ടി.ഐ.എം. ഗേൾസ് എച്ച്.എസ്സ്.എസ്സ്. നാദാപുരം/പ്രവർത്തനങ്ങൾ/2025-26

ഭിന്നശേഷിക്കാരുടെ സർഗ്ഗശേഷി ശ്രദ്ധേയമായി
തണൽ കുറ്റ്യാടി യിലെ ഭിന്നശേഷി വിദ്യാർത്ഥികൾ നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ ബഷീർ കഥാപാത്രങ്ങളുടെ ആവിഷ്കാരം ശ്രദ്ധേയമായി.ബഷീർ ആയും ബഷീറിന്റെ മതിലുകളിലെ നാരായണിയും ബഷീറും മുച്ചീട്ടുകളിക്കാരൻ എന്നാ നോവലിലെ സൈനബയും ഒറ്റക്കണ്ണൻ പോക്കറും ഭൂമിയുടെ അവകാശികളിലെ ഫാബി ബഷീറും പ്രേമലേഖനത്തിലെ സാറാമ്മയും കേശവൻ നായരും ഏറെ ശ്രദ്ധേയമായി. ബാല്യകാലസഖിയിലെ മജീദും സുഹറയും താമരപ്പൂങ്കാവനത്തിൽ താമസിക്കുന്നൊളെ എന്ന ഗാനത്തിനൊത്തു ചുവടുവെച്ചപ്പോൾ നിലയ്ക്കാത്ത കയ്യടികളോടെയായിരുന്നു ടി. ഐ. എം ലെ കുട്ടികൾ അവരെ എതിരേറ്റത്. പാത്തുമ്മയുടെ ആടിലെ പാത്തുമ്മയും ആടും വളരെ ശ്രദ്ധേയമായി. തണൽ വിദ്യാർത്ഥികളായ ഷാമിൽ ഫറാദ്, മുഹമ്മദ് റിസ്വാൻ, അനാമിക കെ.വി, ഗ്രെയ്സ് മെരിയ,ജാസിം ഇബ്രാഹിം, ഗ്രെയ്സ് മരിയ, അബ്ദുൽ ബാസിത്ത് , ഫെമിന ശ്രീ, സൂരജ് സുധീരൻ, ഗോപിക, ഫാബി മെഹ്റിൻ, ഷിബിൻ ലാൽ , ജസ്ന ഷെറിൻ, സന ഫാത്തിമ, സായന്ത് എന്നിവരായിരുന്നു ബഷീർ കഥാപാത്രങ്ങളെ തൻമയത്തത്തോടെ അവതരിപ്പിച്ചത്. വിദ്യാർത്ഥികൾ സ്വന്തം നിർമ്മിച്ച് കൊണ്ടുവന്ന സമ്മാനങ്ങൾ നൽകിയും, ഒപ്പം സെൽഫി എടുത്തും സന്തോഷത്തോടെയാണ് കുട്ടികൾ ഇവരെ യാത്രയയച്ചത്. ഹുന്ത്രാപ്പി ബുസോട്ടോ എന്ന പേരിൽ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടി വി.സി ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഇ. സക്കീന അദ്ധ്യക്ഷത വഹിച്ചു. മണ്ടോടി ബഷീർ മാസ്റ്റർ, നസീർ ആനേരി, എസ്. ജെ. സജീവ് കുമാർ, അസ്മ എസ്.എം, പ്രോഗ്രാം കോ-ഓർഡിനേറ്റർ ലത്തീഫ് മാസ്റ്റർ കായക്കോടി വിദ്യാർഥികളായ മൻഹ സൈനബ്, കെൻസാ റിയാസ്,നഹീമ നസ്രിൻ, ജാതില ഫാത്തിമ എന്നിവർ പ്രസംഗിച്ചു.
| ReplyForward |
Displaying
ശാസ്ത്ര രംഗം ഉദ്ഘാടനം ചെയ്തു.
നാദാപുരം:2025 -26 വർഷത്തെ നാദാപുരം ടി. ഐ. എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ശാസ്ത്ര രംഗം ക്ലബുകളുടെ ഉദ്ഘാടനം നാദാപുരം എ ഇ ഒ . സി. എച്.സനൂപ് നിർവ്വഹിച്ചു. പി.ടി എ പ്രസിഡൻ്റ് റാഷിദ് കക്കാടൻ അദ്ധ്യക്ഷത വഹിച്ചു . പoന പ്രവർത്തനങ്ങളിൽ ഏ പ്ലസ് നേടുന്നതോടപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തണമെന്ന് സനൂപ് കുട്ടികളോട് ആവശ്യപ്പെട്ടു.ശാസത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡൻ്റ് വി.കെ. ചന്ദ്രൻ മുഖ്യാഥിതിയായി പങ്കടുത്തു. പി. മുനീർ മാസ്റ്റർ , മണ്ടോടി ബഷീർ മാസ്റ്റർ, നസീർ ആനേരി , അസ്മ എസ്. എം, സർജുന കെ.പി, സമീറ. എം , നൂഹ ഫാത്തിമ, എട്ടാം ക്ലാസ് വിദ്യാർത്ഥി ആർ നേഹ നൂതന പരീക്ഷണം ചടങ്ങിൽ അവതരിപ്പിച്ചു.

