ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/ടിങ്കുവിൻ്റെ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
ടിങ്കുവിൻ്റെ വീട്


വെള്ളനാട്ടിൻ്റെ താഴെ കുന്നിനു താഴെയാണ് ടിങ്കുവിൻ്റെ വീട്. ടിങ്കുവിനെ എല്ലാവർക്കും വലിയ ഇഷ്ടമാണ് ടിങ്കുവിനെ കണ്ടു പഠിക്കാനാണ് എല്ലാരും പറയുന്നത്. വീടും പരിസരവും വൃത്തിയായി സുക്ഷിക്കുന്നത് ടിങ്കുവിൻ്റെ ശീലമായിരുന്നു. അപ്പോഴാണ് നാട്ടിൽ പുതിയ രോഗം എത്തിയത്. വീടും പരിസരവും എന്നും വൃത്തിയാക്കുന്ന ടിങ്കു ടീച്ചർ സ്കൂളിൽ രോഗത്തെക്കുറിച്ച് പറഞ്ഞതനുസരിച്ച് കുറച്ചു കൂടി മുൻകരുതൽ എടുത്തു വീടും പരിസരവും വൃത്തിയാക്കാൻ തുടങ്ങി! വൃത്തിയാക്കുന്നിനിടയിൽ അവളുടെ അമ്മ പറഞ്ഞു മതിലിനു പുറത്തുo വൃത്തി - യാക്കണമെന്ന് ടിങ്കു സന്തോഷത്തോടെ അമ്മയോടു പറഞ്ഞു. ശരി അമ്മേ. വൃത്തിയാക്കി കൊണ്ടിരിക്കുന്നതിനിടയിൽ അതു വഴി വന്ന സന്യാസി ടിങ്കുവിനോട് ചോദിച്ചു,, എന്തിന മോളേ നീ ഇവിടമൊക്കെ വൃത്തിയാക്കുന്നത് ടിങ്കുനാട്ടിലെ രോഗത്തെ കുറിച്ചും ടീച്ചർ പറഞ്ഞു തന്ന മുൻ കരുതലുകളും സന്ന്യാസിക്കു പറഞ്ഞു കൊടുത്തു .ടിങ്കുവിൻ്റെ മുൻ കരുതലുകളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു .ടിങ്കു രോഗത്തെ പ്രതിരോധിച്ച് ശുചിത്വമുളള വീടും പരിസരവും സൃഷ്ടിക്കുകയും ചെയ്തു .


ഗീതു
+1 GNR, VHSE ഗവൺമെൻറ്, വി.എച്ച്.എസ്.എസ് & എച്ച്.എസ്. എസ് പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