ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

അതിജീവനത്തിനായ് ആശ്രയിക്കുന്നിതാ
ധരണിയെ തൻ ജീവജാലങ്ങളത്രയും
ഭാരമായ് ഭവിക്കുന്നു ഭൂമി തൻ മാനവൻ
ക്രൂരത കാട്ടുന്നു വ്യത്യസ്തമാംവിധം

മഹിയിൽ പെരുകുന്നു സൂക്ഷ്മമാം കീടങ്ങൾ
മനുജൻ്റെ തിന്മകൾ കാരണമായ്
സർപ്പം വിഴുങ്ങീതാ നൂതന വിശ്വത്തെ
താണ്ഡവമാടുമാ സർപ്പം കൊറോണയാ

അശാന്തി പരത്തുമാ സർപ്പത്തെയൊന്നിതാ-
യോമനപ്പേരു വിളിച്ചു ലോകം
ഭീതി പരത്തുമാ നാമമാണാനാമം
ആ നാമമാകുന്നു കോവിഡ് പത്തൊമ്പത്

മൃതരായിടുന്നിതാ ലക്ഷങ്ങൾ ലക്ഷങ്ങൾ
കോവിഡിൻ ക്രൂരത കാരണം കാരണം
ഇല്ല കലാലയം വിദ്യാലയങ്ങളും
മംഗല്യം ഇത്യാദി നിർത്തിവച്ചു

വൻമതിൽ കെട്ടി കൊറോണേ തുരത്തുവാൻ
ജാഗ്രത വേണം നമുക്കെപ്പോഴും
സമ്പദ് വ്യവസ്ഥയെ താറുമാറാക്കീടും
ഭീകര സത്വമാണാകൊറോണ

ഹസ്തദാനം വേണ്ട കൂട്ടങ്ങളുംവേണ്ട
സാമൂഹ്യാകലം പാലിക്കവേണം
മാലാഖക്കുഞ്ഞുങ്ങളാകുന്നു നഴ്സുമാർ
ഡോക്‌ടറും പോലീസും കാവലായ്‌ത്തീർന്നിടും

കൊട്ടാം നമുക്കിന്ന് ഹസ്തങ്ങളൊന്നാകെ
പോരാടാനീവിധമാകവേണം
പ്രാർത്ഥനയോടെ തിരിതെളിച്ചീടേണം
കൊറോണേ തുരത്തിയോടിച്ചീടേണം

അജൻ തൻ കൃപയാലേ ചവിട്ടിമെതിച്ചുനാ-
മൊന്നിച്ചു നിപ്പതനാദിനങ്ങൾ
ഈവിധം കോവിഡിനേയും ജയിച്ചിടാ-
മെന്നുള്ള പ്രത്യാശയിൽ കഴിയാം.

അയിഷ.ഐ.എസ്
9 A3 ഗവൺമെൻറ്, വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത