ജെ എഫ് കെ എം വി എച്ച് എസ് എസ് അയണിവേലിക്കുളങ്ങര/അക്ഷരവൃക്ഷം/കൊറോണ ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ചരിത്രം

കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു കഴിഞ്ഞു. ലോകം ഭീതിയിലാണ്. ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട്‌ ചെയ്ത വൈറസ്, രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് കൊണ്ടിരിക്കുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. ചൈനയിൽ മാത്രം അയ്യായിരത്തിലധികം പേരാണ് ഈ വൈറസ് ബാധിച്ചു മരിച്ചത്. 160ൽ അധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിരുന്നു. ലക്ഷക്കണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലുമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യസംഘടനകൾ വ്യക്തമാക്കുന്നത്. ഈ ഒരു വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും, എന്താണ് പ്രതിവിധിയെന്നും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. പലർക്കും ആശങ്ക ഉണ്ടാകും എന്താണ് കൊറോണ വൈറസ് എന്ന്. സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരുതരം വൈറസ് എന്നു പറയുന്നതിനേക്കാൾ നല്ലത്, വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്നു പറയുന്നതായിരിക്കും ഉചിതം. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതുകൊണ്ടാണ് crown എന്നർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കാൻ കഴിവുള്ള കൊറോണ വൈറസുകളാണ് മെർസ് എന്നീ രോഗങ്ങൾക്ക് കരണമായിത്തീരുന്നത്.


ആമിന. എ
8 F ജെ എഫ് കെ എം വി എച്ച് എസ് എസ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം