ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ കൊറോണ വൈറസ്-ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്-ശുചിത്വം

എന്താണ് കൊറോണ വൈറസ് ?
സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ വൈറസ്. കിരീടത്തിന്റെ രൂപത്തിലാണ് ഇവ കാണപ്പെടുന്നത്. വളരെ വിരളമായി മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നേക്കാവുന്ന ഇത്തരം വൈറസുകളെ സുനോട്ടിക് എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്.
രോഗ ലക്ഷണങ്ങൾ
വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്തു ദിവസം ആണ്. 5 - 6 ദിവസമാണ് ഇൻക്യുബേഷൻ പിരീഡ്. പത്തു ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസം എന്നിവയാണ് രോഗത്തിന്റെ മുഖ്യലക്ഷണങ്ങൾ.
എങ്ങനെയാണ് രോഗം പടരുന്നത്?
മൃഗങ്ങളുമായുള്ള സമ്പർക്കം രോഗം പകരാനിടയാക്കുന്നു. രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയും മറ്റുള്ളവരിലേക്കും രോഗം പകരാം. രോഗി തുമ്മുകയോചുമക്കുകയോ ചെയ്യുക വഴി വൈറസ് സമ്പർക്കമുള്ള ആളിലേക്കെത്തിപ്പെടാം.
ചികിഝ
കൊറോണ വൈറസ് ബാധയ്ക്ക് കൃത്യമായ മരുന്നോ വാക്സിനുകളോ ഇല്ല. അസുഖം വന്നാൽ ഒറ്റപ്പെട്ട കേന്ദ്രങ്ങളിലാണ് ചികിഝിക്കേണ്ടത്. വളർത്തുമൃഗങ്ങൾക്ക് രോഗം ബാധിക്കാനുള്ള സാധ്യതയേറെയാണ്.
ശുചിത്വം
കൊറോണ വൈസ് കേരള ത്തേയും ഭീതിയിലാഴ്ത്തിയിരിക്കുന്നു. രോഗം പകരാതിരിക്കാൻ ശുചിത്വം പാലിക്കുക എന്ന താണ് മികച്ച മാർഗ്ഗം സാമൂഹിക മര്യാദകൾ പാലിച്ചാൽ രോഗം നിയന്ത്രിക്കാം. കൈ കൊടുക്കുന്നത് തൽക്കാലം ഒഴിവാക്കാം. പൊതു ഇടങ്ങളിൽ തുപ്പുകയും ചീറ്റുകയും ചെയ്യുന്നത് അവസാനിപ്പിക്കണം. തൂവാല വച്ച്‌ പൊതിഞ്ഞ് തുമ്മുക. പുറത്തുപോയി വന്നാലുടൻ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. വായിലും മൂക്കിലും കണ്ണിലും വെറുതെ സ്പർശിക്കരുത്. പനി, ജലദോഷം ഇവ ഉള്ളവരോട് അടുത്തിടപഴകാതിരിക്കുക. പനിയുള്ളവർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കരുത്. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. യാത്രകൾ കുറയ്ക്കുക. കോവിഡിൻ്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ വകുപ്പ് നൽകുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക. ലക്ഷണങ്ങളുമായി നേരിട്ട് ആശുപത്രിയിൽ പോകരുത്. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആയുർവേദ മരുന്നുകൾ ഉപയോഗിക്കാം. രോഗബാധിതരിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക. ഉയർന്ന നിലവാരമുള്ള മാസ്ക് ( N95) ഉപയോഗിക്കുന്നതും, ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നതും കൊറോണ പൊലെയുള്ള രോഗാണുബാധകൾ ഒഴിവാക്കും. നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക. കഴിയുന്നതും വസ്ത്രങ്ങൾ, കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക. ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം.
ഈ കോവിഡ് എന്ന മഹാമാരി പടരാതിരിക്കാനായി നിത്യജീവിതത്തിൽ നാം പരിശീലിച്ച സാധാരണ കാര്യങ്ങൾ കൂടുതൽ ശ്രദ്ധ യോടെ ചെയ്താൽ മതി. വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം എന്നിവയാണ് ആരോഗ്യശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. ആരോഗ്യ ശുചിത്വപാലനത്തിന്റെ പോരായ്മകൾ ആണ് ഈ രോഗത്തിന്റെ പ്രധാന കാരണങ്ങൾ. അതിനാൽ ശക്തമായ ശുചിത്വ ശീലവും സാമൂഹിക അകലവും പാലിച്ച് നമുക്ക് കൊറോണ എന്ന ഈ വൈറസിനെ അതിജീവിക്കാം.

മായിക നായർ. എസ്
7L ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം