ആകാശം ചിരിച്ചു
പുഴ തെളിഞ്ഞു
മീനുകൾക്ക് ജീവായു കിട്ടി
കുരുവികൾ കൂടുകൂട്ടി...
ദേശാടനത്തിനിറങ്ങി
പരിസ്ഥിതി വിഷരഹിതമായി
ചക്കയോടും മാങ്ങയോടുമുള്ള
തിന്നുകൂടായ്മ അകന്നു
വിശപ്പിന്റെ വിളിവീട്ടിൽ അസ്തമിച്ചു
എല്ലാവരും ഊണ് മേശക്ക് ചുറ്റും ഒന്നിച്ചു,
തമാശ പറഞ്ഞു..... കാര്യവും..
എല്ലാം എല്ലാം നിന്റെ വരവോടെ.....
മഹാമാരി മഹാമാറ്റങ്ങൾ ഉണ്ടാക്കട്ടെ....!!