ലോകത്തെ ദുഃഖത്തിലാഴ്ത്തി
മനുഷ്യ രാശിയെ ഇല്ലാതാക്കി
പെയ്യുന്നു മഹാമാരി
മരുന്നില്ല മന്ത്രമില്ല
പ്രതീക്ഷകൾ ഇല്ലാതാക്കി
പെയ്യുന്നു മഹാമാരി
കൂട്ടുകാരെവിടെ കൂടപ്പിറപ്പെവിടെ
എല്ലാം ഇല്ലാതാക്കി
പെയ്യുന്നു മഹാമാരി
എങ്കിലും
എവിടെയോ മുളക്കുന്നു
പ്രതീക്ഷകൾ
പ്രളയത്തെ അതിജീവിച്ച നാം
അതിജീവിക്കും മഹാമാരിയെ
വീണ്ടും ആശകൾ പൂവണിയും
വീണ്ടും ജീവിക്കും നാം