ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവ മുന്നൊരുക്കം. (25/05/2025))

2025ലെ പുതിയ അധ്യയന വർഷത്തിന് മുമ്പായി വിവിധ ഒരുക്കങ്ങൾ നടത്തപ്പെട്ടു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ 25 /05/2025 ഞായറാഴ്ച തൊഴിലുറപ്പ് അംഗങ്ങൾ ക്ലാസ് മുറികൾ, ബോർഡുകൾ, ഫർണിച്ചറുകൾ, എന്നിവ ശുചിത്വപ്പെടുത്തി. സ്കൂൾ പരിസരം വൃത്തിയാക്കി. വൈദ്യുതി, കുടിവെള്ളം, ടോയ്ലറ്റ്, എന്നിവ പരിശോധിച്ചു. കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കി. പുതിയ അധ്യായന വർഷം സന്തോഷപൂർവ്വമായ തുടക്കം ആകുവാൻ വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും വിജയകരമായി പൂർത്തിയാക്കി. 29/ 5 /2025 വ്യാഴാഴ്ച ചേർന്ന സ്റ്റാഫ് മീറ്റിംഗ് ൽ ഹെഡ്മാസ്റ്റർ ശ്രീ ശ്രീവത്സൻ മാസ്റ്റർ ഓരോ അധ്യാപകർക്കും അവരുടെ ചുമതലകൾ കൈമാറി. അതിനുശേഷം പ്രവേശനോത്സവത്തിന്റെ നടത്തിപ്പിനെ കുറിച്ചുള്ള ചർച്ച നടന്നു. ചർച്ചയിൽ അസംബ്ലി, നവാഗതരായ വിദ്യാർഥികളെ സ്വീകരിക്കൽ, ചെണ്ടമേളം, മുത്തുക്കുട, മധുര വിതരണം, എന്നീ പരിപാടികൾ നടത്താനുള്ള ആസൂത്രണം നടന്നു. ജൂൺ മാസം മൂന്നു മുതൽ പതിമൂന്നാം തീയതി വരെ നടത്തേണ്ട ബോധവൽക്കരണ ക്ലാസിനെ കുറിച്ചും മറ്റു പ്രവർത്തനങ്ങളെ കുറിച്ചും, ചർച്ച ചെയ്തു .എല്ലാ ക്ലാസിലും പ്രീ ടെസ്റ്റ് നടത്തി പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ടുകൊണ്ടു വരാനുള്ള പ്രവർത്തനങ്ങൾ നൽകാൻ തീരുമാനിച്ചു പഠനത്തിന് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതിനുള്ള എല്ലാ നടപടികളും നിശ്ചിത സമയത്തിനകം പൂർത്തിയാക്കി സ്കൂൾ ജീവിതത്തിലേക്ക് വീണ്ടും മടങ്ങിയെത്തുന്ന കുട്ടികൾക്ക് ഈ മുന്നൊരുക്കം ഒരു ഹൃദയം നിറഞ്ഞ സ്വീകരണം ആയിരിക്കണമെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു തുടർന്നു വരുന്ന പരിപാടികളിൽ എല്ലാം അധ്യാപകരുടെ പൂർണ്ണ സഹകരണം ഹെഡ്മാസ്റ്റർ ആവശ്യപ്പെട്ടു.

പ്രവേശനോത്സവം. (02/06/2025)

തെക്കിൽപറമ്പ് ഗവൺമെൻറ് യുപി സ്കൂളിലെ 2025ലെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു. പുതുതായി എത്തിച്ചേർന്ന കുട്ടികൾക്ക് അക്ഷര തൊപ്പിയും പൂക്കളും നൽകി .10: 30 ന് വർണാഘോഷം ആരംഭിച്ചു. മുത്തുക്കുടയും കുരുത്തോല ബാനറും ചെണ്ടമേള അകമ്പടിയോടെയും നവാഗതരായ വിദ്യാർഥികളെയും രക്ഷിതാക്കളെയും സ്വീകരിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ എത്തിച്ചു. പിടിഎ പ്രസിഡൻറ് പിസി നസീർ അവർകളുടെ അധ്യക്ഷതയിൽ സീനിയർ അസിസ്റ്റൻറ് രാധ ടീച്ചർ സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത് മുൻ ഹെഡ്മാസ്റ്റർ ശ്രീ ശ്രീവത്സൻ സാർ ആയിരുന്നു. അദ്ദേഹം തന്റെ പ്രസംഗത്തിൽ സ്കൂൾ ജീവിതത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളുടെ വളർച്ച അധ്യാപകരുടെ പങ്ക് തുടങ്ങിയവയുടെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു .SMC ചെയർമാൻ ഉണ്ണികൃഷ്ണൻ പൊയ്നാച്ചി,MPTA പ്രസിഡന്റ്  മിനി ശശിധരൻ ,PTA അംഗങ്ങൾ ആയ മുരളി അടുക്കത്തുവയൽ ,ശരണ്യ, പ്രസീത, റിനിൽ, അഷ്റഫ്, എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി സുഹറ ടീച്ചർ നന്ദി അറിയിച്ചു. പ്രവേശനോത്സവം ഏവരുടെയും സഹകരണത്തോടെ വിജയകരമായി നടത്താനായത് സ്കൂളിന് അഭിമാനകരമായ അനുഭവമായി.

