എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാഷണൽ സർവ്വീസ് സ്കീം/2025-26
| Home | 2025-26 |
| 3033-നാഷണൽ സർവ്വീസ് സ്കീം | |
|---|---|
| Basic Details | |
| HSS Code | 3033 |
| Academic Year | 2025-26 |
| Revenue District | പത്തനംതിട്ട |
| Educational District | തിരുവല്ല |
| Sub District | ആറന്മുള |
| Leaders | |
| Programme Officer | ആൻസി രാജൻ |
| അവസാനം തിരുത്തിയത് | |
| 21-11-2025 | 37001 |
പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിനാഘോഷം
2025 ജൂൺ 5 ന് പ്രിൻസിപ്പൽ വർഗീസ് മാത്യു തരകന്റെ നേതൃത്വത്തിൽ പ്രത്യേക പരിപാടികൾ നടന്നു. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും, കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു. പരിസ്ഥിതി ദിനാഘോഷം വിദ്യാർത്ഥികളിൽ പ്രകൃതിസ്നേഹവും സംരക്ഷണബോധവും ഉണർത്തുവാൻ സഹായിച്ചു.
സന്ദേശവും തെരുവുനാടകവും

എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ 79-ാമത് സ്വാതന്ത്ര്യദിനം വളരെ വിപുലമായി ആഘോഷിച്ചു. പരേഡിന് ശേഷം എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിന് സമീപമുള്ള പ്രദേശങ്ങളിൽ സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സന്ദേശങ്ങൾ നൽകി. കൂടാതെ, രാജ്യത്തോടുള്ള സ്നേഹം ഉയർത്തിക്കാട്ടുന്ന ഒരു തെരുവുനാടകവും അവതരിപ്പിച്ചു. എൻ.എസ്.എസ് വിദ്യാർഥികളുടെ കൂട്ടായ പരിശ്രമത്തിലാണ് ഈ തെരുവുനാടകം നടന്നത്.
ദേശസ്നേഹ റാലിയും സാംസ്കാരിക അവതരണങ്ങളും
നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നിന്നും കോഴിപ്പാലം വരെ റാലി സംഘടിപ്പിച്ചു. തുടർന്ന് കോഴിപ്പാലം ജംഗ്ഷനിൽ ദേശഭക്തിഗാനം ആലപിക്കുകയും ദേശീയോദ്ഗ്രഥന നൃത്താവിഷ്കാരം അവതരിപ്പിക്കുകയും ചെയ്തു.
ഓറിയന്റേഷൻ
1 സന്നദ്ധം
2 സമദർശൻ
3 നമ്മുടെ ഭൂമി
4 കാരുണ്യ സ്പർശം
ഇടയാറന്മുള എ.എം.എം. ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വോളന്റിയർമാർ ഈ വർഷത്തെ ശിശുദിനം ബാല്യത്തിന്റെ നിഷ്കളങ്കതയെയും വാർധക്യത്തിന്റെ ജീവിതാനുഭവങ്ങളെയും കോർത്തിണക്കി ശ്രദ്ധേയമാക്കി.
അംഗനവാടിയിലേക്ക്
കളിപ്പാട്ടങ്ങൾ, ചായപ്പൊടികൾ, മിഠായികൾ എന്നിവയുമായി സ്കൂളിനടുത്തുള്ള അംഗനവാടിയിലെത്തിയ വിദ്യാർഥികളെ കുട്ടിപ്പട്ടാളം ബാല്യത്തിന്റെ നിഷ്കളങ്കമായ ചിരിയോടെ വരവേറ്റു. കളിപ്പാട്ടങ്ങൾ കൈക്കലാക്കാനുള്ള കൊഞ്ചലുകളും കുറുമ്പുകളും അവരുടെ മുഖത്തുണ്ടായിരുന്നു. അപരിചിതത്വം ഒട്ടുമില്ലാതെ വോളന്റിയർമാരുടെ തോളിൽ ചാടിക്കയറിയ കുട്ടികൾ അവരോടൊപ്പം പാട്ടുകളിലും കളികളിലുമേർപ്പെട്ടു.
സ്നേഹധാരയിൽ
അടുത്തതായി വോളന്റിയർമാർ എത്തിയത് ദേശമോ, ഭാഷയോ, മതമോ മതിലുകൾ തീർക്കാത്ത സ്നേഹധാര എന്ന സ്ഥാപനത്തിലേക്കായിരുന്നു. നാടും വീടും ഉറ്റവരുമില്ലാതെ രോഗത്തിന്റെ വേദനകളിലും പരിഭവങ്ങളില്ലാതെ വീൽച്ചെയറിലും കിടക്കയിലും ഓടിനടന്നുമെല്ലാം കഴിഞ്ഞിരുന്ന അവിടത്തെ അന്തേവാസികൾക്ക് പറയാനുണ്ടായിരുന്നത് വ്യത്യസ്തമായ ജീവിത കഥകളായിരുന്നു.
