമിട്ടത് . സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളുടെ സ്വാധീനശക്തി വർദ്ധിച്ചപ്പോൾ അവർണർക്കു കൂടി വിദ്യാലയത്തിൽ ചേർന്നു പഠിക്കാൻ അവസരം ലഭിച്ചു .
          1927- ൽ ചിറക്കൽ തന്പുരാൻ പല്ലക്കിലേറിവന്ന് എൽ . പി സ്കൂൾ മാത്രമായിരുന്ന വിദ്യാലയത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുഎന്ന് ചരിത്രരേഖകവ്യക്തമാക്കുന്നു .പഴയ വിദ്യാലയം എപ്പോൾ തുടങ്ങി എന്നത് അവ്യക്തമാണ്. വിദ്യാലയത്തിന് ആവശ്യമായ സ്ഥലവും കെട്ടിടവും നൽകിയത് ചപ്പൻ പാറന്തട്ട വളപ്പിൽ , പുതിയ പുരയിൽ മമ്മദ് ഹാജി എന്നിവരായിരുന്നു. മുസ്ലിം ഭൂരിപക്ഷപ്രദേശമായിരുന്നതിനാൽ ആ വിഭാഗത്തിൽ പെട്ട കുട്ടികളായിരുന്നു ഏറെയും ഇവിടെ പഠിച്ചിരുന്നത് .
          1980 ൽ ഈ വിദ്യാലയം ഒരു യു പി സ്കൂളായി ഉയർത്തി. ഇതിനായി ഏറെ താല്പര്യമെടുക്കുകയും പരിശ്രമിക്കുകയും ചെയ്ത മഹാനായിരുന്നു ഏഴോം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീ ടി പി കുഞ്ഞിരാമൻ അവർകൾ. അദ്ദേഹത്തിന്റെയും പി ടി എ യുടെയും നേത്രത്വത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ഫലമായി കൊഴിച്ചിയിൽ കാവ് ദേവസം വക ഒരേക്കർ നാല്പതു സെൻറ് സ്ഥലവും ഓടവളപ്പിൽ കുഞ്ഞന്പു എന്നവരുടെ വകയായി പത്തു സെൻറ് സ്ഥലവും പി ടി എ യുടെ വക ആറ് സെൻറ് സ്ഥലവും സ്കൂളിന് സ്വന്തമായി ലഭിച്ചു.
          വിദ്യാഭ്യാസ ലക്ഷ്യങ്ങളെ കാലോചിതവും കർമ്മോജ്ജ്വലവുമായി സമന്വയിപ്പിച്ച്‌ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പകർന്നു നൽകുന്നതിൽ അതീവ ശ്രദ്ധ ചെലുത്തുന്ന ഈ വിദ്യാലയത്തിന് സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ ജ്വലിക്കുന്ന അനേകം പ്രതിഭകളെവാർത്തെടുക്കുവാൻ ഇതിനകം സാധിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1276147" എന്ന താളിൽനിന്ന് ശേഖരിച്ചത്