പരിസ്ഥിതി ദിനം .(05/06/2025)

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ചെമ്മനാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, പരിസ്ഥിതി ദിനാഘോഷം GUPS തെക്കിൽപറമ്പ സ്കൂളിൽ വച്ച് ആചരിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുഫൈജ അബൂബക്കർ വൃക്ഷത്തൈനട്ട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈസ് പ്രസിഡണ്ട് ശ്രീ ഇബ്രാഹിം മൻസൂർ കുരീക്കൾ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമാഗംഗാധരൻ ചമ്മനാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഉദ്യോഗസ്ഥർ ശ്രീ വേണുഗോപാലൻ ശ്രീ പത്മനാഭൻ എന്നിവർ ആശംസകൾ അറിയിച്ചു. SMC ചെയർമാൻ ശ്രീ  ഉണ്ണികൃഷ്ണൻ പോയനച്ചി    നന്ദിയും പറഞ്ഞു. പിടിഎ പ്രസിഡണ്ട് പി സി നസീർ, എം പി ടി പ്രസിഡന്റ് മിനി ശശിധരൻ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബൂബക്കർ മാസ്റ്റർ  PTA അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ വേണുഗോപാൽ സാർ  സ്കൂൾ പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു. (10/ 6 /2025) .

2025 ജൂൺ പത്താം തീയതി ചൊവ്വാഴ്ച വൈകുന്നേരം 4 30ന് SPG  കൺവീനർമാരായ നജീബ് കല്ലമ്പലം അർച്ചന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിക്കുന്നതിനായി ഒരു യോഗം ചേർന്നു. ഹെഡ്മാസ്റ്റർ ചെയർമാനായി യോഗം ആരംഭിച്ചു. മേൽപറമ്പ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ സുരേഷ് കുമാർ സാർ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ രക്ഷാകർത്താക്കളും അധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും പങ്കെടുത്തു. സ്കൂൾ സുരക്ഷയും കുട്ടികളുടെ സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള നടപടികളെ കുറിച്ച് വിശദമായ ചർച്ച നടന്നു. രക്ഷകർത്താക്കളുടെ പിന്തുണയും സഹകരണവും സ്കൂൾ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് സബ്ഇൻസ്പെക്ടർ ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു. വിവിധ സുരക്ഷ കാര്യങ്ങളിൽ അവബോധം വർദ്ധിപ്പിക്കാൻ ഈ യോഗത്തിലൂടെ തീരുമാനിച്ചു.

വായനാവാരാചരണം .(19/ 6 /2025 to 25/ 6/ 2025).

വായന വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാവാര പരിപാടികൾ സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ടുനിന്ന വിവിധ പ്രവർത്തനങ്ങൾ കുട്ടികളുടെ വായനാശീലത്തെ ഉത്തേജിപ്പിക്കുന്ന തരത്തിൽ ആയിരുന്നു .ഓരോ ക്ലാസുകളിലും വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നൽകി. ക്ലാസുകളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ക്ലാസ് കൺവീനർമാർ നേതൃത്വം നൽകുകയും ഡോക്യുമെന്റേഷൻ തയ്യാറാക്കുകയും ചെയ്തു .ഒന്നാം ദിവസമായ ജൂൺ 19ന്  ക്ലാസുകളിൽ കുട്ടിക്കഥകൾ ഭാവാത്മകമായി പറയുകയും കുട്ടിപ്പാട്ടുകൾ അവതരിപ്പിക്കുകയും ചെയ്തു.  പ്രസക്തരായ എഴുത്തുകാരെ പരിചയപ്പെടുത്തി അവരുടെ കഥകളും കഥാപാത്രങ്ങളും അവതരിപ്പിച്ചു.