എല്ലാവരുമുണ്ടായിട്ടും, ആവശ്യത്തിലേറെ പണമുണ്ടായിട്ടും, നല്ല വിദ്യാഭ്യാസമുണ്ടായിട്ടും സ്നേഹധാരയുടെ തണലിൽ എത്തപ്പെട്ടവരുടെ കഥകൾ വോളന്റിയർമാർക്ക് പുതിയ അനുഭവമായി. ഓരോരുത്തരും തങ്ങളുടെ കഥകൾ പറയുമ്പോൾ, ഇന്നലെ വരെ തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരന്തേവാസിയുടെ ചിത പുറത്ത് എരിയുന്നുണ്ടായിരുന്നു. എ.എം.എം. എൻ.എസ്.എസ്. വിദ്യാർഥികൾക്ക് പരിഭവങ്ങൾക്കും പരാതികൾക്കുമിടയിലെ സ്നേഹസ്പർശത്തിന്റെയും കരുതലിന്റെയും പ്രഭയുടെയും അനുഭവസാക്ഷ്യം കൂടിയായിരുന്നു ഈ ശിശുദിനം.
സ്നേഹസമ്മാനങ്ങളും പാഠങ്ങളും
വോളന്റിയർമാർ ശേഖരിച്ച വസ്ത്രങ്ങൾ, പലചരക്ക് സാധനങ്ങൾ, ഡയപ്പറുകൾ, മധുരപലഹാരങ്ങൾ, സോപ്പുകൾ, അവർ നിർമ്മിച്ച ലോഷനുകൾ എന്നിവയോടൊപ്പം പല വീടുകളിലെയും അമ്മമാരുടെ സ്നേഹം നിറഞ്ഞ പൊതിച്ചോറുകളും സ്നേഹധാരയിലെ അന്തേവാസികൾക്ക് നൽകി. ഈ ശിശുദിനം ചേർത്തുനിർത്തലിന്റെയും കരുതലിന്റെയും പുതിയ പാഠം അവരുടെ ഹൃദയത്തിലേറ്റാൻ സഹായിച്ചു. ഇനിയും വരാമെന്ന വാക്കു നൽകി പടിയിറങ്ങുമ്പോൾ, പോറ്റിവളർത്തിയ അച്ഛനമ്മമാരെ എന്നും ചേർത്തുനിർത്തണമെന്ന സ്നേഹപാഠം അവർ പഠിച്ചു.
5 സ്‌പെസിഫിക് ഓറിയന്റേഷൻ
6 വി ദ പീപ്പിൾ
7 ഡിജിറ്റൽ ഹൈജീൻ
8 സത്യമേവ ജയതേ
9 സമ്മതിദാനാവകാശബോധവത്കരണം
10 ഇമോഷണൽ ഇന്റലിജന്റ്‌സ് ആൻഡ് എമ്പതി
11 യൂണിറ്റ് തല തനത് പ്രവർത്തനങ്ങൾ /ക്ലസ്റ്റർ /ജില്ലാ തലം /സംസ്ഥാനം /ദേശീയതല ഓറിയന്റേഷൻ
കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾ
1 കല്പകം
2 ഉപജീവനം /ഭവനം
3 അഗ്നിച്ചിറകുകൾ
4 എന്റെ നാട്ടിലുണ്ടൊരു നല്ലിടം
5 മാലിന്യമുക്ത മഴക്കാലം
6 ടീൻ ഫോർ ഗ്രീൻ
ഇടയാറന്മുള എ.എം.എം. ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വോളന്റിയർമാർ ഭൂമിയുടെ സംരക്ഷണത്തിനായി ടീൻ ഫോർ ഗ്രീൻ എന്ന പദ്ധതിക്ക് തുടക്കമിട്ടു. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിന് സമീപമുള്ള റോഡുകളിൽനിന്ന് അവർ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതിനായി തുണിസഞ്ചികളും പേപ്പർ ബാഗുകളും പൊതുസമൂഹത്തിൽ എത്തിക്കുകയും അവയുടെ ഉപയോഗത്തിന് എല്ലാവരെയും പ്രേരിപ്പിക്കുകയും ചെയ്തു. കൂടാതെ, വോളന്റിയർമാർ തങ്ങളുടെ വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറി. വരുംതലമുറയ്ക്കായി നാം വസിക്കുന്ന ഭൂമിയെ നമുക്ക് കാത്തുപരിപാലിക്കാം എന്ന മഹത്തായ സന്ദേശമാണ് ഈ പ്രവർത്തനം നൽകുന്നത്
7 പ്രഭ
8 ഐഡിയാത്തോൺ
9 ജീവിതോത്സവം
ഒപ്പ് മരം നല്ല നാളേക്ക് ഒരു കൈയൊപ്പ്
ജീവിതോത്സവം 2025 പദ്ധതിയുടെ ഭാഗമായി ഇടയാറന്മുള എ.എം.എം. ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വോളന്റിയേഴ്സ് ഒപ്പ് മരം എന്ന പ്രവർത്തനം വളരെ മനോഹരമായ രീതിയിൽ സ്കൂളിൽ നടപ്പിലാക്കി.
ലഹരിക്ക് എതിരായി, നവലോകത്തിനായി, നല്ല കേരളത്തിനായി, നല്ല മനുഷ്യനാകാൻ, പൗരബോധത്തിനായി, നല്ല രാഷ്ട്രത്തിനായി, നല്ല സ്കൂളിനായി എന്നീ ഏഴ് വിഷയങ്ങൾ മുൻനിർത്തി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഒപ്പ് മരത്തിൽ തങ്ങളുടെ പിന്തുണ രേഖപ്പെടുത്തി.
പാഥേയം ഒന്നിച്ചുണ്ണാം
ജീവിതോത്സവം പതിമൂന്നാം ദിനത്തിൽ ഇടയാറന്മുള ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വോളന്റിയേഴ്സ് പാഥേയം ഒന്നിച്ചുണ്ണാം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി വിഭവങ്ങൾ പങ്കുവെക്കുകയും, അതുവഴി തങ്ങളുടെ സൗഹൃദബന്ധം കൂടുതൽ ഉറപ്പിക്കുകയും ചെയ്തു.
ഒരുക്കാം ആഹ്ലാദ ചുവടുകൾ
ജീവിതോത്സവം' പതിനൊന്നാം ദിനത്തിൽ, ഒരുക്കാം ആഹ്ലാദ ചുവടുകൾ എന്ന പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വ്യത്യസ്ത സമയങ്ങളിൽ നടത്തിയ ആഹ്ലാദ ചുവടുകൾ സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൂട്ടിയോജിപ്പിച്ചു.
10 ശലഭോത്സവം
11 ഗാന്ധി ദർശൻ
12 ജീവാമൃതം
13 ആക്ഷൻ പ്ലാനിന് പുറത്തുവരുന്ന യൂണിറ്റ് / ക്ലസ്റ്റർ /ജില്ലാതലം /സംസ്ഥാന /ദേശീയതല പ്രവർത്തങ്ങൾ
ക്യാമ്പസ് പ്രവർത്തനങ്ങൾ
1 സ്നേഹ സംഗമം
2 ഒരു ദിനം ഒരു അറിവ്
3 എന്റെ സംരംഭകത്വം ഉൽപ്പന്ന പ്രദർശന വിപണന മേളകൾ
4 ആരോഗ്യ ക്യാമ്പുകൾ
5 നമ്മുടെ കൃഷിത്തോട്ടം
6 തെളിമ
ഇടയാറന്മുള എ.എം.എം. ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളന്റിയേഴ്സ് തെളിമ എന്ന പേരിൽ ഒരു പ്രവർത്തനം നടത്തി. മാലക്കര ഗവൺമെന്റ് എൽ.പി. സ്കൂളിലെ കുട്ടികൾക്ക് പൊതുവിജ്ഞാനം, ലളിതമായ ഗണിതപാഠങ്ങൾ എന്നിവ വോളന്റിയേഴ്സ് പറഞ്ഞുകൊടുത്തു. ഒരുവേള കുട്ടികൾ അധ്യാപകരായി മാറുകയും ചെയ്തു. പാട്ടുകൾ, കഥ പറച്ചിൽ, ചിത്രരചന എന്നിവ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. വളണ്ടിയർമാർ ശേഖരിച്ച കളർ പെൻസിലുകൾ, ചാർട്ടുകൾ, ബുക്കുകൾ, കട്ടറുകൾ തുടങ്ങി വ്യത്യസ്ത പഠനോപകരണങ്ങളും കുട്ടികൾക്ക് വിതരണം ചെയ്തു. ഷീ പാഡ് എന്ന പേരിൽ ഒരു ബോക്‌സിൽ സാനിറ്ററി പാഡുകളും അവർ സ്കൂളിന് കൈമാറി. തെളിമ എന്ന ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് വ്യത്യസ്തമായ അറിവും അനുഭവങ്ങളുമാണ് ലഭിച്ചത്.
7 ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ്
ഇടയാറന്മുള എ.എം.എം. ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ ക്ലീൻ കാമ്പസ്, ഗ്രീൻ കാമ്പസ് എന്ന പേരിൽ ശ്രദ്ധേയമായ ഒരു പ്രവർത്തനത്തിന് നേതൃത്വം നൽകി.
ഈ സംരംഭത്തിന്റെ ഭാഗമായി,എൻ.എസ്.എസ് വോളന്റിയേഴ്സ് സ്കൂൾ പരിസരവും കെട്ടിടവും വൃത്തിയാക്കി, ഇത് വിദ്യാഭ്യാസ അന്തരീക്ഷം കൂടുതൽ ആകർഷകവും ആരോഗ്യകരവുമാക്കി. ഇതിനുപുറമെ, അവർ മനോഹരമായ ചെടികൾ നട്ട് അവയെ പരിപാലിക്കുകയും ചെയ്തുപോരുന്നു. ഈ ക്ലീൻ കാമ്പസ്, ഗ്രീൻ കാമ്പസ് പ്രവർത്തനം സ്കൂളിന്റെ പച്ചപ്പ് വർദ്ധിപ്പിക്കുകയും, പരിസ്ഥിതി സൗഹൃദപരമായ ഒരു സംസ്കാരം വളർത്താൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.