ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം

ഒരിടത്ത് രണ്ടു ചങ്ങാതിമാർ ഉണ്ടായിരുന്നു. ചിന്നുവും മീനുവും. സ്കൂൾ അടച്ചത് കൊണ്ട് മീനു നല്ല സന്തോഷത്തിൽ ആണ്. അവൾ ചിന്നുവിനോട് പറഞ്ഞു : നാളെ മുതൽ ഇനി എന്നും കളിക്കാലോ! അവൾ തുള്ളിച്ചാടി, അപ്പോൾ ചിന്നു മീനുവിനോടു ചോദിച്ചു: അല്ല നീ ടീച്ചർ പറഞ്ഞതൊക്കെ മറന്നോ? എന്താണെന്ന് മീൻ ചോദിച്ചു .ലോകം മുഴുവൻ കൊറോണ വൈറസ് പടർന്നുപിടിക്കുകയാ, ദൂരെ എവിടെയും കളിക്കാൻ പോകരുത് ! എന്ന് പറഞ്ഞില്ലേ. അതോർത്ത് രണ്ടുപേർക്കും സങ്കടം ആയി .വീട്ടിൽ ഇരിക്കുകയും സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകൾ വൃത്തിയായി കഴുകുകയും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കുവാനും മാസക് ധരിച്ച് അകലം പാലിക്കുകയും ചെയ്യണം എന്നുള്ള സർക്കാർ പറഞ്ഞ കാര്യം ടീച്ചർ പറഞ്ഞത് ഓർത്തു. അങ്ങനെയാണെങ്കിൽ വീട്ടിലിരുന്ന് കളിക്കാം എന്ന് അവർ തീരുമാനിച്ചു വീട്ടിൽനിന്ന് എന്തൊക്കെ കളിക്കാം എന്ന് അവർ തീരുമാനിച്ചു .കടലാസ് കൊണ്ട് പൂക്കൾ ഉണ്ടാക്കാം .പടം വരയ്ക്കാം ,പുസ്തകം വായിക്കാം ചെടികൾ നട്ടു വളർത്താം .ഹായ് നല്ല രസമല്ലേ .ശരിയാ ചിന്നു പറഞ്ഞു . നമ്മളെല്ലാവരും വീട്ടിലിരുന്നു കൊണ്ട് കൊറോണാ വൈറസിനെ ഈ ലോകത്തു നിന്നു നശിപ്പിക്കാം, എങ്കിൽ നമുക്ക് കൊറോണാക്കാലം കഴിഞ്ഞ് കാണാo.

അനന്യ പ്രശാന്തൻ എ
2A ഗവ .വെൽഫെയർ .എൽ .പി .സ്കൂൾ .ചെറുവാക്കര
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