ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/പ്രവർത്തനങ്ങൾ/2024-25
| Home | 2026-27 |
പ്രവേശനോത്സവം
2024-25 അദ്ധ്യയന വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം ബെന്യാമീന്റെ "ആടുജീവിതം" എന്ന നോവലിലെ കേന്ദ്രകഥാപാത്രമായ ശ്രീ. നജീബ് ഉത്ഘാടനം ചെയ്തു. തദവസരത്തിൽ ശിവമായ ആർ "ആടുജീവിതം" എന്ന നോവലിനെ ആസ്പദമാക്കി പുസ്തക പരിചയം നടത്തുകയും, 8 B യിലെ ദേവനാരായണൻ ശ്രീ. നജീബിന്റെ ചിത്രം വരച്ച് നൽകുകയും ചെയ്തു. എസ്സ് . എസ്സ്. എൽ. സി (മാർച്ച് 2024) പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് മൊമന്റോ നൽകി ആദരിച്ചു.
പഠനോത്സവം 2024-25
2025 മാർച്ച് 12 ന് പഠനോത്സവം, പഠനമികവുകളുടെ അവതരണവും പ്രദർശനവും ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട H ഹാളിൽ നടത്തുകയുണ്ടായി. ഡോ. ബി ഉണ്ണികൃഷ്ണൻ സർ (പ്രസിഡന്റ്, വെസ്റ്റ്കല്ലട ഗ്രാമപഞ്ചായത്ത്) ഉദ്ഘാടനം നടത്തി.
തദവസരത്തിൽ മികച്ചപ്രകടനം കാഴ്ചവച്ച കുട്ടികളെ അനുമോദിക്കുകയും ചെയ്തു.
എസ്സ് പി സി
കൊല്ലം ജില്ലാപഞ്ചായത്ത് എസ്സ് പി സി യൂണിറ്റിന് വേണ്ടി രണ്ട് ലക്ഷം രൂപയുടെ ബാന്റ് ഉപകരണങ്ങൾ നൽകുകയും 2024-25 എസ്സ് പി സി കുട്ടികളുടെ പാസ്സിംഗ് ഔട്ട് പരേഡിനൊപ്പം ബാന്റ് പരേഡും ശ്രീ. പി കെ ഗോപൻ (കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്) ഉത്ഘാടനം ചെയ്തു.