നിസ്സാരം


മനുഷ്യൻ ഉലകിന്റെ അധിപനത്രെ ,മഹാത്ഭുതമത്രെ കൂർമബുദ്ധിയത്രെ, എല്ലാം സാധ്യം ,നിസ്സാരം! സാധ്യമെങ്കിൽ ,നിസ്സാരമെങ്കിൽ.... കോടികൾ ചിലവിടുന്ന ഭരണകൂടങ്ങളെന്തേയിപ്പോൾ മാന്ദ്യത്തിൽ? വിമാനതാവളം, റെയിൽവേസ്റേറഷൻ,എന്തിന്? നാട്ടിലെ ടാക്സി സ്ററാന്റ് പോലും ഒഴിഞ്ഞ്കിടപ്പതെന്തേ കാര്യം നിസ്സാരം എന്തേ നമ്മളിപ്പോൾ വീടിന് പുറത്തേക്കൊരടിവെക്കാൻ്‍ ഭയക്കുന്നു ? മനുഷ്യാ നിൻ തലക്കനം കുറയ്ക്കാൻ... പ്രക്രത്യാംബ ചെയ് തൊരു കുസൃതിയത്രെ ഈ നിസ്സാരമാം വൈറസ്... എന്നിരുന്നാലുമി നിസ്സാരൻ ചെയ്യുന്ന പൊല്ലാപ്പുകൾ ഒരു കണ്ണാടിയല്ലോ. മർത്യാ നീ എത്ര നിസാരനെന്ന് കാണാമതിൽ നമുക്ക് ചെയ്യാനിത്ര മാത്രം കൈകഴുകാം മുഖം മറയ്ക്കാം ഒരിത്തിരി കാലത്തേയ്ക്ക് അകലം പാലിക്കാം ഒരിത്തിരി സന്തോഷം ഉണ്ടാകുവാൻ ഈ നിസാരനെ പ്രതിരോധിയ്ക്കാൻ ഈ നിസാരകൃത്യങ്ങൾ ചെയ്യാം