ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/ക്ലബ്ബുകൾ/മലയാളം ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

മലയാളം ക്ലബ്‌ വിദ്യാർത്ഥികളിൽ മലയാളഭാഷയോടും സാഹിത്യത്തോടും താല്പര്യം വളർത്തുവാനും വായനാശീലവും എഴുത്തുപാടവും മെച്ചപ്പെടുത്താനും വേണ്ടി വെഞ്ഞാറമൂട് ഗവർമെന്റ് യുപിഎസിൽ മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യയന വർഷാരംഭം മുതൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. വായനാദിനത്തോട് അനുബന്ധിച്ച് ഒരു മാസം നീണ്ടുനിന്ന വിവിധ പ്രവർത്തനങ്ങൾ നടത്തി. അധ്യയനവർഷ ആരംഭം മുതൽ പഠന പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ക്ലാസുകൾ സംഘടിപ്പിച്ചു . ശില്പശാലകൾ നടത്തി ഭാ ഷാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ഒരുക്കുകയും ചർച്ചകളിലൂടെയും മത്സരങ്ങളിലൂടെയും സാഹിത്യ അഭിരുചി വളർത്തുകയും ചെയ്തു.കുട്ടികളിൽ സർഗാത്മകത വളർത്തിയെടുക്കുന്നതിനായി കയ്യെഴുത്ത് മാസികകൾ തയ്യാറാക്കി.മലയാളഭാഷയെയും സംസ്കാരത്തെയും അടുത്ത് അറിയാൻ വേണ്ടി ഭാഷോത്സവം സംഘടിപ്പിച്ചു