ഗവ. യു പി എസ് കല്ലൂർ/അക്ഷരവൃക്ഷം/കൊറോണയിൽ പൊലിഞ്ഞ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയിൽ പൊലിഞ്ഞ സ്വപ്നം

9 ാം തിയതി ഞാൻ രാത്രി എന്റെ വാർഷിക പരീക്ഷയുടെ ടൈം ടേബിൾ എഴുതി എന്റെ പുസ്തകം ഇരിക്കുന്ന മുറിയിൽ ഒട്ടിച്ചു. എല്ലാ വിഷയവും ഞാൻ ഒന്നും കൂടി വായിച്ചു കൊണ്ടു ഇരിക്കുബോൾ അമ്മ മുറിയിലെക്കു വന്നു. എന്താ മോളെ നീ കിടക്കുന്നില്ലേ മണി 10 ആയി. അമ്മാ മണി 10 ആയോ? 30 ാം തിയതി എനിക്ക് ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞു ഞാൻ വീട്ടിൽ എത്തുബോൾ അച്ഛനും വീട്ടിൽ എത്തും. അതിനു ഇനിയും ദിവസം ഉണ്ട് നീ ഇപ്പോൾ കിടന്നു ഉറങ്ങു. ട്രെയിൻ വൈകിയിലെങ്കിൽ അച്ഛൻ മുന്ന് മണിക്കു വീട്ടിൽ എത്തും. ശരി അമ്മാ ഞാൻ കിടക്കാം. അമ്മ മുറിയിൽ നിന്നു ഇറങ്ങി വാതിൽ ചാരി. കിടന്നപ്പോൾ അച്ഛൻ വരുബോൾ നമ്മൾ എല്ലാവരും കൂടി ടൂർ പോകുന്നതിനാ കുറിച്ചു ഞാൻ ആലോചിച്ചു. തേക്കാടിയിലും ബാംഗ്ലൂരും ടൂർ പോകുന്നതിനെ കുറിച്ചും അച്ഛന്റെ കുടുംബ സ്ഥലത്തെ ക്ഷേത്രത്തിൽ ഉത്സവത്തിനു പോകുമ്പോൾ ഞാൻ പുതിയ പട്ടുപാവാടയും ഉടുപ്പ് ഓക്കേ ഇട്ടു പോകുന്നതു ഓർത്ത് കിടന്നുറങ്ങി. ടൂർ പോകുന്നതിനെ കുറിച്ചു ഓർത്തു കിടന്നതു കോണ്ട് ആണോ എന്തോ നമ്മൾ തേക്കടിയിൽ പോകുന്നതും അവിടെ ആന സവാരി ചെയ്യുന്നതും ആനകൾക്ക് പഴം കെടുക്കുന്നതും ആനയുടെ കുുടെ നിന്നു സെൽഫി എടുക്കുന്നതു സ്വപ്നം കണ്ടു കിട്ടക്കുമ്പോൾ ആണ് പെട്ടന്നു അമ്മ വന്നു വിളിച്ചു ഉണർത്തി യിട്ട് പറഞ്ഞു മോളെ 7 മണി ആയി എണിക്ക്. കുറച്ചു കഴിഞ്ഞു എണിക്കാം. വേണ്ട !നിനക്ക് സ്കൂളിൽ ഒന്നും പോകണ്ടോ വേഗം എണിക്ക്. ഞാൻ എണിച്ചു സ്കൂളിൽ പോകനുള്ള കാര്യങ്ങൾ ഓക്കേ ചെയ്തു കഴിഞ്ഞു .