രണ്ടാം ദിവസമായ ജൂൺ 20ന്  ചിത്രങ്ങൾ പ്രദർശിപ്പിച്ചു കുട്ടികൾക്ക് കഥ പറയാൻ അവസരം നൽകുകയും, ആശയങ്ങളും ചിത്രങ്ങളും നൽകി കഥ എഴുതാനുള്ള അവസരം നൽകി എഴുതിയ കഥകൾ ചേർത്ത് കഥാപുസ്തകമാക്കി ക്ലാസ് ലൈബ്രറിയിലേക്ക് ചേർത്തു.

മൂന്നാം ദിവസം കഥ വായിച്ച് ഇഷ്ടപ്പെട്ട ഭാഗം ചിത്രം വരക്കാനും അടിക്കുറിപ്പ് എഴുതാനുമുള്ള അവസരം ഒരുക്കി,  കുഞ്ഞു കഥകൾ നൽകി മികച്ച വായനക്കാരെ കണ്ടെത്തുകയും ചെയ്തു.

നാലാം ദിവസമായ ജൂൺ 22ന്  കുട്ടിപ്പാട്ടുകൾ ആംഗ്യപ്പാട്ടുകൾ നാടൻ പാട്ടുകൾ പാടി പരിചയപ്പെടുത്തി.  പ്രസക്തരായ കവികളുടെ കവിതകൾ പരിചയപ്പെടുത്തുകയും കേൾക്കുകയും ആലപിക്കുകയും ചെയ്തു .

അഞ്ചാം ദിവസമായ ജൂൺ 23ന് അറബിക് പ്രവർത്തനങ്ങൾ ആയിരുന്നു നടന്നത്  കളറിംഗ് മത്സരം,  അക്ഷരമാല രചന, പോസ്റ്റർ രചന,  വായനാ മത്സരം എന്നിവയാണ് സംഘടിപ്പിചത്.

ആറാം ദിനമായ ജൂൺ 24ന് ക്ലാസ് തലത്തിൽ വായനാദിന ക്വിസ് മത്സരം നടത്തി. രാവിലെ ക്ലാസ് തലത്തിലും ഉച്ചയ്ക്ക് സ്കൂൾതലത്തിലും നടത്തി. മികച്ച വായനക്കാരനെ കണ്ടെത്താൻ വായന മത്സരവും സംഘടിപ്പിച്ചു. മികച്ച വായനക്കാരെ കണ്ടെത്തി വായനവാര സമാപന ദിവസമായ ജൂൺ 25ന് സ്പെഷ്യൽ അസംബ്ലി നടത്തുകയും വിവിധ മത്സരങ്ങളിൽ വിജയിച്ച വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. അന്നേദിവസം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടന്നു. വിദ്യാലയത്തിന്റെ മുൻ പ്രധാന അധ്യാപകനായിരുന്ന ശ്രീവത്സൻ മാസ്റ്റർ ആണ് ഉദ്ഘാടനം നിർവഹിച്ചത്. സീനിയർ അധ്യാപിക ശ്രീമതി രാധ ടീച്ചർ അധ്യക്ഷതയും SRG കൺവീനർ സുനിത ടീച്ചർ ആശംസയും അറിയിച്ചു. എൽ പി വിഭാഗം കൺവീനർ ശ്രീമതി രമ്യ രവീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിന് യുപി വിഭാഗം കൺവീനർ ശ്രീമതി അജിത ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

യോഗദിനം (21/ 6 /2025 )

ജി യു പി എസ് തെക്കിൽപറമ്പ് സ്കൂളിൽ യോഗാദിനം ആചരിച്ചു. സ്കൂളിൽ  യോഗ അധ്യാപകൻ എത്തി കുട്ടികൾക്ക് പരിശീലനം നൽകുകയും അവർ മുൻപ് പഠിച്ച യോഗ അഭ്യാസങ്ങൾ അവതരിപ്പിക്കാനുള്ള അവസരവും നൽകി. യോഗ അധ്യാപകൻ കുട്ടികൾക്ക് ശരിയായ രീതിയിൽ യോഗ ചെയ്യുന്നതിനുള്ള നിർദേശങ്ങൾ നൽകി. പരിപാടിയിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യം ഉണ്ടായിരുന്നു.

ലഹരി വിരുദ്ധ ദിനം.( 26 /6/ 2025).

