ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം/അക്ഷരവൃക്ഷം/ അൽപലാഭം പെരുംഛേദം

Schoolwiki സംരംഭത്തിൽ നിന്ന്
അൽപലാഭം പെരുംഛേദം

തെറ്റിക്കുഴി എന്ന ഗ്രാമപഞ്ചായത്തിൽ രാമുവും കേശവനും എന്ന കർഷകർ താമസിച്ചിരുന്നു. മണ്ണിനെയും പ്രകൃതിയെയും സ്നേഹിച്ചിരുന്ന രാമു രാസപദാർത്ഥവും കീടനാശിനികളും ഉപേയോഗിക്കാറില്ലായിരുന്നു. എന്നാൽ കേശവനാകട്ടെ അമിതമായ ലാഭത്തിനുവേണ്ടി കീടനാശിനികളും ഉപയോഗിച്ചിരുന്നു. വിളവെടുപ്പ് സമയം വരുമ്പോൾ കേശവനു നല്ല ലാഭവും ഉണ്ടായിരുന്നു. ഇതുകണ്ട് അസൂയമൂത്ത രാമുവിന്റെ ഭാര്യ പങ്കജം രാമുവിനോട് വഴക്ക് ഉണ്ടാക്കി. അവൾ രാമുവിനോട് ചോദിച്ചു: "കൃഷി ചെയ്ത കേശവൻ നല്ല വിളവെടുത്തു നല്ല കാശും കിട്ടി എന്നാൽ നമുക്ക് എപ്പോഴും ദാരിദ്ര്യം തന്നെ ആണല്ലോ". ഇത് കേട്ട രാമു ചിരിച്ചുകൊണ്ട് പോയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ പത്രത്തിൽ വന്ന വാർത്ത കണ്ട് തെറ്റിക്കുഴി പഞ്ചായത്തിലെ എല്ലാവരും ഞെട്ടി. പ്രായം ആയവരും കുട്ടികളും ഉൾപ്പെടെ അമ്പതോളം ആളുകൾ കഠിനമായ വയറുവേദനയും ഛർദിയും പനിയും ഉണ്ടായത് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു വാർത്ത. അമിതമായ അളവിൽ രാസവസ്തുക്കൾ ശരീരത്തിനുള്ളിൽ ചെന്നിട്ട് ആവാം എന്നാണ് ഡോക്ടറുടെ നിഗമനം. അത് അവർ കഴിച്ച് ഭക്ഷണത്തിൽ നിന്നാവാം. പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. അതേതുടർന്ന് കേശവനെ പോലീസ് അറസ്റ്റ് ചെയ്തു.കേശവന്റെ വിഷം ചേർന്ന പച്ചക്കറികൾ കഴിച്ചത് കൊണ്ടാണ് അവർക്ക് അസുഖം ഉണ്ടായത് എന്നാണ് പോലീസ് പറഞ്ഞത്. രാമുവിന്റെ പച്ചക്കറികൾ വാങ്ങി ഉപയോഗിച്ച ആളുകൾക്ക് കുഴപ്പമൊന്നും ഉണ്ടായില്ല. ഭർത്താവിനോട് വഴക്കുണ്ടാക്കിയ പങ്കജത്തിന് പണത്തിനേക്കാൾ വലുതാണ് മനുഷ്യജീവൻ എന്നു മനസിലായി. രാമുവിനെ പോലെ വിഷരഹിത പച്ചക്കറികൾ ഉൽപ്പാദിപ്പിച്ച് മറ്റുള്ളവർക്ക് കൊടുത്തിരുന്നെങ്കിൽ നമ്മുടെ ഈ പ്രപഞ്ചത്തിൽ അസുഖങ്ങളുടെ നിരക്കുകൾ കുറഞ്ഞേനെ. രോഗപ്രതിരോധശേഷി വർധിച്ചേനെ. ഒരു മരം നടുമ്പോൾ ഒരു തണൽ ലഭിക്കും എന്നാണല്ലോ ചൊല്ല്. നമ്മൾ പ്രകൃതിയെ സംരക്ഷിക്കാം. രോഗത്തെ കുറയ്ക്കാം. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാം. LETS BREAK THE CHAIN

ജെസ്‌ന ജിജി
9A ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