ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് ട്രൈബൽ യു പി എസ് പതിപ്പളളി/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ബ്യൂട്ടിഫിക്കേഷൻ

2025-26 അധ്യയനവർഷത്തിലേയ്ക്ക് കടക്കുന്നതിന് മുന്നോടിയായി സ്കൂൾ ശുചീകരണപ്രവർത്തനങ്ങൾ നടന്നു.

പ്രവേശനോത്സവം

2025-26 പ്രവേശനോത്സവം ജൂൺ 2 ന് ബഹുമാനപ്പെട്ട അറക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ പി എ വേലുക്കുട്ടൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഒന്നാം ക്ലാസിലേയ്ക്കും , ആറാം ക്ലാസിലേയ്ക്കും എത്തിച്ചേർന്ന നവാഗതരായ കുട്ടികളെ തൊപ്പിയും , സ്കൂൾ ബാഗ്, ക്രയോൺസ് , ബുക്ക്, പെൻസിൽ, വാട്ടർ ബോട്ടിൽ എന്നിവയും നൽകി സ്വീകരിച്ചു.

സമഗ്ര ഗുണമേന്മ പദ്ധതി വർഷമായ 2025ൽ ജൂൺ 2 മുതൽ 13 വരെ വിവിധ പ്രവർത്തനപാക്കേജുകൾ നടപ്പിലാക്കി.സ്കൂളിനെ അറിയൽ, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ , അച്ചടക്കം , ശുചിത്വം , ഡിജിറ്റൽ അച്ചടക്കം, റോഡ് സുരക്ഷ , സാമൂഹിക പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളിൽ കുട്ടികൾക്ക് അവബോധം നൽകി.

പരിസ്ഥിതി ദിനാചരണം

ജൂൺ5ന് കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്യുകയും സ്കൂളി‍ൽ നടുകയും ചെയ്തു.

വായനാമാസാചരണം


ജൂൺ 19 ന് എസ് എം സി ചെയർപേഴ്സൺ ശ്രീമതി.അനു ഗോപിനാഥ് അധ്യക്ഷയായ യോഗത്തിൽ സാഹിത്യകാരിയും , റിട്ടയേർഡ് പൂർവ്വ അധ്യാപികയുമായ ശ്രീമതി .ഡി ഗിരിജ വായനാമാസാചരണം ഉദ്ഘാടനം നടത്തുകയും കുട്ടികളുമായി സംവദിക്കുകയും ചെയ്തു.

പേ വിഷബാധ ബോധവൽക്കരണ ക്ലാസ്സ് ജൂലൈ 11 ന് പേവിഷബാധ ബോധവൽക്കരണക്ലാസ്സ് നേഴ്സ് ആയ ശ്രീമതി ട്രീസാ പി കുര്യൻ കുട്ടികൾക്ക് നൽകി.

വായനാമാസാചരണ സമാപനം


ജൂലൈ 13 ന് ബഹു.അറക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ .വേലുക്കുട്ടൻ പി എ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സാഹിത്യകാരനായ ശ്രീ സായ് പൂത്തോട്ട മുഖ്യ അതിഥിയായി എത്തുകയും കുട്ടികളോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു.

യോഗാ ദിനാചരണം


നാഷണൽ ആയുഷ് മിഷന്റെ ഭാഗമായി അറക്കുളം ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ ശുചിത്വവും ആരോഗ്യവും എന്ന വിഷയത്തിൽ ഡോ.ജുബൈരിയ അസീസ്സ് ക്ലാസ്സ് നൽകുകയും , യോഗ സ്പെഷ്യലിസ്റ്റ് ശ്രീമതി . ഷാന കെ കുട്ടികൾക്കായി യോഗാ ക്ലാസ്സ് എടുത്തു നൽകുകയും ചെയ്തു.

ചാന്ദ്ര ദിനം


ചാന്ദ്ര ദിനാചരണം ഹെഡ്മിസ്ട്രസ്സ് ശ്രീമതി വൽസമ്മ എൻ റ്റി ഉദ്ഘാടനം നിർവ്വഹിച്ചു.ചാന്ദ്രയാത്രികർ തമ്മിലുള്ള സാങ്കല്പികസംഭാഷണം , പോസ്റ്റർ രചന , റോക്കറ്റ് നിർമ്മാണം ,ചുമർ പത്രിക നിർമ്മാണം എന്നിവ നടത്തി.വീഡിയോ പ്രദർശനവും കുട്ടികൾക്ക് വളരെയധികം സന്തോഷം ഉളവാക്കി.