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ലഹരിയുപയോഗത്തിന്റ ദൂഷ്യഫലങ്ങൾ വിശദീകരിച്ചു നൽകി.  സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ കൺവീനറായ അർച്ചന ടീച്ചർ ലഹരിയുടെ ദോഷങ്ങൾ അതിൻറെ സാമൂഹിക പ്രത്യാഘാതങ്ങൾ എന്നിവ വിവരിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ഒരുമിച്ച് ലഹരി ഉപേക്ഷിക്കുവാനും ഉപയോഗിക്കുന്നവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാനുമുള്ള പ്രതിജ്ഞയെടുത്തു. യുപി ക്ലാസ്സുകളിൽ കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന നൃത്തശില്പം അവതരിപ്പിച്ചു കുട്ടികളുടെ അവതരണം ചടങ്ങിന് കൂടുതൽ ഉല്ലാസം പകരുകയും സന്ദേശം കൈമാറുകയും ചെയ്തു നൃത്തത്തിന് ശേഷം സ്കൂളിലെ മൊത്തം കുട്ടികളും അധ്യാപകരും ചേർന്ന് സൂമ്പാ ഡാൻസ് കളിക്കുകയും ചെയ്തു ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ഈ സൂമ്പ ഡാൻസ് പരിപാടി കുട്ടികൾക്ക് വലിയ ഉന്മേഷം സമ്മാനിച്ചു. സൂമ്പാ ഡാൻസ് കുട്ടികളുടെ ശാരീരിക മാനസികാരോഗ്യത്തിനും സന്തോഷത്തിനും ഉത്സാഹം ഉള്ള ഒരു അന്തരീക്ഷം ഉറപ്പാക്കി. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രസംഗം മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം സ്കൂൾ ഹെഡ്മാസ്റ്റർ നടത്തി. മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിലെ ശ്രീ നിഖിൽ സാർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. കൺവീനർ നജീബ് കല്ലമ്പലം നന്ദിയും അറിയിച്ചു.

വൈദ്യുത സുരക്ഷാ ക്ലാസ്സ്.(02/07/25)

2/ 7/ 2025.ചട്ടഞ്ചാൽ കെ എസ് ഇ ബി സബ് ഇൻസ്പെക്ടർ ശ്രീ ജയചന്ദ്രൻ സാറും ശ്രീമതി ചൈതന്യ മാഡവും വിദ്യാർത്ഥികൾക്ക് വൈദ്യുതി അപകടങ്ങളെക്കുറിച്ചും, സുരക്ഷാ മാർഗ്ഗങ്ങളെക്കുറിച്ചും ഉള്ള ബോധവൽക്കരണക്ലാസ് നടത്തി. വൈദ്യുതി ഉപയോഗത്തിൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും അപകടങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളും കുട്ടികൾക്ക് വ്യക്തമായി വിശദീകരിച്ചു. ക്ലാസ് വിദ്യാർത്ഥികൾക്ക് അറിവ് വർദ്ധിപ്പിക്കുന്നതിനും, ജാഗ്രതവർദ്ധ വളർത്തുന്നതിനും സഹായകമായി.

അലിഫ് അറബിക് ടാലൻറ് ടെസ്റ്റ്. (3/ 7/ 2025)

ജൂലൈ മൂന്നാം തീയതി അലിഫ് അറബിക് ടാലന്റ് പരീക്ഷ നടത്തി. അറബിക് സംഘടനയായKATF ന്റെ നേതൃത്വത്തിലാണ് ഈ പരീക്ഷ നടന്നത്. 75 ഓളം കുട്ടികൾ പരീക്ഷ എഴുതി, പരീക്ഷയിലൂടെ വിദ്യാർഥികളിൽ അറബി ഭാഷയുടെ അടിസ്ഥാന ബോധവും താല്പര്യവും വളർത്തുകയാണ് ലക്ഷ്യം. അറബിക് ക്ലബ് കൺവീനർ അബ്ദുറഹ്മാൻ മാസ്റ്ററും സഹഅദ്ധ്യാപകരായ നജീബ് മാസ്റ്റർ, അനീസ് ടീച്ചർ, എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി. എൽ പി തലത്തിൽ നിന്നും സുൽഫയെയും, യുപി തലത്തിൽ നിന്നും സന സുൽത്താനയെയും  ഉപജില്ലാതലത്തിലേക്ക് തിരഞ്ഞെടുത്തു.

ക്ലാസ് മുറികളിൽ ദിനപത്രം. ((07/07/2025)

ജി യുപിഎസ് തെക്കിൽപറമ്പ് സ്കൂളിൽ ദേശാഭിമാനി സ്കൂൾ സ്കീം ദിനപത്രത്തിന്റെ ഉദ്ഘാടനം ഏരിയ സെക്രട്ടറി ശ്രീ മധു മുതിയക്കാൽ നിർവഹിച്ചു. വിദ്യാർത്ഥികളിൽ പത്രവായന ശീലം വളർത്താനും വാർത്തകൾ പഠനത്തിനും സാമൂഹികബോധത്തിനും പ്രയോജനപ്പെടുത്തുന്ന രീതിയിൽ ഉപയോഗപ്പെടുത്താനും ലക്ഷ്യമിട്ടായിരുന്നു ഈ പദ്ധതി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബൂബക്കർ മാസ്റ്റർ സ്വാഗതവും എസ്എംസി അംഗം റിനിൽ അധ്യക്ഷതയും വഹിച്ചു.PTA  പ്രസിഡൻറ് ശ്രീ പിസി നസീർ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ആയ സന്തോഷ് കുമാർ, മണികണ്ഠൻ, വിനോദ് ,എന്നിവർ സംബന്ധിച്ചു. സീനിയർ അസിസ്റ്റൻറ് രാധ ടീച്ചർ നന്ദിയും പറഞ്ഞു.

ബഷീർ ദിനാചരണം.05/7/2025)

ബഷീർ ദിനത്തോടനുബന്ധിച്ച് യുപിഎസ് തെക്കൻ പറമ്പ് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബഷീർ ഓർമ്മകളിൽ എന്ന ആശയത്തിലൂന്നി, പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു .ബഷീർ പുസ്തകങ്ങളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്താൻ ഈ അസംബ്ലി പ്രയോജനപ്പെടുത്തി.  വിദ്യാർത്ഥികൾ ബഷീർ കഥാപാത്രങ്ങളായി വന്ന് കുട്ടികളോട് സംവദിച്ചത് അസംബ്ലിയെ ആകർഷകമാക്കി ബഷീർ പുസ്തകങ്ങളുടെ പ്രദർശനം, ബഷീർ ദിന ക്വിസ്  എന്നിവ സംഘടിപ്പിച്ചു.

വാഹന ഡ്രൈവർമാർക്കുള്ള ബോധവൽക്കരണം. (15 /7 /2025)

15 /7 /2025

ചൊവ്വാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ എസ്പിജിയുടെ ആഭിമുഖ്യത്തിൽ സവാരിവാഹനങ്ങളുടെ ഡ്രൈവർമാർക്ക് ആയി ബോധവൽക്കരണം സംഘടിപ്പിച്ചു തെക്കിൽപ്പറമ്പ് സ്കൂൾ ഹെഡ്മാസ്റ്റർ അധ്യാപക അധ്യക്ഷത വഹിച്ച യോഗത്തിൽ മേൽപറമ്പ് സബ് ഇൻസ്പെക്ടർ ശ്രീ സുരേഷ് കുമാർ ക്ലാസ് നയിച്ചു. വാഹന സുരക്ഷ കുട്ടികളുടെ സുരക്ഷ പെരുമാറ്റ ശീലങ്ങൾ നിയമം സാമൂഹ്യ ഇടപെടലുകൾ തുടങ്ങിയ വിഷയങ്ങൾ ബോധവൽക്കരണ ക്ലാസിൽ പരാമർശിച്ചു. സ്വകാര്യ വാഹനങ്ങൾ സ്കൂൾ ക്യാമ്പസിൽ കയറിയിറങ്ങുന്നത് തടയാൻ ബോർഡ് സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചു ഡ്രൈവർമാർക്ക് ആയി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കാനും ഗ്രൂപ്പിൽ അപ്പപ്പോൾ അപ്ഡേഷൻ നൽകാനും തീരുമാനിച്ചു .ക്ലാസ്സിൽ എത്താൻ കഴിയാതെ പോയവരെ കൂടി ഗ്രൂപ്പിൽ ഉൾപ്പെടുത്തി ഡ്രൈവർമാരിൽ നിന്നും വാഹന സംബന്ധമായ രേഖകൾ ശേഖരിച്ച് ഫയൽ ആക്കി. യോഗത്തിൽ സീനിയർ അസിസ്റ്റൻറ് രാധ ടീച്ചർ , അർച്ചന ടീച്ചർ, കല്ലമ്പലം നജീബ് സാർ എന്നിവർ സംസാരിച്ചു.

മധുരം മലയാളം(16/07/2025)

പോയ്‌നാച്ചി ലയൺസ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് വായനക്കായി പത്ര വിതരണം നടത്തി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു ചടങ്ങിൽ പ്രമുഖ വ്യക്തികൾ പങ്കെടുത്ത ഉദ്ഘാടന പ്രസംഗത്തിൽ വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും മലയാളഭാഷയുടെ മാധുര്യം അനുഭവപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ പ്രാധാന്യം വിശദീകരിച്ചു പത്രവിതരണത്തിനു ശേഷം കുട്ടികൾ ആവേശത്തോടെ ആദ്യ പതിപ്പ് വായിച്ചു അധ്യാപകരും രക്ഷിതാക്കളും അതിജീവിയുടെ വിജയത്തിനായി ആശംസകൾ അറിയിച്ചു.

ചാന്ദ്രദിനം(21/07/2025)

ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ചേർന്നു. അസംബ്ലിയിൽ ബഹിരാകാശ സഞ്ചാരിയോടൊപ്പം എന്ന പരിപാടിയിൽ 6A ക്ലാസിലെ ഫാത്തിമ മിൻഹ ബഹിരാകാശ സഞ്ചാരിയായ സുനിതാ വില്യംസ് ആയി വേഷമിട്ടു. കുട്ടികളുടെ മുന്നിലേക്ക് വന്നു. തുടർന്ന് ബഹിരാകാശ യാത്രയെ കുറിച്ചുള്ള പല സംശയങ്ങളും ചോദിച്ച് കുട്ടികൾ സംവദിക്കുകയുണ്ടായി ചാന്ദ്രദിന ക്വിസ് മത്സരവും ചിത്രരചന മത്സരവും നടത്തി ക്വിസ് മത്സരം വിജയികൾ

യുപിതലം

1st അതുൽദേവ് 2nd നീരജ് കൃഷ്ണ 3rd നവനീത് സി

എൽ പി

വിഭാഗം

1st തക്ഷിത്ത്

2nd നിവേദ്യ

3rd ജ്യോതിക

വാങ്ങയം ഭാഷാ പ്രതിഭ നിർണയ പരീക്ഷ (29/17/25)

ജൂലൈ 29 ഭാഷാപ്രതിഭ നിർണയ പരീക്ഷയായ വാങ്മയം പരീക്ഷ ജൂലൈ 29 ചൊവ്വാഴ്ച നടത്തുകയുണ്ടായി .പരീക്ഷയിൽ ഏഴ് എ യിലെ  പൗർണമി കെ നമ്പ്യാർ,ഏഴ് ബി  യിലെ അമേയ പി  എന്നിവരെ സ്കൂൾതലത്തിൽ തിരഞ്ഞെടുത്തു .എല്ലാ ക്ലാസ്സിൽ നിന്നും നിരവധി കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. എൽ പി വിഭാഗത്തിൽനിന്ന് സബ്ജില്ലാതലത്തിലേക്ക് നാലാം തരം എ ഡിവിഷനിലെ നിവേദ്യ രാഘവൻ സി,തക്ഷിത് വി  എന്നീ കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു

സ്വദേശ് മെഗാ ക്വിസ് ( 30/07/25 )

അധ്യാപക സംഘടനയായ കെപിഎസ്ടി എ സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ്സിൽ സ്കൂളിലെ നിരവധി കുട്ടികൾ പങ്കെടുത്തു. വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു മത്സരത്തിൽ എൽ പി വിഭാഗവും യുപി വിഭാഗവും ഉൾപ്പെടെ സ്കൂൾതലത്തിൽ വിജയികളെ തിരഞ്ഞെടുത്തു .LP വിഭാഗം വിജയികൾ തക്ഷിത് വി 4A ജ്യോതിക ജിപി 4B, സൃത ടി 4B,

  യുപി വിഭാഗം വിജയികൾ

അതുൽദേവ് M 6C

Alokh Nandh T,6B

വിദ്യുത് വിജയ് 6C

പ്രേംചന്ദ് ജയന്തി ( 31/07/25)

പ്രേംചന്ദ് ജയന്തിയോട് അനുബന്ധിച്ച് ക്വിസ് മത്സരവും ഭാവാത്മകക്കുറിപ്പ് മത്സരവും നടത്തി .ക്വിസ് മത്സരത്തിൽ 6c ക്ലാസിലെ അതുൽദേവ് ഒന്നാം സ്ഥാനവും ആരവ് വി നായർ രണ്ടാം സ്ഥാനവും ഏഴ്സി ക്ലാസിലെ ഇഷാനി പിവി മൂന്നാം സ്ഥാനവും നേടി .ഭാവാത്മകക്കുറിപ്പ് മത്സരത്തിൽ 7c ക്ലാസിലെ നിരഞ്ജന ഒന്നാം സ്ഥാനവും ആർ സി ക്ലാസ്സിലെ ആരവ് വി നായർ രണ്ടാം സ്ഥാനവും അതുൽദേവ് മൂന്നാം സ്ഥാനവും നേടി.

