എം എം എ എൽ പി എസ്സ് കെടവൂർ/അക്ഷരവൃക്ഷം/ പ്രതീക്ഷിക്കാത്ത ഒരു അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷിക്കാത്ത ഒരു അവധിക്കാലം

അന്ന് , ഫെബ്രുവരി 10 ഞങ്ങളുടെ സ്കൂളിൽ പഠനോത്സവം നടക്കുകയായിരുന്നു. പഠനോത്സവം കഴിഞ്ഞാൽ പരീക്ഷ ഉണ്ടാവുമെന്നും അടുത്ത വ൪ഷം നാലാം ക്ളാസിൽ ഇരിക്കാമെന്നും ടീച്ച൪ പറഞ്ഞിരുന്നു. എന്നാൽ പരിപാടിക്കിടയിൽ ഞങ്ങളുടെ കൂട്ടുകാരൻ ഷഹബാസാണ് സ്കൂൾ അടക്കുന്ന വിവരം മൈക്കിലൂടെ വിളി‍ച്ച് പറഞ്ഞത്. അത് കേട്ടപ്പോൾ സന്തോഷം തോന്നി. ഇനി പരീക്ഷ എഴുതണ്ട, എല്ലാരും ജയിക്കും, വീട്ടിൽ പോയി എല്ലാരും ഒത്ത് കളിക്കാമെന്നും , വീട്ടുകാരും ഒത്ത് യാത്ര പോകാമെന്നും ഉള്ള സന്തോഷത്തിൽ ഞാൻ തുള്ളിച്ചാടി. എന്നാൽ ടി വി യിൽ കണ്ട വാ൪ത്ത എന്നെ വിഷമിപ്പിച്ചു. ഇപ്പോൾ കൊറോണ കാലമാണെന്നും ആരും പുറത്തിറങ്ങരുത് എന്നും കൂട്ടം കൂടി കളിക്കരുതെന്നും പറഞ്ഞപ്പോൾ വിഷമമായി. എന്നാൽ കോവിഡ് 19 എന്ന രോഗത്തിന്റെ തീവ്രത മനസിലാക്കിയപ്പോൾ അതിൽ നിന്നും ഈ ലോകത്തെ രക്ഷിക്കാൻ നാം ഓരോരുത്തരും തുല്യ പങ്ക് വഹിക്കണമെന്ന് മനസ്സിലായി. കൊറോണയെ നമുക്ക് ഇവിടെ നിന്നും തുടച്ച് മാറ്റാം. കൈ സോപ്പുപയോഗിച്ച് ഇടക്കിടെ കഴുകാം. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കാം. നമ്മുടെ നാടിനെ രക്ഷിക്കാൻ നമുക്കും ഇതിൽ പങ്കാളിയാകാം.

മുഹമ്മദ് അശ്ബൽ . കെ എ
3 A എം എം എ എൽ പി സ്കൂൾ കെടവൂ൪
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം