ചെമ്പുംപുറം എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

വളരെ പുരാതനമായ കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. ആധുനികതയുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നത് ഈ പരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ടാണ്. പൊതു വിദ്യാഭ്യാസം ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും കമ്പ്യൂട്ടർ ലാബും നിലവിൽ സ്കൂളിന് ഉണ്ട്. കളിസ്ഥലവും അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്. ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. പാതയോരത്ത് മനോഹരമായ ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും ഗ്രാമ പഞ്ചായത്തും ചേർന്ന് നൽകിയ ഫണ്ട്‌ കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട്