ജി. എം. ബി. വി. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ/2023-24/ലഹരിവിരുദ്ധദിനം

Schoolwiki സംരംഭത്തിൽ നിന്ന്
ലഹരി വിരുദ്ധ ദിനം
ലഹരി വിരുദ്ധ പ്രതിജ്ഞ

ജൂൺ 26ന് ലോക മയക്കുമരുന്നു വിരുദ്ധദിനം ആചരിച്ചു. ലഹരിവിരുദ്ധപ്രതിജ്ഞ, ലഹരിവിരുദ്ധ പോസ്റ്റർ, പ്ലക്കാർഡ് നിർമ്മാണം, പ്രസംഗം, സ്കിറ്റ് എന്നീ പ്രവർത്തനങ്ങളാണ് ഉണ്ടായിരുന്നത്. പത്താം ക്ലാസിലെ അഭിഷേക് അസംബ്ലിയിൽ എല്ലാ വിദ്യാർത്ഥികൾക്കും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഞ്ചാം ക്ലാസിലെ കാർത്തിക് കൃഷ്ണ ലഹരിവിരുദ്ധസന്ദേശം അവതരിപ്പിച്ചു. യു.പി വിഭാഗം കുട്ടികൾ ലഹരിവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി. ആറാം ക്ലാസിലെ അർജുൻ എം.എസ് ലഹരിവിരുദ്ധദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം അവതരിപ്പിച്ചു. യു.പി വിഭാഗം കുട്ടികൾ ജീവിതം തന്നെ ലഹരി എന്ന സ്കിറ്റ് അവതരിപ്പിച്ചു.