ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/ദുരന്തമുഖങ്ങളും മനുഷ്യനും
(ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/ദുരന്തമുഖങ്ങളും മനുഷ്യനും എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദുരന്തമുഖങ്ങളും മനുഷ്യനും
നമ്മുടെ ലോകത്ത് കുറച്ച് നാളുകളായി നമ്മൾ ഒരു പാട് ദുരന്തങ്ങളെ നേരിടുന്നുണ്ട്. ആദ്യം പ്രളയം ഉൾപൊട്ടൽ ഇപ്പോൾ കൊറോണ അല്ലെങ്കിൽ കോവിഡ്- 19 എന്ന മഹാമാരി . പക്ഷേ എന്തൊക്കെയായിട്ടും മനുഷ്യൻ പഠിക്കുന്നില്ല. മനുഷ്യർ താൻ എന്താണെന്ന് മറന്ന് പോകുന്നു. മാനുഷിക മൂല്യങ്ങൾ എന്താണെന്നും മറന്നു പോകുന്നു. ദുരന്തങ്ങൾ വരുമ്പോൾ മാത്രമേ മനുഷ്യൻ ഐക്യത കരുതൽ എന്നിവയൊക്കെ ഓർക്കുകയുള്ളൂ. ഒന്നിനും സമയമില്ല എന്നു കരുതിയവർക്ക് ഇപ്പോൾ ഒരു പാട് സമയമുണ്ട്. ഇങ്ങനെയുള്ള ദുരന്തങ്ങൾ വരുമ്പോൾ മനുഷ്യൻ ഒന്നുമല്ല എന്ന് തെളിയുന്നു. മനുഷ്യൻ പ്രകൃതിക്കു ചെയ്യുന്ന ക്രൂരതകൾക്ക് പ്രകൃതി തിരിച്ചു പ്രതികരിക്കുന്നു. പ്രകൃതിയെ സ്നേഹിക്കുകയാണ് വേണ്ടത്. ഇപ്പോൾ ഈ ദുരന്ത ഘട്ടത്തിൽ നമ്മൾ പലതും തരിച്ചറിയുന്നു. നമ്മുടെ ഉള്ളിലെ കഴിവുകളെ തിരിച്ചറിയുന്നത്. ആ കഴിവുകളെ പരിപോഷിപ്പിക്കുന്നത്. ഇങ്ങനെയുള്ള ഘട്ടങ്ങളിൽ മാത്രമല്ല നമ്മൾ എപ്പോഴും നമ്മെപ്പറ്റി ബോധവാൻമാരായിരിക്കണം. മറ്റുള്ളവരെപ്പറ്റിയും ചിന്തിക്കണം. അങ്ങനെ ചിന്തിക്കാൻ നമുക്കിപ്പോൾ കഴിയുന്നുണ്ട്. ഇതിൽ നിന്ന് നമുക്ക് രക്ഷപ്പെടാൻ കഴിയും. ഈ ദുരന്തത്തേയും നമ്മൾ മറികടക്കും. കാരണം നമ്മൾ ഇന്ത്യാക്കാരാണ്.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം