പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/അക്ഷരവൃക്ഷം/ഈ ദുരന്തം-- ഒരുഓർമ്മപ്പെടുത്തൽ

ഈ ദുരന്തം-- ഒരുഓർമ്മപ്പെടുത്തൽ

Covid 19 ലോകത്ത് പടർന്നുപിടിച്ചതോടെ പരിസ്ഥിതിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. വ്യവസായശാലകൾ അടഞ്ഞതും വാഹനങ്ങൾ നിരത്തിലിറങ്ങാത്തതും മറ്റും അന്തരീക്ഷത്തിലെ മാലിന്യത്തെ കുറച്ചു. സമുദ്രങ്ങളും നദികളും ശുദ്ധമായി.പ്രകൃതി അതിൻ്റെ സ്വാഭാവികതയിലേക്ക് തിരിച്ചെത്തി. ലോകത്ത് മനുഷ്യരെ കൊന്നൊടുക്കാൻ പാകത്തിലുള്ള മഹാമാരി വൈറസുകളിൽ കൂടുതലും വന്യജീവികളിൽ നിന്നുമുണ്ടായതാണ്. കൊവിഡ് 19 വൈറസ് പ്രാഥമിക ഉറവിടം മൃഗങ്ങളിൽ നിന്നുമാവാം എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

വന്യ ജീവികളേയും പ്രകൃതിയേയും ഇനിയും ഉപദ്രവിക്കരുത് എന്ന സന്ദേശമാണ് കൊവിഡ് 19 പകർച്ചവ്യാധിയിലൂടെ മനുഷ്യൻ മനസ്സിലാക്കേണ്ടത്. ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റവും വ്യാപകമായ വന്യ ജീവി ഉപഭോഗവും വൈറസുകൾ മനുഷ്യരിലേക്ക് എത്താൻ കാരണമാക്കുകയാണ്. കൃഷിക്കും വ്യവസായത്തിനും വീടും മറ്റും കെട്ടിടങ്ങളും ഉണ്ടാക്കാൻ പ്രകൃതിയെ നശിപ്പിക്കുമ്പോൾ വന്യ ജീവികളുടെ ആവാസ വ്യവസ്ഥകൾ ഇല്ലാതാക്കുകയും ഇവ കൂടുതൽ മനുഷ്യരുമായി ഇടപഴകാൻ തുടങ്ങുകയും ചെയ്യുന്നു. അവരുടെ താമസവും ഭക്ഷണവും നഷ്ടമാക്കുന്നതോടെ മനുഷ്യരുടെ ഇടയിലേക്ക് ഇവയെത്തുന്നു. മാരകമായ പല വൈറസും ഇങ്ങനെ മനുഷ്യരിലെത്താം.

ഏറ്റവും അവസാനം ലോകത്തെ പോലും നടുക്കി കൊവിഡ് 19 വൈറസിൽ വരെ എത്തി നിൽക്കുന്നു. ഇനിയും അപ കടങ്ങൾ സംഭവിക്കാതിരിക്കാൻ വന്യ ജീവികളെ അവരുടെ ഇടങ്ങളിൽ സ്വതന്ത്ര്യമായി ജീവിക്കാൻ അനുവദിക്കക്കണം എന്ന് അറിയിപ്പോടെ ഈ ദുരന്തം ഒരു താക്കീതായി മാറുന്നു. പ്രകൃതിയെ നമ്മൾ സംരക്ഷിച്ചില്ലെങ്കിൽ നമ്മുക്ക് നമ്മളേയും രക്ഷിക്കാൻ കഴിയില്ല എന്ന് നമ്മൾ ഓരോരുത്തരും മനസ്സിലാക്കണം എന്ന് ഓർമ്മപ്പെടുത്തുന്നു ഈ കൊറോണാ കാലം.

ആനന്ദ്.ഇ
8 T പി.കെ.എം.എം.എച്ച്.എസ്.എസ്.എടരിക്കോട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം