ഗവ. എൽ പി സ്കൂൾ, കരുവായിൽഭാഗം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ലോകം
കൊറോണക്കാലത്തെ ലോകം
കൊറോണ എന്നത് നമ്മുടെ ലോകത്തെ ബാധിച്ച ഒരു മഹാ വ്യാധിയാണ്. ശരിക്കുള്ള പേര് കോവിഡ് 19 എന്നാണ്. ഇത് ഒരു വൈറസ് ആണ്. ഇത് മൂലം ധാരാളം മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടു ഈ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങൾ ചുമ ,തലവേദന ,ശരീരവേദന, ശ്വാസതടസ്സം എന്നിവയാണ്. ഈ വൈറസിന് പ്രകൃതിയിൽ അധികസമയം ജീവിക്കാൻ സാധിക്കുകയില്ല. ഇത് മറ്റുള്ളവരിലേക്ക് പകരുന്നത് വായുവിലൂടെയും സ്പർശനത്തിലൂടെയും ആണ് .ഇത് ആദ്യമായി കണ്ടെത്തിയത് ചൈനയിലാണ്. ഈ വൈറസ് പടരാതിരിക്കാനായി ധാരാളം മുൻകരുതലുകളെടുക്കണം .കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകേണ്ടതാണ്. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. കൂട്ടംകൂടി നിൽക്കരുത് .ഒരു മീറ്റർ അകലം പാലിച്ചു വേണം മറ്റുള്ളവരുമായി സംസാരിക്കാൻ. നമ്മൾ ധാരാളം വെള്ളം കുടിക്കണം. ഈ വൈറസ് മൂലം ജനങ്ങൾ ഒരുപാട് ഭയത്തോടെയാണ് കഴിയുന്നത്. ഞങ്ങളുടെ സ്കൂളും ഇതുമൂലം പരീക്ഷകൾ നടത്താതെതന്നെ അടച്ചു. പത്തു വയസ്സിനു താഴെ ഉള്ളവർക്കും 60 വയസ്സിന് മുകളിലുള്ളവർക്ക് രോഗ പ്രതിരോധ ശേഷി കുറവായതിനാലുംരോഗം പിടിപെടാം .നമ്മൾ പുറത്തു പോയി വന്നാൽ ഉടൻ കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം . ഈ കൊറോണകാലം ഞാനും എന്റെ കുടുംബവും കൂട്ടുകാരും വളരെ സൂക്ഷിച്ചാണ് കഴിയുന്നത്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം