ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 28034-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 28034 |
| ബാച്ച് | 2024-27 |
| അവസാനം തിരുത്തിയത് | |
| 23-06-2025 | Ghss28034 |
അഭിരുചി പരീക്ഷ
ജൂൺ 15 ന് പുതിയ ബാച്ച് 24- 27 ൻ്റെ അഭിരുചി പരീക്ഷ നടത്തി. പരീക്ഷയിൽ 55 കുട്ടികൾ പങ്കെടുത്തു. JRC, എസ്.പി.സി എന്നിവയിൽ സെലക്ഷൻ കിട്ടിയ കുട്ടികൾ പരീക്ഷ എഴുതിയില്ല. വളരെ കൃത്യതയോടെ പരീക്ഷ നടത്തി .
റിസൽട്ട്
അഭിരുചി പരീക്ഷയുടെ റിസൽട്ട് ജൂൺ 24 ന് വന്നു. റിസൽട്ട് പ്രിൻ്റ് എടുത്ത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികളെ അറിയിച്ചു. ജൂൺ 25 കുട്ടികളെ വിളിച്ചു. ജൂൺ 26 ന് മൈഗ്രേഷൻ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി.
പ്രിലിമിനറി ക്യാമ്പ് ജൂലൈ 23
എൽ കെ 24-27 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ജൂലൈ മാസം 23 നു നടന്നു. മാസ്റ്റർ ട്രൈനെർ ROJESH SIRക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 39 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു . വിവിധ ഗെ യിമുകളിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. ഓപ്പൺട്യൂൺസ് ഉപയോഗിച്ച് അനിമേഷനും , പ്രോഗ്രാമിങ് , റോബോട്ടിക്ക് പ്രവർത്തനം എന്നിവ ഒന്നിന് ഒന്നിന് കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു. 3 മണിക്ക് നടന്ന രക്ഷാകർത്ത മീറ്റിംഗിൽ 35 രക്ഷകർത്താക്കൾ പങ്കെടുത്തു. മുതിർന്ന ലിറ്റിൽ കൈറ്സ് അംഗങ്ങൾ സംവദിച്ചു.
സ്കൂൾതല ക്യാമ്പ് 2024-27ബാച്ച്
ഗവ:ഹയർ സെക്കൻണ്ടറി സ്കൂൾ പേഴയ്ക്കാപ്പിള്ളിയിലെ 2024-27 ലിറ്റിൽകൈറ്റ്സ് ബാച്ചിൻ്റെ സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം 28/5/25 ന് നടന്നു. പിടിഎ പ്രസിഡൻ്റ് ശ്രീമതി ഹസീന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സഫീനടീച്ചർ, സീനിയർ അസിസ്റ്റൻ്റ് റഹ്മത്ത് ടീച്ചർ എന്നിവർ പങ്കെടുത്തു. വീഡിയോ എഡിറ്റിങ് എന്ന വിഷയത്തിൽ ഷീജ കെ എം , സുലു മീരാൻ എന്നിവരുടെ നേതൃത്വത്തിൽ പരിശീലനം നടന്നു. കുട്ടികൾക്ക് ഈ പരിശീലനം ഏറെ പ്രയോജനപ്രദമായി. എല്ലാ കുട്ടികളും കൃത്യസമയത്ത് എത്തിക്കുന്നതിനായി രക്ഷകർത്താക്കൾ ശ്രദ്ധിച്ചു. കാലാനുസൃതമായ മാറ്റങ്ങൾക്കനുസരിച്ച് മീഡിയ ട്രെയിനിങ്ങിന്റെ പ്രസക്തിയെക്കുറിച്ചും ആവശ്യകതയെ കുറിച്ചും ജോലി സാധ്യതകളെക്കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിയുകയും വളരെയധികം ആത്മവിശ്വാസത്തോടുകൂടി റീൽസികളും വീഡിയോകളും നിർമ്മിക്കുന്നതിന് വേണ്ടി പ്രാവിണ്യം നേടാനും കഴിഞ്ഞു റീൽസ് അല്ലെങ്കിൽ വീഡിയോകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുഞ്ഞുങ്ങൾക്ക് മനസ്സിലാവുകയും വീഡിയോ തയ്യാറാക്കുന്നതിന് വേണ്ടി കുട്ടികൾ പ്രയത്നിക്കുകയും ചെയ്തു അസൈമെന്റുകൾ വളരെ നന്നായി കുട്ടികൾ തയ്യാറാക്കുകയും ചെയ്തു