സർഗോത്സവം 25 (1 /8 /25 )

2025 ഓഗസ്റ്റ് ഒന്നാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ജിയുപിഎസ് തെക്കൻപറമ്പ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ സർഗോത്സവം 25 കലാരസത്തോടും സാഹിത്യ സാന്നിധ്യത്തോടും കൂടി നടന്നു. വിദ്യാർത്ഥികളുടെ സൃഷ്ടിപ്രാപ്തി വളർത്താനും കഴിവുകൾ പ്രകടിപ്പിക്കാനും അവസരം ഒരുക്കുന്ന വേദിയായി മാറി. ചടങ്ങിൽ തുടക്കമായി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബൂബക്കർ മാസ്റ്റർ സ്വാഗതം ആശംസിച്ചു, പ്രശസ്ത ചിത്രകാരനും കലാപ്രവർത്തകനുമായ സ്ത്രീ സചീന്ദ്രൻ കാറഡുക്ക  പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കലയും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ,കുട്ടികളുടെ കലാഭവന വളർത്തുന്നതിനായുള്ള ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സാഹിത്യവും കലയും പ്രോത്സാഹിപ്പിക്കുന്നതിനായി മുൻ ഹെഡ്മാസ്റ്റർ ശ്രീവത്സൻ മാസ്റ്റർ വിദ്യാർഥികൾക്ക് കഥയും കവിതയും സംബന്ധിച്ച് പ്രത്യേക ക്ലാസ് കൈകാര്യം ചെയ്തു. കഥയിലെ അവതരണരീതി കവിത യിലെ താളവും ഭാവവും വാക്കുകളുടെ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി. കലാപരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ മനോഹരമായ കഥാപായന അവതരിപ്പിച്ചു. ഹാസ്യത്തലം ജീവിതബോധത്തിലും നിറഞ്ഞ കഥകളിലൂടെ പ്രേക്ഷകരെ ആകർഷിച്ചു കവിത പാരായണം സംഗീതാത്മകമായ രീതിയിൽ നടന്നു ചില കവിതകൾ പ്രകൃതി സൗന്ദര്യത്തെയും ചിലത് സാമൂഹിക സന്ദേശങ്ങളെയും ഉൾക്കൊണ്ടിരുന്നു രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളുടെ അവതരണം ആസ്വദിച്ചു കലാസാഹിത്യം സംഗീതം എന്നീ മൂന്ന് മേഖലകളുടെയും മനോഹര സംഗമമായ സർഗോത്സവം 25 കുട്ടികളുടെ ആത്മവിശ്വാസവും കലയോടുള്ള താൽപര്യവും വളർത്തി സന്തോഷ അഭിമാനവും നിറഞ്ഞ അന്തരീക്ഷത്തിൽ വിജയകരമായി സമാപിച്ചു.

ശാസ്ത്രമേള(08/08/25) 

ഈ വർഷത്തെ സ്കൂൾ ശാസ്ത്രമേള ആഗസ്റ്റ് 8  വെള്ളിയാഴ്ച നടന്നു .എൽ പി വിഭാഗത്തിലും യുപി വിഭാഗത്തിലും പ്രവർത്തിപരിചയവേള 16 ഇനങ്ങളിലും സയൻസിൽ മൂന്നിനങ്ങളിലും സാമൂഹ്യമേളയിൽ ഒന്നും  ഗണിതശാസ്ത്രമേളയിൽ അഞ്ചിനങ്ങളിലും മത്സരങ്ങൾ നടന്നു .വിവിധ ക്ലാസുകളിലായും ഓഡിറ്റോറിയത്തിലും വച്ച് മത്സരങ്ങൾ സംഘടിപ്പിച്ചു .സ്കൂളിലെ അധ്യാപകരെ തന്നെ ജഡ്ജസ് ആയി ഓരോ ഇനത്തിലും നിയമിച്ചു .രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത് ശേഷം ഹാളിൽ നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനം നടത്തി കുട്ടികളെല്ലാം മത്സരം ബുദ്ധിയോട് കൂടി പങ്കെടുത്തു.

ഹിരോഷിമ നാഗസാക്കി ദിനം(09/08/25)

ജി യു പി എസ് പറമ്പ സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു .ഭീകരത മനസ്സിലാക്കുകയും ലോകസമാധാനത്തിന്റെ പ്രസക്തി വിളിച്ചു ചേർക്കുകയും ആയിരുന്നു പരിപാടിയുടെ ഉദ്ദേശം വിദ്യാർത്ഥികൾ സമാധാന സന്ദേശങ്ങൾ അടങ്ങുന്ന പോസ്റ്ററും പ്രസംഗവും അവതരിപ്പിച്ചു. അധ്യാപകരുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി വിജയകരമായി നടന്നു.

