ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
42072-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42072
യൂണിറ്റ് നമ്പർLK/2018/42072
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ലീഡർഭവ്യ.ബി എസ്
ഡെപ്യൂട്ടി ലീഡർഹന
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പ്രവീണ സുരേന്ദ്രൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുജിത വി എസ്
അവസാനം തിരുത്തിയത്
17-03-202642072


ഏകദിന അവധിക്കാല ക്യാമ്പ്

2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഏകദിന അവധിക്കാല ക്യാമ്പ് മെയ് 27 ന് നടന്നു. ക്യാമ്പിൽ ഇപ്പോൾ ഒമ്പതാംക്ലാസിൽ പഠിക്കുന്ന എൽകെ ബാച്ചിലെ 20 കുട്ടികൾ പങ്കെടുത്തു.

ചെറുന്നിയൂർ ഗവൺമെന്റ് എച്ച് എസ് ലെ ലിറ്റിൽ കൈറ്റ്മിസ്ട്രസ്സ് ശ്രീമതി.ബിന്ദു എക്സ്റ്റേണൽ ആർ പി ആയി ക്ലാസ്സുകൾ നയിച്ചു.സ്‌കൂൾ പ്രധാനാധ്യാപിക ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. ഡിജിറ്റൽ ക്യാമറയും മൊബൈൽ ക്യാമറയും ഉപയോഗപ്പെടുത്തി കുട്ടികൾ സ്വന്തമായി റീൽസ്,പ്രമോ വീഡിയോകൾ എന്നിവ നിർമിച്ചു. ക്യാമ്പ് രാവിലെ 9 30 ന് ആരംഭിച്ച് വൈകുന്നേരം 4.30 ന് അവസാനിച്ചു.

ഏകദിന ക്യാമ്പ് രണ്ടാംഘട്ടം

2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഏകദിന ക്യാമ്പിന്റെ രണ്ടാംഘട്ടം നവംബർ 1 ന് നടന്നു. ക്യാമ്പിൽ ഇപ്പോൾ ഒമ്പതാംക്ലാസിൽ പഠിക്കുന്ന എൽകെ ബാച്ചിലെ 18 കുട്ടികൾ പങ്കെടുത്തു.സ്‌കൂൾ പ്രധാനാധ്യാപിക ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. എസ് എസ് വി എച്ച് എസ് ലെ ലിറ്റിൽ കൈറ്റ്മിസ്ട്രസ്സ് ശ്രീമതി.നൈജ എക്സ്റ്റേണൽ ആർ പി ആയി ക്ലാസ്സുകൾ നയിച്ചു.രാവിലെ സ്ക്രാച്ച് സോഫ്റ്റ്‌വെയ‍ർ ഉപയോഗിച്ച് ഗെയിം നിർമ്മിക്കാൻ പഠിപ്പിച്ചു. BOX 2D PHYSICS എന്ന PHYSICS ENGINE LIBRARY പരിചയപ്പെടുത്തി. ഉച്ചക്ക് ശേഷം Open Toonz,Tupi Tube എന്നീ സോഫ്റ്റ്‌വെയ‍ർ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ചെയ്‌തു.ക്യാമ്പ് രാവിലെ 9 30 ന് ആരംഭിച്ച് വൈകുന്നേരം 4.30 ന് അവസാനിച്ചു.

രക്ഷിതാക്കൾക്കുള്ള AI പരിശീലന ക്ളാസ്സ്

ലിറ്റിൽ കൈറ്റ്സ് 2024-27,2025-28 ബാച്ച് കുട്ടികളുടെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് സ്കൂൾ ലാബിൽ വച്ച് AI പരിശീലനം നൽകി.AI യുടെ പ്രാധാന്യം ,വിവിധ AI ടൂളുകൾ Chat Gtp,Gemini,Canva,Suno AI തുടങ്ങിയവ രക്ഷിതാക്കളെ പരിചയപ്പെടുത്തി.Meta AI യുടെ പ്രാധാന്യവും നിത്യ ജീവിതത്തിൽ Meta AI എങ്ങനെ പ്രയോജനകരമാണ് എന്ന് വിശദീകരിച്ചു.

Google Lens നെകുറിച്ചും വളരെ വിശദമായി പറഞ്ഞുകൊടുത്തു.യാഥാർത്ഥ്യവും മിഥ്യയും വേർതിരിച്ചറിയാനുള്ള കഴിവ്  നമുക്കുണ്ടാവണം എന്നും എന്തും വിശ്വസിക്കുന്നതിന് മുൻപ് അത് പരിശോധിക്കാൻ തയ്യാറാകണം എന്നും വിശദീകരിച്ചു.

ഇനി മുതൽ വാട്സാപ്പിലും മറ്റും വരുന്ന വാർത്തകളും ഫോട്ടോകളും കാണുമ്പോൾ ഇത് സത്യമാണോ എന്ന് സ്വയം ചോദിച്ച് തിരിച്ചറിയണം എന്ന് വിശദമാക്കി . AI ഉപയോഗിക്കാതിരിക്കുകയല്ല പകരം കരുതലോടെ ഉപയോഗിച്ച് ആവശ്യങ്ങൾ നിരവേറ്റുകയാണ് വേണ്ടത് എന്ന് മനസ്സിലാക്കി കൊടുത്തു.