കാല വിളംബരം മായ്ച്ചു കളഞ്ഞിട്ടും
ക്ളാവു പിടിക്കുമീ ജീവിതങ്ങൾ
അടയാത്ത നയനങ്ങൾക്കുത്തരം തേടി
ഈ ഒഴുകുന്ന വേളയിൽ കാത്തിരിപ്പൂ .
ശൂന്യമാം കീശയും വിജനമാം വീഥിയിൽ
അരികിലായി അണയുമീ അന്തി മാത്രം
കനൽ കാറ്റ് വീശുമീ മണൽക്കാട്ടിലെവിടെയോ
ഏകയായി ദിശ തേടി അലയുന്നു നാം.
രാവിൽ തിളങ്ങുമീ രാഗം കേൾപ്പാനായി
മരമുണ്ട് മഴയുണ്ട് കുളിരുമുണ്ട്.
മാനുഷരില്ലേലും ആയിരം കൊമ്പിലായി
പൊൻ താരകങ്ങളും കൂട്ടിനുണ്ട്.