ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ലബ്ബ്ഹിന്ദി ഭാഷയുടെ പ്രാധാന്യം ഏറി വരുന്ന ഇന്നത്തെ ചുറ്റുപാടിൽ ഹിന്ദി ഭാഷ പഠിക്കേണ്ടത് കുട്ടികൾക്ക് വളരെ അത്യാവശ്യ ഘടകമായി മാറിയിരിക്കുകയാണ്. അന്യ സംസ്ഥാനത്ത് നിന്നും അയൽ രാജ്യങ്ങളിൽ നിന്നുമുള്ള കുട്ടികൾ നമ്മുടെ ഈ വിദ്യാലയത്തിൽ പഠിക്കുകയാണ്. അവരുമായി സഹകരിക്കുമ്പോൾ എല്ലാവർക്കും ഹിന്ദി ഭാഷയിൽ ആശയവിനിമയം നടത്തേണ്ടതിനായി ഹിന്ദി ഭാഷാ സ്വായത്തമാക്കേണ്ടത് വളരെ അത്യാവശ്യമായി മാറിയിരിക്കുകയാണ്. ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നുണ്ട്.അസംബ്ലികളിൽ ഹിന്ദി ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പ്രേംചന്ദ് ജയന്തി ദിനാചരണത്തിൽ അദ്ദേഹത്തിൻറെ ചിത്രങ്ങളെയും എഴുതിയ കൃതികളെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള അസംബ്ലി നടത്തുകയുണ്ടായി. സെപ്റ്റംബർ 14 ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് വളരെ വിപുലമായ പരിപാടികളാണ് അസംബ്ലിയിൽ സംഘടിപ്പിച്ചത്. കുട്ടികൾ ഹിന്ദി ഭാഷയിൽ തന്നെയാണ് പരിപാടികൾ അവതരിപ്പിച്ചത് 'ഒപ്പം ഹിന്ദി ദേശഭക്തിഗാന-ത്തിന്റെ നൃത്താവിഷ്കാരം നടത്തുകയും ചെയ്തു.കുട്ടികൾ അക്ഷരങ്ങൾ 'പരിചയപ്പെടുന്നതിലേക്കായി അക്ഷര കാർഡുകൾ 'നിർമ്മിച്ചിരുന്നു.അഞ്ചാം ക്ലാസിലെ കുട്ടികൾ ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനഫലമായി ആക്ഷരങ്ങൾ കൊണ്ടുള്ള ചിത്രങ്ങളും രൂപങ്ങളും നിർമ്മിച്ച് ക്ലാസുകളിൽ ഹിന്ദി പഠനം സുഗമമാക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്തു. ഇത് തയ്യാറാക്കുന്നതിലേക്ക് ആയി രക്ഷകർത്താക്കൾ നൽകിയ സഹകരണം വളരെ അഭിമാനാർഹമാണ്.Ecube Hindi എന്ന Computer പഠനം പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ ക്ലാസുകളിലും പരിചയപ്പെടുത്തുകയുണ്ടായി.