പ്രകൃതി സംരക്ഷണ ദിനാചരണം


ജൂലൈ 28 ന് പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു. പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് സംവാദം നടത്തുകയും , പ്ലാസ്റ്റിക് വസ്തുക്കളുടെ പുനരുപയോഗം നടത്തി കരകൗശലവസ്തുക്കൾ നിർമ്മിച്ചു.കൂടാതെ ചിത്രരചന, പോസ്റ്റർ രചന എന്നിവയും നടത്തി.

സ്കൂൾ സുരക്ഷ


വിദ്യാലയങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നത് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും സമാധാനപരമായതും ക്രിയാത്മകവുമായ ഒരന്തരീക്ഷം ഒരുക്കുന്നതിൽ നിർണ്ണായകമാണ്. സുരക്ഷാബോധവൽക്കരണം സമയബന്ധിതമായി എടുത്തുനൽകുന്നു.ഇന്നത്തെ ക്ലാസ്സിന് നേതൃത്വം നൽകിയത് ഹെഡ്മിസ്ട്രസ്സ് വത്സമ്മടീച്ചറും , മീരടീച്ചറും കൂടിയാണ്. തീ പിടിത്തം , പ്രകൃതിദുരന്തങ്ങൾ, മറ്റ് അത്യാഹിത സാഹചര്യങ്ങൾ എന്നിവ നേരിടാൻ പതിവായി മോക്ക് ‍ ‍ഡ്രില്ലുകൾ സംഘടിപ്പിക്കുന്നു.

സുരക്ഷാ കമ്മറ്റി വിവിധ വകുപ്പുകളിലെ അധികാരികൾ ഒന്നിച്ച് യോഗം ചേർന്നു.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ ജനാധിപത്യരീതികൾ മനസിലാക്കുന്നതിനായി എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോകുന്ന രീതിയിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടന്നു. പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസേഴ്സ് , സെക്യൂരിറ്റി തുടങ്ങിയ മേഖലകൾ കുട്ടികൾ തന്നെ കൈകാര്യം ചെയ്യുന്ന തരത്തിലുള്ള ബൂത്തും ക്രമീകരിച്ചു.ക്ലാസ്സ് ലീഡേഴ്സ് , സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടത്തി . ഹെഡ്മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ പി ടി എ പ്രസി‍ഡന്റ് ശ്രീമതി അനു ഗോപിനാഥ് ഫലപ്രഖ്യാപനവും നടത്തി.

ചങ്ങാതിക്കൊരു മരം സ്കൂളിൽ ചങ്ങാതിക്കൊരു മരം പദ്ധതി നടന്നു. പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് സംസാരിച്ചു. അധ്യാപികയായ ശ്രീമതി അനിത തൈ കുട്ടികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു.എക്കോ ക്ലബ്ബ് കൺവീനറായ ശ്രീമതി ജയ്സമ്മ ജയിംസ് പദ്ധതി വിശദീകരണം നടത്തി.

സ്വാതന്ത്ര്യദിനാഘോഷം 2025 ആഗസ്ത് 15 രാവിലെ 9 മണിക്ക് പതാക ഉയർത്തി. കുട്ടികൾ വിവിധ വേഷവിധാനത്തോടുകൂടി വർണ്ണ ശബളമായ റാലി നടത്തി. പ്രസംഗം , ദേശഭക്തിഗാനം , സ്കിറ്റ് , പതിപ്പ് , ചുമർപത്രിക തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വളരെ മനോഹരമായ രീതിയിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു.

