Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

2023-24 പ്രവർത്തന റിപ്പോർട്ട്

മലമുകളിൽ പണിതുയർത്തപ്പെട്ട അക്ഷരജ്യോതിസായി പ്രകാശം പരത്തുന്ന മൂന്നാർ ലിറ്റിൽ ഫ്ളവർ ഗേൾസ് ഹൈസ്കൂളിന്റെ 2023- 24 അധ്യയന വർഷത്തിന് 01.06.2023 ൽ തിരി തെളിഞ്ഞു. പൂമ്പാറ്റകളെപ്പോലെ പാറിപ്പറന്നെത്തിയ കുരുന്നുകൾക്ക് സ്വാഗതമേകി പ്രവേശനോത്സവം നടത്തപ്പെട്ടു. ഈ അധ്യയന വർഷം വിദ്യാലയത്തിൽ പ്രവേശനമെടുത്ത കുട്ടികൾക്ക് ക്രയോൺസ്, പേന, മിഠായി എന്നിവ നൽകി സ്വീകരിച്ചു. 1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ 1369 കുട്ടികളും 2023-24 അധ്യയന വർഷം ഈ വിദ്യാലയത്തിൽ നിന്നും അറിവ് നേടി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ.റോസലി.എം.തോമസിൻ്റെ നേതൃത്വത്തിൽ 56 അധ്യാപകരും അനധ്യാപകരും സേവനമനുഷ്ഠിക്കുന്നു.രാവിലെ 9-15 ന് അധ്യാപകരുടെ പ്രാർത്ഥനയോടെ വിദ്യാലയ പ്രവർത്തനം ആരംഭിച്ച് 4 മണിയോടെ സ്കൂൾ പ്രവർത്തനം അവസാനിക്കുന്നു.   2023-24 അധ്യയന വർഷത്തിലെ വിദ്യാലയ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകി കൊണ്ടുള്ള പ്രവർത്തനമാണ് പി.ടി.എ സമർപ്പിച്ചത്. പി.ടി.എ പ്രസിഡൻ്റ് ശ്രീ.ചിന്നദുരൈ അവർകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി.ടി.എ യുടെ സഹായത്തോടെ എൽ .പി വിഭാഗം ഗ്രൗണ്ട് ടൈൽസ് ചെയ്യുവാനും പ്ലേ പാർക്ക് ,വാട്ടർ ടാങ്ക് തുടങ്ങിയ കാര്യങ്ങൾ ചെയ്യുവാനും സാധിച്ചു. 

  • അക്കാദമിക മേഖല

മലയാളം ,തമിഴ് ,ഇംഗ്ലീഷ് മീഡിയങ്ങളിലായി 1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ 1369 കുട്ടികൾ പഠിക്കുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന നല്ലൊരു വിദ്യാർത്ഥിസമൂഹത്തെ വാർത്തെടുക്കുവാൻ എല്ലാ അധ്യാപകരും പരിശ്രമിക്കുന്നു.എല്ലാ കുട്ടികളെയും വായനയ്ക്കാനും എഴുതാനും കഴിവുള്ളവരാക്കുകയെന്ന ലക്ഷ്യത്തോടെ  3. 30 മുതൽ 4 മണി വരെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക്  പരിശീലനം നൽകുന്നു. ദിവസേന വായനയ്ക്കായി പത്രങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. രാവിലെ നേരത്തെ വിദ്യാലയത്തിലെത്തുന്ന കുട്ടികൾക്ക് പത്രങ്ങൾ വായിക്കുന്നതിനുള്ള അവസരം നൽകുന്നു.വിദ്യാർത്ഥികളുടെ സാന്മാർഗ്ഗികബോധത്തെ ഉണർത്തുവാനും നന്മയുള്ള മനസ്സുകളുടെ ഉടമകളായി കുട്ടികളെ വാർത്തെടുക്കുവാനുമായി കെ.സിഎസ്.എൽ, വിൻസൻ്റ് ഡി പോൾ, ഹോളി ചൈൽഡ്ഹുഡ് എന്നിവ പ്രവർത്തിക്കുന്നു. മോറൽ സയൻസ് ക്ലാസുകൾ 1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കുന്നു.എസ്.എസ്.എൽ.സി പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കി. 114 കുട്ടികൾ പരീക്ഷയെഴുതിയതിൽ 3 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടുവാൻ സാധിച്ചു.

മൂന്നാർ സബ് ജില്ലാ ഗെയിംസിൽ കുട്ടികൾ പങ്കെടുക്കുകയും ഫുട്ബോൾ ,വോളിബോൾ ,കബഡി , ഖൊ ഖൊ എന്നീ ഇനങ്ങളിൽ വിജയിക്കുകയും ജില്ലാതലത്തിലേക്ക് മത്സരിക്കുകയും ചെയ്തു. തൊടുപുഴയിൽ നടന്ന ജില്ലാതല മത്സരങ്ങളിൽ പുഷ്പലത സബ്ജൂനിയർ വിഭാഗത്തിലും, കാവ്യ വോളിബോൾ ജൂനിയർ വിഭാഗത്തിലേക്കും സംസ്ഥാനതലത്തിലേക്ക്  തെരഞ്ഞെടുക്കപ്പെട്ടു .ശ്രീ.ഫിലിപ്പ്,ശ്രീ.റീഗൻ എന്നിവർ കുട്ടികൾക്ക് കോച്ചിംഗ് നൽകുകയുണ്ടായി.ഒക്ടോബർ 26, 28 തീയതികളിൽ നടന്ന ശാസ്ത്രോൽസവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും LP,UP,HS വിഭാഗങ്ങളിലായി ഓവറോൾ കരസ്ഥമാക്കുവാനും സാധിച്ചു.

ബോധവൽക്കരണ ക്ലാസ്സുകൾ

7 മുതൽ 10 വരെയുള്ള വിദ്യാർത്ഥികൾക്ക് സിസ്റ്റർ.ലീല ,ആൺകുട്ടികൾക്കായി ശ്രീ.റിച്ചാർഡ് ജോസഫ്, “കുട്ടികളുടെ മാനസിക വളർച്ചയിൽ മാതാപിതാക്കളുടെ പങ്ക് '’ എന്ന വിഷയത്തിൽ മാതാപിതാക്കൾക്ക് വണ്ടിപ്പെരിയാർ ഗവ. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. രാജ , മൊബൈയിൽ ഫോണിൻ്റെ ഉപയോഗം എന്ന വിഷയത്തിൽ പെൺകുട്ടികൾക്ക് പിൻക് പോലീസ് , തുടങ്ങിയ ബോധവൽക്കരണ ക്ലാസുകൾ നടത്തി.

  • സാമൂഹിക മേഖല

വിഷൻ & മിഷൻ 2023 പ്രവർത്തനങ്ങൾ കുട്ടികളുടെ സാമൂഹിക മേഖലയിലെ മാറ്റങ്ങളെ സ്വാധീനിച്ചു. “അമ്മയ്ക്ക്ക്കൊരുമ്മ “യിൽ തുടങ്ങി ''കിളിക്കൂട്'’’ പോലെയുള്ള പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം നല്ലപാഠം പ്രവർത്തനങ്ങൾക്ക് ഇടുക്കി ജില്ലയിലെ എ പ്ലസ് വിദ്യാലയങ്ങളിൽ ഒന്നായി തീർന്നു മൂന്നാർ ലിറ്റിൽ ഫ്ളവർ ഗേൾസ് ഹൈസ്കൂൾ .