സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2024-2025

പുത്തൻ പ്രതീക്ഷകളും പുതിയ സ്വപ്നങ്ങളുമായി പുതിയ അധ്യായന വർഷത്തിലേക്ക് വന്നെത്തിയ കുട്ടികളെ സെന്റ് ആനിസ് ഗേൾസ് ഹൈസ്കൂളിലെ പ്രഥമ അധ്യാപിക റ വ സിസ്റ്റർ ആത്മജ SIC അധ്യാപകർ,അനാധ്യാപകർ, പി ടി അംഗങ്ങൾ എന്നിവർ ചേർന്ന് വരവേറ്റു.നവാഗതരെ ബാ ന്റിന്റെ അകമ്പടിയോടെ പ്രവേശനോത്സവം മീറ്റിംഗ് ലേക്ക് ആനയിച്ചു.സ്കൂൾ ഗായകസംഘം ഈശ്വര പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട ആത്മജSIC യുടെ അധ്യക്ഷതയിൽ മീറ്റിംഗ് ആരംഭിച്ചു. റവ.  സിസ്റ്റർ അഖിലSIC ഏവർക്കും സ്വാഗതമരുളി. ശ്രീമതി ജെസ്സി ജേക്കബ് ടീച്ചർ വേദ പാരായണം  റ വ സിസ്റ്റർ മീഖ SIC സ്വയംപ്രാർത്ഥന നടത്തുകയും ചെയ്തു. തുടർന്ന് ബഹുമാനപ്പെട്ട ഹെഡ്മിസ്റ്റർ അധ്യക്ഷ പ്രസംഗവും മലങ്കര കത്തോലിക്കാ ദേവാലയ വികാരി റ വ ഫാദർ ജോർജ് കുളഞ്ഞികൊമ്പിൽ അച്ചൻ ഉദ്ഘാടന കർമ്മവും നിർവഹിച്ചു. ശ്രീമതി രജനിടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂൾ ഗായകസംഘം പ്രവേശനോത്സവം ഗാനം ആലപിച്ച് ഏവരെയും ആനന്ദിച്ചു. മിഷേൽ സാറാ സന്തോഷ് ഗാനം ആലപിക്കുകയും മഞ്ജുഷ അനീഷ് തന്റെ അനുഭവങ്ങൾ കൊച്ചുകുട്ടുകാർക്കായി പങ്കുവയ്ക്കുകയും ചെയ്തു. കുമാരി ഗായത്രി,റവ സിസ്റ്റർ എൽസ SIC എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി രാജീവ് ഫിലിപ്പ്‌ ടീച്ചർ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. യോഗം പിരിച്ചുവിട്ടതായി അറിയിച്ചു.