സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/കാലം മാറി കഥ മാറി
കാലം മാറി കഥ മാറി
ആമയെ തോൽപിച്ച മുയൽ ഒരു കാട്ടിൽ താമസിക്കുന്ന ഉറ്റ ചങ്ങാതിമാരായിരുന്നു ആമയും മുയലും. അടുത്തടുത്ത് താമസിക്കുന്നവരായിരുന്നു രണ്ടു പേരും. അവർ എല്ലാ ദിവസവും വൈകുന്നേരം പലതരം കളിയിൽ ഏർപ്പെടുമായിരുന്നു. ഒരു ദിവസം രണ്ടു പേരും ഓട്ട മത്സരം നടത്താൻ തീരുമനിച്ചു . ഈ മത്സരം നടത്തുന്നത് കാട്ടിലെ എല്ലാ മൃഗങ്ങളും അറിഞ്ഞു. അങ്ങനെ മത്സരം ആരംഭിച്ചു. ആദ്യം തന്നെ മുയൽ വേഗത്തിലോടാൻ തുടങ്ങി. പണ്ടത്തെ പോലെ ഒരു മരത്തണലിൽ ചെന്നെത്തി അങ്ങനെ മുയൽ വിചാരിച്ചു ആമ ഇഴഞ്ഞു നീങ്ങി ഇവിടെ എത്തുമ്പോൾ ഒരുപാട് സമയമെടുക്കും അപ്പോഴേക്ക് കുറച്ച് ഉറങ്ങാം. മുയൽ ഉറക്കം ആരംഭിച്ചു. കുറച്ചു കഴിഞ്ഞ് ആമ തിരിഞ്ഞു നോക്കുമ്പോൾ മുയലിനെ കാണാനില്ല. അപ്പോഴാണ് ആമയ്ക്ക് മുയൽ എപ്പോഴും പറയുന്ന കാര്യം ഓർമ വന്നത് "പണ്ടത്തെ തോൽവിക്ക് ശേഷം ഓട്ടമത്സരത്തിൽ ആരുമായും വിജയിക്കുന്നത് എന്റെ വലിയ ആഗ്രഹമാണ്. വിജയിക്കാതിരുന്നാൽ അന്ന് ഞാൻ ഈ കാട് വിട്ട് വേറെ കാട്ടിലേക്ക് പോകും". സ്വന്തം കൂട്ടുകാരനെ നഷ്ടടെപ്പടും എന്നോർത്ത് ആമക്ക് സങ്കടം വന്നു. "കാൽ വേദനയായി അഭിനയിക്കാം" ആമ വിചാരിച്ചു. അങ്ങനെ ആമ കാൽവേദന എന്ന് പറഞ്ഞ് ഉറക്കെ കരഞ്ഞു, "അയ്യോ കാല് വേദനിക്കുന്നേ..." ശബ്ദം കേട്ടതും മുയൽ ഞെട്ടിയുണർന്നു. മുയൽ വേഗത്തിൽ ഓടി.. അവസാനം മുയൽ മൽസരത്തിൽ വിജയിച്ചു. ഗുണപാഠം: കൂട്ടുകാരന്റെ സന്തോഷത്തിന് വേണ്ടി എന്തും നൽകുന്നവനാണ് യഥാർത്ഥ സുഹൃത്ത്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 27/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