പത്രം വായിച്ചതു മതിയാക്കി ഞാനും അനിയത്തിയും കൂടെ സ്കൂളിലെക്കു പോയി. പോകുന്ന സമയത്തു ഞങ്ങൾ പരീക്ഷയുടെ കാര്യവും സ്കൂൾ അടക്കുന്നതിനെ ക്കുറിച്ചും ഓക്കേ പറഞ്ഞു കെണ്ട് നടന്നു. സ്കൂളിലെത്തി ഞാൻ എന്റെ കൂട്ടുകാരോടെ സംസാരിച്ചു കൊണ്ടു ഇരിക്കു കയായിരുന്നു. ഞാൻ കൂട്ടുകരോടു പറഞ്ഞു. 17, 18നമ്മുക്കു വാർഷികം 19 ാം തീയതി നമ്മുടെ 7 ാം ക്ലാസ്സ്‌ സെന്റ് ഓഫ്‌ 20 ാം തിയതി പരീക്ഷ തുടങ്ങുന്നു. ഈ വർഷം പെട്ടന്നു പെട്ടന്നു പോയി. ഈ കാര്യങ്ങളെക്കെ സംസാരിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ക്ലാസ്സിൽ കയറാൻ ഉള്ള ബെല്ലടിച്ചു.പഠിച്ച് കഴിഞ്ഞു ചോറ് ഉണ്ണാൻ ഉള്ള ബെല്ല ടിച്ചപ്പോൾ ആണ് ഞങ്ങളുടെ ടീച്ചർമാർ പറഞ്ഞതു ഇന്ന് സ്കൂൾ അടക്കുകയാണ് .കോറോണ ഇങ്ങനെ പകരുന്നതു കാരണം പരീക്ഷ കളൊന്നും ഇല്ല.എന്നാലും ഉറപ്പു വന്നില്ല. ഇന്ന് അറിയാം സ്കൂൾ അടക്കുമോ ഇല്ലേ എന്ന്. ഞങ്ങൾക്ക് അത് കേട്ടാപ്പോൾ തന്നെ വിഷമം വന്നു. ചോറ് കഴിച്ചിട്ടു വന്നു ഞങ്ങൾ ടീച്ചർ മാരോടു ഒന്നും കൂടി ചോദിച്ചു ഇന്ന് സ്കൂൾ അടക്കുമോ എന്ന് . ടീച്ചർ പറഞ്ഞു അതെ ഇന്ന് സ്കൂൾ അടക്കും. അതു കേട്ടപ്പോൾ ഞങ്ങൾക്കു വിഷമം ആയി. ഇതു ഞങ്ങളുടെ ഈ സ്കൂളിലെ അവസാനത്തെ വർഷംആണ്.അതു ഇങ്ങനെയായല്ലോ എന്നു ഓർത്തപ്പോൾ ആണ് ഒത്തിരി വിഷമം ആയി. ഞാൻ എന്റെ ടീച്ചർ മാരോടും കൂട്ട് കരോടും യാത്ര പറഞ്ഞു ഞങ്ങൾ എല്ലാവരും സ്കൂളിൽ നിന്നു വീട്ടിൽ പോയി .കുറച്ചു ദിവസം കഴിഞ്ഞു കോറോണ കൂടുന്നതല്ലാതെ കുറയുന്നില്ലാ അതുകൊണ്ടു എല്ലാ സ്ഥാലങ്ങളിലും ലോക്ക് ഡൌൺ പ്രക്കാപ്പിച്ചു. 21ദിവസം ആയിരുന്നു ലോക്ക് ഡൌൺ പക്ഷേ വീണ്ടും 21ദിവസേത്തേക്ക് ആയി. ഇപ്പോൾ 28ദിവസം ആയി ലോക്ക് ഡൌൺ തുടങ്ങിട്ടു. എന്നാൽ ഇപ്പോൾ കോറോണ വന്നവർക്കു കുറച്ചു പേർക്കു രോഗം മാറി.ഇപ്പോൾ രാജ്യത്തു 488 മരണംകൂടി ആയി. നമ്മുടെ നാടിനു വേണ്ടി സേവനം അർപ്പിച്ച എല്ലാവർക്കും നന്ദി അർപ്പിക്കുന്നു.


ദർശന ബി.
7A ജി യു് പി എസ് കല്ലൂർ.
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