എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2017-18 ലെ പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

23 ഡിവിഷനുകളിലായി 791 വിദ്യാർത്ഥിനികൾ സെക്കണ്ടറി തലത്തിലും 6 ഡിവിഷനുകളിലായി 355വിദ്യാർത്ഥിനികൾ ഹയർസെക്കന്ററി തലത്തിലും അധ്യയനം ചെയ്യുന്നു. അദ്ധ്യാപക-അനദ്ധ്യാപക വിഭാഗങ്ങളിലായി 66 ജീവനക്കാരും ഇവിടെ സേവനമനുഷ്ടിക്കുന്നു. 2016-17 അധ്യയനവർഷത്തിൽ S S L C പരീക്ഷയെഴുതിയ 194 പേരിൽ 192 പേർ ജയിച്ചു. വിജയശതമാനം 98.45%. കുമാരിമാർ ദുർഗ്ഗാലക്ഷ്മി ഐ എൻ, സൂര്യഗായത്രി എം ആർ, വിസ്‍മയ വി ആർ, അഭിനന്ദ കെ ടി, അതീത മനോജ്, ശരണ്യ നാരായണൻ, ശ്രീലക്ഷ്‍മി പി ആർ, എന്നീ വിദ്യാർത്ഥിനികൾക്ക് എല്ലാ വിഷയത്തിലും A+ ലഭിച്ചു. 18 പേർക്ക് 9A+ ലഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിൽ കുമാരിമാർ അതുല്യ തിലകൻ, ശ്രീലക്ഷ്‍മി ഇ ബി, ദേവിക എം എന്നിവർ എല്ലാ വിഷയത്തിലും A+ നേടി. വിജയശതമാനം95.3%സേ പരീക്ഷയിൽ 4 വിദ്യാർത്ഥിനികൾ കൂടി വിജയിച്ച് വിജയശതമാനം 98 ആയി.
2017 ജൂൺ 1-ാം തീയതി പ്രവേശനോത്സവത്തോടെ ഈ വർഷത്തെ അധ്യയനം ആരംഭിച്ചു. ബഹുമാനപ്പെട്ട പിടിഎ പ്രസിഡന്റ് ശ്രീമതി സുനിത രാജീവിന്റ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൂജനീയ പ്രവ്രാജിക തപപ്രാണാമാതാജി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 5-ാം ക്ലാസ്സിലേക്ക് പ്രവേശനം ലഭിച്ച നവാഗതരെ മധുരവും ഒരു ചെറിയ സമ്മാനപ്പൊതിയും നൽകി സ്വീകരിച്ചു.
ജൂൺ 5 പരിസ്ഥിതിദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. പിടിഎപ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം വൃക്ഷത്തൈ നൽകിക്കൊണ്ട് പ്രവ്രാജിക തപപ്രാണാമാതാജി നിർവഹിച്ചു. കുസാറ്റിലെ ശാസ്ത്രജ്ഞനായ പ്രൊഫസർ ശ്രീ ബേബി ചക്രപാണി സർ ഈ ദിനത്തിന്റെ പ്രാധാന്യംപരിസ്ഥിത് സംരക്ഷണം, നിലനിർത്തേണ്ടതിന്റെ ആവശ്യകത എന്നിവയെ കുറിച്ച് ക്ലാസ്സെടുത്തു. പരിസ്ഥിതി ബോധവത്കരണത്തിന്റെ ഭാഗമായി പേപ്പർ പേന നിർമ്മിക്കുകയും വിതരണം നടത്തുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഉണ്ടായി.
പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഈ വിദ്യാലയം പ്രാധാന്യം നൽകുന്നു കുട്ടികളിലെ കായികവും മാനസികവും സാഹിത്യപരവുമായ വിവിധശേഷികളെ പോഷിപ്പിക്കുന്നതിന് സഹായകമായ വിധത്തിൽ വിവിധ ക്ലബ്ബുകൾ ഇവിടെ പ്രവർത്തിക്കുന്നു വിദ്യാരംഗം, ,കലാസാഹിത്യവേദി,ഗാന്ധി പീസ് ഫൗണ്ടേഷൻ, സയൻസ് ആർട്സ്, പരിസ്ഥിതി, സോഷ്യൽ സയൻസ്, ഹെൽത്ത്, ഐടി,ഹിന്ദി, സംസ്കൃതംഇംഗ്ലീഷ്, ടൂറിസം, സൗഹൃദ എന്നീ ക്ലബുകളും കരിയർ ഗൈഡൻസും ഇവിടെ പ്രവർത്തിക്കുന്നു.ജൂൺ 19 വായനാദിനമായി ആചരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വായന പോഷിപ്പിക്കുന്നതിനായി 10000-ൽ അധികം പുസ്തകങ്ങളുടെ ഗ്രന്ഥശാല ഇവിടെ പ്രവർത്തിക്കുന്നു.അവയിൽ വിവിധയിനം പുസ്തകങ്ങൾ ഉൾപ്പെടുന്നു.
