ഗവ എൽ പി എസ് കുറുംബയം/അക്ഷരവൃക്ഷം/ജാഗ്രതയുടെ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതയുടെ കാലം

മണിക്കുന്ന് എന്ന ഗ്രാമത്തിൽ ഒരു നെയ്ത്തുകാരൻ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ മകനായിരുന്നു അപ്പു അവനൊരു കൂട്ടുകാരൻ ഉണ്ടായിരുന്നു അവന്റെ പേര് വിനു എന്നായിരുന്നു. വിനുവിന്റെ അച്ഛൻ ഒരു ബിസിനസുകാരൻ ആയിരുന്നു . വിനുവിന് അതിന്റെ അഹങ്കാരം ഉണ്ടായിരുന്നു . എന്നാൽ വിനുവിന് അമ്മയില്ല . ..അവന് രണ്ട് വയസുള്ളപ്പോൾ അമ്മ മരിച്ചു അച്ഛനാകട്ടെ വളരെ തിരക്കും അതുകൊണ്ട് അവനെ ആർക്കും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല അപ്പോഴും അപ്പുവിന്റെ സ്നേഹം വിനുവിന് ഒരു കരുതലായിരുന്നു . കൊച്ചു കൊച്ചു വികൃതിയൊക്കെ കാട്ടി നടന്നിരുന്ന അവരുടെ ലോകത്ത് ഒരു മഹാമാരി വന്ന വാർത്ത രണ്ടു പേരും അറിയാനിടയായി ലോക ജനസംഖ്യ വരെ കുറക്കാൻ കഴിവുള്ള ആ മഹാമാരിയുടെ പേര് കൊറോണ എന്നായിരുന്നു . വിനുവിന്റെ ബാംഗ്ലൂരിൽ നിന്നും വന്ന ആന്റിക്ക് കൊറോണ ലക്ഷണമുണ്ടായിരുന്നു . അതുകൊണ്ട് തന്നെ അപ്പുവും മറ്റു ബന്ധുക്കളും വിനുവിനോട് ആന്റിയുടെ വീട്ടിൽ പോകരുതെന്ന് നിർദ്ദേശിച്ചു . എന്നാൽ എല്ലാ പ്രാവശ്യവും ആന്റി വരുമ്പോൾ കൊണ്ടു വരുന്ന മിഠായികളും കളിപ്പാട്ടങ്ങളും ഓർത്തപ്പോൾ അവന് പോകാതിരിക്കാൻ കഴിഞ്ഞില്ല . അങ്ങനെ അവർ ആന്റിയുടെ വീട്ടിലെത്തി അപ്പോൾ ആന്റി പറഞ്ഞു എനിക്ക് കൊറോണ എന്ന വൈറസ് രോഗം പിടിപെട്ടിരിക്കുകയാണ് നീ ഇവിടെ വരേണ്ടിയിരുന്നില്ല . ഇതൊക്കെ പറഞ്ഞിട്ടും അവൻ അവിടെ നിന്നും പോകാൻ തയ്യാറായില്ല . കാരണം മിഠായി കിട്ടാത്തതാണ് എന്ന് ആന്റിക് മനസിലായി . ആന്റി അവന്റെ വിഷമം കണ്ട് നൽകി . അവൻ തിരിച്ച് വീട്ടിലെത്തി പിറ്റേ ദിവസം കൊറോണയുടെ ലക്ഷണം അവന് ആരംഭിച്ചു . ആ സമയം അപ്പുവിനെ അവൻ കാണാനിടയായി. അപ്പു പറഞ്ഞു ഈ രോഗം നീ വരുത്തി വച്ചതാണ്. ജീവിതത്തിൽ നീ ഒന്ന് മനസ്സിലാക്കുക പണം എന്തിനേയും തുരത്താനുള്ള മാർഗമല്ല . ഒരു ആപത്ത് വന്നാൽ ജാഗ്രതയും കൂട്ടായ്മയമാണ് നമുക്ക് വേണ്ടത്.

കൃഷ്ണേന്ദു
3 ഗവൺമെന്റ് എൽ.പി .എസ് കുറുമ്പയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