സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല/കായികം

Schoolwiki സംരംഭത്തിൽ നിന്ന്

കായികം

ഒരു വ്യക്തിയുടെ ശാരീരികവും മാനസീകവും ബുദ്ധിപരവുമായ കഴിവുകളെ വികസിപ്പിച്ചെടുക്കുന്നതിന് കായിക മേഖലയ്ക് സുപ്രധാനമായ പങ്കുണ്ട്.അതിൽ ബധിരനെന്നോ,അന്ധനെന്നോ,അംഗഹീനനെന്നോ ഉള്ള വ്യത്യാസമില്ല.ഒരു ബധിരന്റെസാധാരണ ജീവിതത്തിൽ വളരെയധികം വ്യത്യാസങ്ങൾ സൃഷ്ടിക്കുവാൻ കായിക പരിശീലനത്തിന് സാധിക്കും.ഒരു കാലഘട്ടം വരെ ബധിരരായ കുഞ്ഞുങ്ങൾക്ക് കായിക മേഖലയിൽ പരിശീലനം നൽകിയത് ഈ സ്കൂളിലെ അധ്യാപകരാണ്.1994മുതൽ ഒരു ഫുൾടൈം കായിക അധ്യാപിക ശ്രീമതിഏലിയാമ്മജോസഫിന്റെ നേതൃത്വത്തിൽ വോളിവോൾ,ടേബിൾടെന്നീസ്,ചെസ്സ്, അതലറ്റിക്സ് എന്നീ ഇനങ്ങളിൽ പരിശീലനം നടത്തിവരുന്നു.