ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/ അമ്മ നമുക്കായി കരുതിവെച്ചത്

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ നമുക്കായി കരുതിവെച്ചത്

നീ വന്നു തഴുകുമ്പോൾ
കൂടെ തഴുകുന്ന നീ കഥ പറയുമ്പോൾ
കൊഞ്ചി കുഴയയുന്ന
വൃക്ഷങ്ങളെയാണോ കാറ്റേ
നീ ഇന്നു തിരയുന്നത്
പച്ചമരച്ചില്ലയിൽ മതിയാവോളം മധുര സംഗീതം പൊഴിക്കുന്ന പക്ഷികളെയാണോ കാറ്റേ നീ ഇന്നുതിരയുന്നത്
പ്രകൃതിയാം അമ്മയിൽ
പാറിപ്പാറി നടന്ന്‌
കാറ്റേ നീ ഇന്നു തിരയുന്നത്
നിലച്ചു പോയ സ്വപ്നങ്ങളെയോ?
വെമ്പുന്ന ഹൃദയത്തിലേക്ക് ഒരു കുടം കണ്ണീർ
സമ്മാനിച്ചപ്പോൾ
തകർന്ന മോഹങ്ങളിലും
അമ്മ നമുക്കായ്
കരുതിവെച്ചത്
പ്രതീക്ഷയുടെ നാമ്പുകൾ മാത്രം......!

റുമേമത്ത്
8 A ജി.എച്.എസ്.എസ്.വാളാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത