ജി യു പി എസ് അരവഞ്ചാൽ/അക്ഷരവൃക്ഷം/കൊറോണഭൂതവും കിച്ചുക്കുട്ടനും
കൊറോണഭൂതവും കിച്ചുക്കുട്ടനും
ഭൂമിയിലെ മനുഷ്യരെല്ലാം വളരെ ആനന്ദത്തിൽ കഴിയുകയായിരുന്നു . എല്ലാ വിദ്യാലയങ്ങളും കോളേജുകുളും മധ്യവേനൽ അവധിക്കായി അടക്കേണ്ട സമയമായിരുന്നു. പെട്ടെന്നാണ് എവിടെനിന്നോ 'കൊറോണ' എന്ന ഭൂതം ഭൂമിയിൽ പ്രത്യക്ഷപ്പെട്ടത്. ആരുടെയും മുഖം നോക്കാതെ എല്ലാവരെയും കൊല്ലുകയായിരുന്നു അവന്റെ ലക്ഷ്യം. അവൻ പിടികൂടുന്നവർ ആദ്യമാദ്യം തുമ്മാനും ചീറ്റാനും തുടങ്ങും. പിന്നെ അവർക്ക് ശ്വാസംമുട്ടും ചുമയും ഉണ്ടാകും ഒടുവിൽ കടുത്ത പനിയും വിറയലുമായി കിടപ്പിലാകും. അവൻ നമ്മളെ പിടിച്ചു മാന്തി കൊന്ന് ചോര കുടിക്കും. ഇതായിരുന്നു കൊറോണ ഭൂതത്തിന്റെ സ്വഭാവം. ഇനി നമുക്ക് കൊറോണ ഭൂതത്തെപ്പറ്റിയുള്ള കഥ കേൾക്കാം. ഒരിക്കൽ കൊറോണ ഭൂതത്തിന് നാടുചുറ്റി സഞ്ചരിക്കണമെന്ന് മോഹം.അങ്ങിനെ അവൻ ചിരിച്ചും പാട്ടുകൾ പാടിയും സന്തോഷത്തോടുകൂടി നാട് ചുറ്റുകയായിരുന്നു. അങ്ങിനെ അവൻ അറിയാതെ ഒരു നാട്ടിലെത്തി .ആ നാട്ടിൽ നല്ല വൃത്തിയും ശുചിത്വവും ആയിരുന്നു. ആ നാട്ടുകാർ പരിസരമെല്ലാം വൃത്തിയായി സൂക്ഷിച്ചിരുന്നു . അതുകണ്ട് അവന് അസൂയ തോന്നി. അവൻ പിന്നെയും നടന്നു. അങ്ങനെ കൊറോണ ഭൂതം കിച്ചുക്കുട്ടന്റെ വീടിനു മുൻപിലെത്തി. അവൻ വിചാരിച്ചു : "എന്നാൽ ആദ്യം ഇവനിൽ തന്നെ രോഗം പരത്താം ". പെട്ടെന്ന് അവൻ ഞെട്ടിപ്പോയി. കിച്ചുക്കുട്ടൻ കൈകാലുകൾ സോപ്പ് ഉപയോഗിച്ചു കഴുകുകയും മാസ്ക് ധരിക്കുകയും ചെയ്തിട്ടുണ്ട് . അവന് നിരാശ തോന്നി . ഇവിടെ നിന്നാൽ തടി കേടാകുമെന്ന് വിചാരിച്ചുകൊണ്ട് അവൻ അവിടെ നിന്ന് ഓടിപ്പോയി. ഭൂമിയിലെ മനുഷ്യരെല്ലാം ശുചിത്വം പാലിച്ചു. പരിസ്ഥിതി നല്ലതുപോലെ സംരക്ഷിച്ചു. അങ്ങനെ കൊറോണഭൂതം ജനങ്ങളുടെ മുന്നിൽ തോറ്റുപോയി. കൊറോണഭൂതത്തിന് ഇതൊന്നും സഹിക്കാൻ പറ്റിയതേയില്ല . അങ്ങനെ കൊറോണഭൂതം ഭൂമിയിൽനിന്ന് അപ്രത്യക്ഷമായി. പിന്നെ കൊറോണഭൂതത്തിന്റെ ശല്യം ഭൂമിയിൽ നിന്നു തന്നെ ഒഴിവായി. അന്നുമുതൽ ഭൂമിയിലെ ജനങ്ങൾ സന്തോഷത്തോടുകൂടി കഴിഞ്ഞു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