പിടിഎ ജനറൽബോഡിയോഗം (11/08/25)

2025 -26 അധ്യായന വർഷത്തെ പിടിഎ ,എസ് എം സി, എം പി ടി എ എന്നീ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനും കഴിഞ്ഞവർഷത്തെ റിപ്പോർട്ട് വരവ് ചെലവ് കണക്ക് അവതരണം എന്നിവയ്ക്കായി പിടിഎ ജനറൽബോഡിയോഗം 11/ 8 /25ന് ചേർന്നു പിടിഎ പ്രസിഡണ്ടായി ഉണ്ണികൃഷ്ണൻ എസ്എസ്എൽസി ചെയർമാൻ ശ്രീജിത്ത് എം പി ടി പ്രസിഡൻറ് ശരണ്യ വൈസ് പ്രസിഡണ്ടായി ബാബുരാജൻ പറമ്പ് എസ് എം സി വൈസ് പ്രസിഡണ്ട് വൈസ് ചെയർമാൻ ഗീത കരുണാകരൻ എം പി കെ വൈസ് പ്രസിഡണ്ടായി വന്ദന വിജയൻ എന്നിവരെ തിരഞ്ഞെടുത്തു ഈ വർഷം വിരമിച്ച പാചക തൊഴിലാളി സരോജിനി അമ്മയെ ആദരിച്ചു.

പ്രകാശനം( മാസിക ,പത്രം, മാസ്റ്റർ പ്ലാൻ)(11/08/2025)

ഓഗസ്റ്റ് പതിനൊന്നാം തീയതി നടന്ന പി ടി എ ജനറൽബോഡി യോഗത്തിൽ സ്കൂൾ മാഗസിൻ സ്കൂൾ പത്രം തൂലിക സ്കൂൾ മാസ്റ്റർ പ്ലാൻ ചുവട് എന്നിവ പ്രകാശനം നടത്തി.

സ്കൂൾപത്രം(11/08/2025)

തെക്കിൽപറമ്പ ഗവൺമെൻറ് യുപി സ്കൂളിൽ തൂലിക എന്ന പേരിൽ പത്രം പ്രസിദ്ധീകരിച്ചു പത്രത്തിൻറെ പ്രകാശനം പിടിഎ ജനറൽബോഡിയോ യോഗത്തിൽ നിർവഹിച്ചു സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് പത്രം ആരംഭിച്ചത് ഓൺലൈനായി വായിക്കുന്നതിന് ഈത്തൂരിലെയും ലഭ്യമാക്കിയിട്ടുണ്ട്.

സ്വാതന്ത്ര്യദിനാഘോഷം.(15/08/2025)

ജിയുപിഎസ് തെക്കിൽ പറമ്പയിൽ 79ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ ദേശീയ പതാക ഉയർത്തി ആദരവ് അർപ്പിച്ചു തുടർന്ന് പിടിഎ പ്രസിഡണ്ട് കൃഷ്ണൻ പൈനാച്ചി മദർ pta പ്രസിഡൻറ് ശ്രീമതി ശരണ്യ ചെയർമാൻ ശ്രീജിത്ത് സീനിയർ അസിസ്റ്റൻറ് രാധ ടീച്ചർ എന്നിവർ സംസാരിച്ചു തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ദേശഭക്തിഗാനം ആലപിച്ചു കുട്ടികളുടെയും എൽ പി കുട്ടികളുടെയും യുപി കുട്ടികളുടെയും നൃത്തം പരിപാടിക്ക് ഭംഗിയും ആവേശവും പകർന്നു കുട്ടികൾക്ക് ദേശസ്നേഹം സമൂഹ ബോധവും വളർത്തുന്ന മികച്ച അവസരമായിരുന്നു ഈ ദിനാഘോഷം പായസവിതരണത്തോടുകൂടി പരിപാടിക്ക് സമാപനം കുറിച്ചു.

യാത്രയയപ്പ്(15/08/25)

തെക്കിൽ പറമ്പ് ഗവൺമെൻറ് യുപി സ്കൂളിലെ പാചക തൊഴിലാളിയായ സരോജിനിയമ്മ 35 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്നതിനെത്തുടർന്ന് സ്കൂളിൽ യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ അധ്യക്ഷത വഹിച്ചു സരോജിനി മെയ്ഡ് ദീർഘകാലസേവനവും ആത്മാർത്ഥതയും എല്ലാവരും പ്രശംസിച്ചു പൊന്നാനിയും സമ്മാനവും നൽകി ആദരിച്ചു സീനിയർ അസിസ്റ്റൻറ് രാധ ടീച്ചർ മുതിർന്ന അധ്യാപിക രാധ ടീച്ചർ സെക്രട്ടറി എന്നിവർ സംസാരിച്ചു നന്ദി പ്രസംഗം യാത്രയയപ്പ് ചടങ്ങ് സമാപിച്ചു.