VICTORY DAY
പരീക്ഷകളിൽ ഏ പ്ലസ് നേടുന്ന വിദ്യാർത്ഥികൾ ജീവിതവും ഏ പ്ലസ് ആക്കി മാറ്റണം -ഷീജ ശശി
പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും ഏപ്ലസ് നേടുന്ന വിദ്യാർത്ഥികൾ ജീവിതവും ഏ പ്ലസ് മികവുള്ളതാക്കാൻ പരിശ്രമിക്കണമെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അഭിപ്രായപ്പെട്ടു .നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻറ്ററി സ്കൂളിൽ നിന്ന് ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയികൾക്ക് നൽകിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . പാഠ്യ പാഠ്യേതര രംഗത്ത് കോഴിക്കോട് ജില്ലയിൽ തന്നെ ടി. ഐ. എം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ കഴിഞ്ഞ കാലങ്ങളിൽ മികച്ച മുന്നേറ്റം നടത്തിയുട്ടണ്ടന്നും ഷീജ ശശി കുട്ടിച്ചേർത്തു. പി.ടി.എ പ്രസിഡൻറ് റാഷിദ് കക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ഈ വർഷത്തെ വിജയോൽസവം പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി. വി. മുഹമ്മദലി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി.എം നജ്മ മുഖ്യ പ്രഭാഷണം നടത്തി. സി. കെ , നാസർ, മുഹമ്മദ് ബംഗ്ലത്ത് നരിക്കോൾ ഹമീദ് ഹാജി. വി.സി ഇഖ്ബാൽ, എം . സി സുബൈർ, ഹെഡ് മിസ്ട്രസ് ഇ. സക്കീന, , എം . സി സുബൈർ, അബ്ബാസ് കണേക്കൽ, മുൻ ഹെഡ് മാസ്റ്റർ അബ്ദുൽ സലീം എൻ.കെ , മണ്ടോടി ബഷീർ, നസീർ ആ നേരി,മുനീർ എ രവത്ത്, സീനത്ത് മൊളേരി, റുക്സാന എം , മുനീർ പി,റാഷിദ് പറോളി, അലി അസ്ഹർ എന്നിവർ പ്രസംഗിച്ചു.

പരിസ്ഥിതി ദിനാഘോഷം
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു KVVES നാദാപുരം യൂണിറ്റ് യൂത്ത് വിംഗ്, നാദാപുരം ടി ഐ എം ഗേൽസ് സ്‌കൂളിന് നൽകുന്ന ഫല വൃക്ഷതൈ സ്‌കൂൾ HM സക്കീന ടീച്ചർക്ക്, യൂത്ത് വിംഗ് യുണിറ്റ് ട്രഷറർ ശ്രീലേഷ് കൈമാറുന്നു. യുണിറ്റ് പ്രസിഡന്റ് സിദ്ദീക്ക് കുപ്പേരിയിൽ, ജ:സെക്രട്ടറി റഹീം കോറോത്ത്,മണ്ടോടി ബഷീർ മാസ്റ്റർ, പ്രാച്ചെരി മുനീർ മാസ്റ്റർ,നസീർ മാസ്റ്റർ,റാഷിദ് മാസ്റ്റർ, ഓഫീസ് സ്റ്റാഫ്

മൊയ്‌തീൻ,തുടങ്ങിയവർ സമീപം
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സമഗ്രഗുണമേന്മാ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും അഭിമുഖവും സങ്കടിപ്പിച്ചു.
നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ലഹരി വിരുദ്ധബോധവൽക്കരണപരിപാടിനാദാപുരം എക്സസൈസ് ഇൻസ്‌പെക്ടർ സിനീഷ്.കെ ഉത്ഘാടനം ചെയ്യുന്നു.

പ്രവേശനോത്സവം

*നാദാപുരം ടി ഐ എം ഗേൾസ് ഹയർസെക്കന്ററി സ്കൂൾ പ്രവേശനോത്സവം ആവേശമായി* നാദാപുരം:നാദാപുരം ടി. ഐ എം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പ്രവേശനഉത്സവം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് പഠനപ്രവർത്തനങ്ങളോടൊപ്പം മൂല്യബോധന, സമഗ്രഗുണമേന്മ പ്രവർത്തനങ്ങൾക്ക് കൂടി പ്രാമുഖ്യം നൽകിക്കൊണ്ട് പഠനതന്ത്രങ്ങൾ അദ്ധ്യാപകർ ആസൂത്രണം ചെയ്യണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പി ടി എ പ്രസിഡന്റ് റാഷിദ് കക്കാടൻ അധ്യക്ഷത വഹിച്ചു .ഇൻസ്പയർ അവാർഡ് ജേതാവ്, യു. എസ്. എസ്. വിജയികൾ എന്നിവർക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ സി. വി. എം നജ്മ മൊമെന്റോ വിതരണം ചെയ്തു. വിദ്യാർത്ഥി കളുടെ വിവിധ കലാപരികൾ അരങ്ങേറി.വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ, വി. സി. ഇക്ബാൽ, ഹെഡ്മിസ്ട്രെസ് ഇ. സക്കീന, മണ്ടോടി ബഷീർ, മുനീർ എരവത്ത്, ആനേരി നസീർ, സുബൈർ നങ്ങീലാണ്ടി, റാഷിദ് പറോളി, പി. മുനീർ,അലി അസ്ഹർ, റോണിഷ ടീച്ചർ എന്നിവർ പ്രസംഗിച്ചു.
| ReplyForward |