പ്രധാന ദിനങ്ങളായ പുകയില വിരുദ്ധദിനം, ഹിരോഷിമദിനം,ഓസോൺദിനം,സംസ്കൃതദിനം, തുടങ്ങിയവ വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെ ആചരിച്ചു വരുന്നു. ദേശീയ ദിനങ്ങളായ ആഗസ്റ്റ് 15,ഗാന്ധിജയന്തി,ശിശുദിനം,യുവജനദിനം എന്നിവ അധ്യാപക-വിദ്യാർത്ഥി-രക്ഷാകർത്തൃ സംഘടനയുമായി സഹകരിച്ച് സമുചിതമായി ആഘോഷിച്ചു. മാത്രമല്ല, ഈ ദിനങ്ങളുടെ പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിനായി ഗീതങ്ങൾ,പോസ്റ്റർ നിർമാണം,മുദ്രാഗീതം,പ്രഭാഷണം,റാലി തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. ശിശുദിനത്തിൽ കൗമാരക്കാരുടെ പ്രശ്നങ്ങളെ കുറിച്ച് പ്രൊഫസർ വി കെ പാർവ്വതി(അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്).
വിദ്യാലയത്തിന്റെ വികസന പ്രവർ‍ത്തനങ്ങൾക്ക് ഇവിടുത്തെ പിടിഎ,എംപിടിഎ അംഗങ്ങളുടെ സേവനം നിസ്തുലമാണ്. പഠനോപകരണങ്ങളും,സമർത്ഥരായ വിദ്യാർത്ഥിനികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും പിടിഎയുടെ നേതൃത്വത്തിൽ നൽകി വരുന്നു.തൃശ്ശൂർ ചേതന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിലെ റിട്ടയേർഡ് അധ്യാപകനും സംഗീതസംവിധായകനും രചയിതാവുമായ ശ്രീ മുരളീധരൻ അവർകൾ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു . ജനുവരി 12 ദേശീയ യുവജനദിനം വിപുല പരിപാടികളോടെ ആഘോഷിച്ചു.വിദ്യാർത്ഥിനികളുടെ ജന്മനാളുകളിൽ വിദ്യാർത്ഥിനികളിൽ നിന്നും പഠനോപകരണങ്ങൾ സംഭാവനയായി നൽകുകയും അവ നിർധരരായ പ്രയോജനപ്പെടുന്ന രീതിയിൽ ഒരു "ബുക്ക് ബാങ്ക്" ഇവിടെ പ്രവർത്തിക്കുന്നുണ്ട്.5 മുതൽ 8 വരെയുള്ള വിദ്യാർത്ഥികൾക്ക് ഗവർൺമെന്റ് നിർദ്ദേശമനുസരിച്ച് ഉച്ചക്കഞ്ഞി വിതരണം ചെയ്തു വരുന്നു. കൃഷിവകുപ്പ് നൽ‍കിയ വിത്തുപയോഗിച്ച് വീട്ടിൽ കൃഷിചെയ്ത പച്ചക്കറികൾ ഉച്ചക്കഞ്ഞിയിൽ ഉൾപ്പെടുത്താൻ വിദ്യാർത്ഥിനികൾ സംഭാവന ചെയ്യാറുണ്ട്. മാത്രമല്ല,സ്കൂളിൽ കൃഷിചെയ്ത ഉൽപ്പന്നങ്ങൾ (മത്തങ്ങ,ചേന,മരച്ചീനി,കോളിഫ്ളവർ,ചീര) ഉച്ചക്കഞ്ഞിവഴി വിതരണം ചെയ്തു. ദേശീയാഘോഷമായ ഓണം വിവിധ പരിപാടികൾ നടത്തി ആഘോഷിച്ചു.സ്കൂളിനെ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വാർഷികാഘോഷത്തിന് അദ്ധ്യാപകരുടെ നേതൃത്ത്വത്തിൽ ഇവിടുത്തെ കുട്ടികൾ തന്നെയാണ് കുരുത്തോല തോരണങ്ങളും തുണി ബാനറുകളും നിർമ്മിച്ചത്.