ഓണാഘോഷം പി ടി എ യുടേയും , നാട്ടുകാരുടേയും ഒത്തൊരുമയുടെ നേർക്കാഴ്ചയായി ഓണാഘോഷം. കുട്ടികളുടേയും രക്ഷകർത്താക്കളുടേയും അത്തപ്പൂക്കളമത്സരവും , മാവേലിയെ വരവേൽക്കൽ, കുട്ടികൾക്കും രക്ഷിതാക്കൾക്കും വിവിധങ്ങളായ ഓണക്കളികൾ, ഗംഭീരമായ സദ്യ , പായസം എന്നിവ ഓണത്തിന് മിഴിവേകി.ബഹു. വാർഡ് മെമ്പർ ശ്രീ.പി എ വേലുക്കുട്ടൻ , കില പ്രധിനിധി കുമാരി ആതിര, മുട്ടം സി എച്ച് സി ന്യൂട്രീഷ്യനിസ്റ്റ് എന്നിവർ ചേർന്ന് സമ്മാനവിതരണം നടത്തി.

പ്രാദേശിക പി ടി എ അധ്യാപകർ, പി ടി എ അംഗങ്ങൾ എന്നിവർ ചേർന്ന് ചേറാടി ഉന്നതിയിലെ കുട്ടികളുടെ വീടുകൾ സന്ദർശിച്ചു.പ്രാദേശിക പി ടി എ യോഗം ചേർന്നു.കുട്ടികളുടേയും രക്ഷിതാക്കളുടേയും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.കുട്ടികളുടെ ഭവനങ്ങളിലെ സാഹചര്യം മനസിലാക്കുവാനും അവർ സ‍ഞ്ചരിക്കുന്ന വഴികളുടെ അവസ്ഥ മനസിലാക്കുവാനും , നാട്ടുകാരുടെ അഭിപ്രായം അറിയുവാനും ഒക്കെ ഈ ഒത്തുചേരൽ കൊണ്ട് സാധിച്ചു. കുഞ്ഞുങ്ങളുടെ പഠനസാഹചര്യങ്ങളും , സാമൂഹികവും , സാമ്പത്തികവുമായി മെച്ചപ്പെടേണ്ടതുണ്ട് എന്ന് മനസിലാക്കാൻ കഴിഞ്ഞു.

Promotion ഉദ്യോഗക്കയറ്റം ലഭിച്ച് തൊടുപുഴ അബ്ദുൾ കലാം സ്കൂളിലേയ്ക്ക് പോകുന്ന ഷൈസിചേച്ചിക്ക് ആശംസകൾ അറിയിക്കുന്നു.

അഭിനയകളരി കുട്ടികളുടെ കലാവാസനകൾ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകുന്നതിനായി അഭിനയകളരി നടത്തി.കുട്ടികൾ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുകയും , ഉൾക്കൊള്ളേണ്ട മാറ്റങ്ങൾ മനസിലാക്കുകയും ചെയ്തു.

കുട്ടികളുടെ ഹരിതസഭ ഹരിതവിദ്യാലയം എന്ന ലക്ഷ്യത്തിലേയ്ക്ക്.. സ്കൂൾ ലീഡറിന്റെ നേതൃത്വത്തിൽ കുട്ടികൾ ഹരിതസഭ കൂടി ചർച്ച ചെയ്തു.

മാലിന്യമുക്ത നവകേരളം മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി സ്കൂളിൽ റാലി സംഘടിപ്പിക്കുകയും, പരിസരം വൃത്തിയാക്കുകയും ചെയ്തു.

വിവിധ മേളകൾ 2025-26 അധ്യയനവർഷം നടന്ന വിവിധ മേളകളിൽ സ്കൂളിലെ ഭൂരിഭാഗം കുട്ടികളും പങ്കെടുത്തു.മികച്ച പ്രകടനം കാഴ്ചവക്കാൻ എല്ലാ കുട്ടികൾക്കും സാധിച്ചു. പങ്കെടുത്ത എല്ലാ പരിപാടികൾക്കും 1st, 2nd, A ഗ്രേഡോടുകൂടി മിന്നുന്ന വിജയം കരസ്ഥമാക്കി.

ശിശുദിനം നവംബർ 14 ശിശു ദിനം വളരെ സന്തോഷപൂർവം ആഘോഷിച്ചു.കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിക്കുകയും , റാലി നടത്തുകയും ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.പായസവിതരണവും നടന്നു.