ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. വെള്ളനാട്/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം ഈ കൊറോണ കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വം ഈ കൊറോണ കാലത്ത്

കൊറോണ! ഈ പേര് ഇന്ന് എല്ലാ പേർക്കും സുപരിചിതമാണല്ലോ.2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ പൊട്ടി പുറപ്പെട്ട ഈ മഹാമാരിയുടെ ഭീതിയിലാണ് ഇന്ന് ലോക ജനത.നിമിഷങ്ങൾക്കുള്ളിൽ പടരുന്ന കൊറോണ ഇതിനോടകം നിരവധി പേരുടെ ജീവനെടുത്തു.

ഈ അവസരത്തിൽ നമ്മൾ സർക്കാർ നിർദേശം പാലിക്കുകയും വ്യക്തിശുചിത്വം ഉറപ്പാക്കുകയും ചെയ്യണം
വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും സാനിറ്റൈസർ കൈവശം വയ്ക്കുകയും വേണം
ഫുട്പാത്തിലെ കമ്പികളിൽ പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പുറത്തേക്ക് പോയി വന്നാൽ വീട്ടിൽ കയറുന്നതിന് മുൻപ് കൈയും മുഖവും സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക
കണ്ണിലും മൂക്കിലും വായിലും തൊടുന്നത് ഒഴിവാക്കുക
ആർക്കെങ്കിലും ചുമ,പനി,തൊണ്ട വേദന എന്നിവയുണ്ടെങ്കിൽ അവരുമായി കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുക.
കൂടാതെ സർക്കാരിന്റെ "ബ്രേക്ക് ദ ചെയിൻ" പദ്ധതിയുടെ ഭാഗമാവുകയും വേണം
നാടൊന്നാകെ ഈ ജാഗ്രതാഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ ആശങ്കകൾ ഇല്ലാതെ നമ്മൾ ഓരോരുത്തരും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകണം
ഇത് വരെയും മരുന്ന് കണ്ട് പിടിച്ചിട്ടില്ലാത്ത ഈ മഹാ മാരിയെ ചെറുക്കാൻ വ്യക്തി ശുചിത്വവും സാമൂഹിക അകലവും മാത്രം ആണ് പരിഹാരം.
അത് നമ്മൾ കൃത്യമായി പാലിക്കണം.

നമ്മൾ മലയാളികളാണ് നമ്മൾ പ്രതിരോധിക്കും അതിജീവിക്കും

ആകാശ് വി
9 H ഗവ.വി & എച്ച് എസ് എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം