എ.എൽ.പി.സ്കൂൾ കൊളക്കാട്ടുചാലിൽ/അക്ഷരവൃക്ഷം/കാത്തിരിക്കാം കര‍ുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിക്കാം കരുതലോടെ

പേമാരിയെപ്പോലൊരു മഹാമാരിയായ്‌
പെട്ടെന്നൊരുനാൾ വിരുന്നുവന്നു
പേരിട്ടു നമ്മൾ കോവിഡ് 19
പേടിച്ചു നമ്മൾ വീടിനുള്ളിലായ്
പോവേണ്ട നമുക്കിനി പള്ളിക്കൂടത്തിലേക്ക്
പോവേണ്ട നമുക്കിനി കൂട്ടംകൂടാൻ
തൊട്ടുകൂടാ തൊട്ടുരുമ്മിക്കൂടാ
കാത്തിരുന്നാലോ വീണ്ടുമാവാം
വേണ്ട നമുക്കിനി ആലിംഗനം
വേണ്ട നമുക്കിനി ഹസ്തദാനം
വേണം നമുക്കോ മുഖമറയും വേണം നല്ല ശുചിത്വശീലങ്ങളും
ഭയമല്ല വേണ്ടത് ഭീതിയല്ല
കരുതൽ മാത്രം മതിയല്ലോ നേരിടാൻ
നഷ്ടമാവില്ല സൗഹൃദങ്ങളൊന്നും നഷ്ടപ്പെടില്ല നാട്ടിൻ പ്രൗഢിയൊന്നും
എല്ലാം നമുക്ക് തിരിച്ചു പിടിക്കാൻ വേണം കരുതൽ നമ്മിൽ വേണ്ടുവോളം
അകലങ്ങളൊന്നും അകലാനല്ല
തൽക്കാല അകലം പിൽക്കാലകൂട്ടിന്
ആരോഗ്യ നാട് വീണ്ടെടുക്കാൻ ആരോഗ്യ ജീവിതം കൈവരിക്കാൻ
പൊരുതാം നമുക്ക് നാളേക്ക് വേണ്ടി
കാത്തിരുന്നേടം യുക്തിയോടെ
നല്ലൊരു നാളേക്കായ്
കാത്തിരുന്നീടാം
..............................

അബാൻ പി
2എ എ.എൽ.പി.സ്‍ക‍ൂൾ കൊളക്കാട്ട‍ുചാലി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത