ഉള്ളടക്കത്തിലേക്ക് പോവുക

ഗവ യു പി എസ്സ് പേരൂർ വടശ്ശേരി/ക്ലബ്ബുകൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ആരോഗ്യ ക്ലബ്

        ഇന്ത്യൻ പൗരാണിക ആരോഗ്യ പരിപാലന സമ്പ്രദായങ്ങളിൽ  ഒന്നാണ് യോഗ . നഗരൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലെ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ പ്രാധാന്യം മുൻ നിർത്തി വളരെ ഉപയോഗ പ്രദമായ രീതിയിൽ ഒരു യോഗ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി .സ്കൂൾ ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് ഈ പരിപാടി ഏറ്റെടുത്ത നടത്തിയത് .എല്ലാ കുട്ടികളുടെയും  പങ്കാളിത്തം ഉണ്ടായിരുന്നു .മാലിന്യ മുക്ത കേരളം എന്ന പരിപാടിയുമായി ബന്ധപ്പെട്ട സ്കൂൾ ആരോഗ്യ ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ സ്‌ക്‌ഹോൾ പരിസരം മാലിന്യ മുക്തമാക്കി.ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വേർതിരിച്ച സംസ്കരണ പ്ലാന്റുകളിൽ നിക്ഷേപിച്ചു ഈ വർഷം വളരെ  വിപുലമായ രീതിയിൽ ആരോഗ്യ ക്ലബ് പ്രവർത്തനങ്ങൾ നടത്താൻ നമുക്ക് സാധിച്ചു .ഡോക്ടർസ് ദിനത്തിൽ സ്കൂളിന് സമീപമുള്ള ആശുപത്രി സന്ദർശിച്ചു ഡോക്ടറിനെ ആദരിക്കാൻ സാധിച്ചു .അക്ഷരം ആരോഗ്യം പദ്ധതിയുടെ ഭാഗമായി സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു .